കുഞ്ഞുസിന്റെ നെറ്റിയിൽ പതിയെ ചുണ്ടു ചേർത്ത് ഒരുമ്മ കൊടുത്തു, മടിച്ചിട്ടാണേലും കൊതി തീരാതെ കുഞ്ഞിനെ ഗംഗയുടെ അടുത്ത് കിടത്തി.
ഇന്നലെ ഇതൊന്നും വിളിച്ചു പറയാതിരുന്നതിന്റെ പരിഭവം ഇന്ദിരാമ്മ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പകരം വീട്ടുന്നുണ്ട്.
“ന്റെ മോള് ഇത്തിരി വിളറിയിട്ടുണ്ടല്ലോ……ഇന്നലെ ഉറക്കം കിട്ടീലെ….”
വീണ്ടും ഗംഗയുടെ അടുത്ത് വന്നിരുന്നു അവളുടെ കണ്പോളകളിൽ പിടിച്ചു താഴ്ത്തി കണ്ണിലേക്ക് ചൂഴ്ന്നു നോക്കിയാണ് ഇന്ദിരാമ്മ പറഞ്ഞത്.
“ക്ഷീണോം എണ്ട്….”
“അമ്മാ…..”
വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് ഞാൻ വിളിച്ചു.
“പോടാ….നിന്നോട് ഞാൻ കൂടില്ല….നീയും നിന്റെ ആഹ് കോന്തൻ ചേട്ടനില്ലെ അവനും ഒക്കേ കണക്കാ….”
ഇന്ദിരാമ്മ മുഖം മാറ്റിയെങ്കിലും ഇടറിയ സ്വരം കേട്ടതും ഞാൻ പിന്നെ ഒന്നും നോക്കിയില്ല.
“എന്റെ പോന്നു ഇന്ദിരാമ്മയല്ലെ…..പിണങ്ങല്ലേ…..ഇന്നലെ ആകെ ടെൻഷൻ അടിച്ചു…വല്ലാണ്ടായി പോയി…ഇവളുടെ കാര്യവും പിന്നെ മീനുവിന്റെ കാര്യവും ആകെ ഞാൻ ഒന്ന് ചുറ്റിപോയി….അതൊണ്ടല്ലേ…”
പിറകിലൂടെ ഇന്ദിരാമ്മയെ ചുറ്റിപ്പിടിച്ചു. കവിളിൽ ഒന്ന് ഉമ്മ കൊടുത്തതും ഇന്ദിരാമ്മ വെറുതെ ഫ്ലാറ്റ്.
“ഹ്മ്മ് ന്റെ കുഞ്ഞുമോള് വന്നതുകൊണ്ട് ഞാൻ ക്ഷെമിച്ചിരിക്കുന്നു….കേട്ടോടാ….തിരുമാലി….അവൻ സോപ്പും കൊണ്ട് വന്നിരിക്കുന്നു.”
ഗംഗ ഇതെല്ലാം കണ്ടു ഇളിച്ചോണ്ടിരിപ്പുണ്ട്.
**********************************
“ഗംഗ എവിടെ വസൂ….”
“അവളെ ഇന്ദിരാമ്മ താളി തേച്ചു കുളിപ്പിച്ചോണ്ടിരിക്കുവാട എന്തേ….”
പെണ്ണും കുഞ്ഞുമൊക്കെ വീട്ടിൽ എത്തീട്ടു ഇപ്പോൾ ഒരാഴ്ചയായി.
കയറി വന്നപ്പോൾ കൊച്ചിനെ എടുത്തോണ്ട് നിക്കുന്ന വസുവിനോട് ചോദിച്ചപ്പോൾ ഗംഗയുടെ സ്ഥിരമുള്ള കുളിക്ക് പോയതാണെന്ന് മനസ്സിലായി.
“ഡി കുഞ്ഞുസെ….ഉറങ്ങുവാണോടി കുറുമ്പി….”
“സ്സ്സ്…ഒന്ന് പോയെ ഹരി ഇത്രയും നേരം കിടന്നു ബലം പിടിച്ചിട്ടു ഇപ്പോഴാ