മീനുവിന്റെ ചിരിയിൽ മയങ്ങി നിന്ന എന്നെ നോക്കി ഗംഗ ചോദിച്ചു.
“പെണ്ണുകണ്ടു കഴിഞ്ഞ ഒരുത്തിയെ ചെറുക്കൻ നോക്കുമ്പോലാ ഇപ്പോൾ മീനുവന്നെ കാണുമ്പോൾ….”
ചിരിച്ചുകൊണ്ട് അതും പറഞ്ഞു ഗംഗയുടെ ചാരെ ബെഡിൽ ഇരുന്നപ്പോൾ അവളൊന്നു പൊങ്ങി എന്നെ പുറകിലാക്കി എന്റെ നെഞ്ചിലേക്ക് പുറം ചാരി ഇരുന്നായി ഇപ്പോൾ വാവയ്ക്ക് മുല കൊടുക്കുന്നത്.
ഫ്രന്റ് ഓപ്പൺ നയ്റ്റിയിൽ നിന്നും തന്റെ ഇടത്തെ തേന്കുടം വാവയുടെ ചുണ്ടിനിടയിൽ തിരുകി വെച്ച് കുഞ്ഞിനെ പതിയെ ആട്ടി അവൾ മുല ചപ്പി കുടിക്കുന്ന മാതൃത്വത്തിന്റെ നിറവിൽ ഗംഗ സുഖമുള്ള ഒരു മായക്കത്തിലാണ്ട് പോകുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടിരുന്നു.
അവളുടെ മുടിയിൽ തഴുകിയും നിറുകയിൽ ഉമ്മ വെച്ചും ഞാനും അതിൽ പങ്കുപറ്റി.
ടക് ടക് ടക്………
പെട്ടെന്ന് കതകിൽ മുട്ടുന്ന സ്വരം കേട്ടതും ഞാൻ ഗംഗയെ പതിയെ പൊക്കി കട്ടിലിലേക്ക് ചായ്ച്ചു ഇരുത്തി, അപ്പോഴേക്കും ഉറങ്ങി തുടങ്ങിയ വാവയുടെ വായിൽ നിന്നും മുലയെടുത്തു ഗംഗ നയ്റ്റിക്കകത്താക്കി.
അതോടെ ഞാൻ വാതിൽ തുറന്നതും പുറത്തു ഇന്ദിരാമ്മ.
“ങ്ങട് മാറി നിക്കെടാ ചെക്കാ……ഞാൻ ന്റെ മോളേം കൊച്ചുമോളേം കാണട്ടെ…”
വാതിൽ തുറന്ന എന്നെ തള്ളിമാറ്റി ഇന്ദിരാമ്മ മൈൻഡ് പോലും ചെയ്യാതെ നേരെ അകത്തേക്ക് കയറി.
ഗംഗയുടെ രണ്ടു കവിളിലും പിടിച്ചു നെറ്റിയിലും പിന്നെ കവിളിലും ഉമ്മ കൊടുത്തു ഇന്ദിരാമ്മ താൻ മുത്തശ്ശി ആയ സന്തോഷം ഗംഗയ്ക്കും കൊടുത്തു.
“മുത്തശ്ശിടെ കുറുമ്പി ഉറങ്ങിയോടാ….”
പയ്യെ ഗംഗയുടെ അരികിൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന വാവയെ കയ്യിലെടുത്തു അവളുടെ ഉറക്കത്തിനു ഒരു തെല്ലിട പോലും ഭംഗം വരുത്താതെ നെഞ്ചോടു ചേർത്ത് കൊഞ്ചിക്കുമ്പോൾ.
ശെരിക്കും സ്വന്തം പേരക്കിടാവിനെ ലാളിക്കുന്ന ഒരു മുത്തശ്ശി ആയിട്ടേ ഇന്ദിരാമ്മയെ കാണാൻ ഒത്തുള്ളു.