നിൽക്കാമെന്ന് തീരുമാനിച്ചതുകൊണ്ട് അളിയനും സന്തോഷമായി. അളിയന് ഇടയ്ക്കൊക്കെ ജോലി സംബന്ധമായി യാത്രകൾ നടത്തേണ്ട വരാറുണ്ട്. ആ സമയങ്ങളിൽ ചേച്ചിയെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാൻ അളിയന് ഒട്ടും ധൈര്യം ഇല്ലായിരുന്നു. ആ ഒരു പ്രശ്നത്തിന് എന്റെ വരവോടുകൂടി പരിഹാരമാകും.
ഞാൻ ഒന്ന് പുറത്തുപോയി വരാമെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. വേറെ എവിടേക്കും അല്ല എന്റെ സ്വന്തം അമ്മായിയുടെ വീട്ടിലേക്കാണ്. നടന്ന് വീടിന്റെ മുറ്റത്ത് എത്തിയപ്പോഴേക്കും അമ്മായിയും ഷിൽനയും കതക് പൂട്ടി മുറ്റത്തേക്ക് ഇറങ്ങി വരാൻ നിൽക്കുകയാണ്.
: നിങ്ങൾ ഇത് എങ്ങോട്ടാ…. ഞാൻ നിങ്ങളെ കാണാൻ വന്നതല്ലേ
: ഞങ്ങളും അവിടേക്ക് വരാൻ ഇറങ്ങിയതാ….
നീ വാ … ഞാൻ വാതിൽ തുറക്കട്ടെ…
അമ്മായി തിരികെ ഉമ്മറത്തേക്ക് കയറി വാതിൽ തുറന്നു. എല്ലാവരും അകത്ത് കയറി സോഫയിൽ ഇരുന്ന് സംസാരം തുടങ്ങി. ഷിൽനയുടെ മുഖത്ത് വലിയ സന്തോഷം ഒന്നും ഇല്ല. അമ്മായിക്ക് വിഷമം ഉണ്ടാവുമെങ്കിലും അത് പുറത്തു കാണിക്കുന്നില്ല.
: മാമന് കൊടുക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ അമ്മായീ..
: ഒന്നും വേണ്ടെന്നാ പറഞ്ഞത്… പിന്നെ നിന്റെ അച്ഛൻ അവിടേക്ക് തന്നെ അല്ലെ പോകുന്നേ .. അവർക്ക് ആകെ വേണ്ടത് കുറച്ച് പൊടികൾ ഒക്കെയാണ്. അത് എന്തായാലും മോഹനേട്ടൻ കൊണ്ടു പോകും..
: അവർ രണ്ടാളും ഒരു വീട്ടിൽ ആയതുകൊണ്ട് കുഴപ്പമില്ല.
: ഏട്ടൻ എന്താ ഇത്ര പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുത്തത്… ഇതിന് പിന്നിലും എന്റെ അമ്മയുടെ കൈറുത്ത കൈകൾ ആണോ…
: എന്താ ഷി നീ ഇങ്ങനെ…ഇപ്പൊ തന്നെ അമ്മായിയെ ഒരുപാട് ദ്രോഹിച്ചില്ലേ നീ… ഇനിയെങ്കിലും നിർത്തിക്കൂടെ
: എന്നോട് ചെയ്തതിന് ഇതൊന്നും പോര. ഞാൻ ആയിട്ടാ ഇപ്പോഴും മിണ്ടുന്നത്.
അല്ല ഇതൊക്കെ ചെയ്തിട്ട് നഷ്ടം എനിക്ക് മാത്രം അല്ലല്ലോ… വലിയ നഷ്ടം അമ്മയ്ക്ക് തന്നെയാ. കക്ഷത്തിൽ ഇരുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് ഒട്ടും കിട്ടിയുമില്ല.
അതുകൊണ്ട് ഒരു ഗുണം ഉണ്ടായി ഏട്ടാ… അമ്മയ്ക്കും അച്ഛനും അവരുടെ കാലം വരെ കൂട്ടിന് ആളില്ല എന്ന വിഷമം വേണ്ട. വയസാം കാലത്ത് നോക്കാൻ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ. ആൺ മക്കൾ ഇല്ലാത്തതിന്റെ കുറവ് അവർക്ക് തോനുകയേ ഇല്ല…
: നീയെന്താ സന്യസിക്കാൻ ആണോ പ്ലാൻ… എന്റെ ഷി , എനിക്ക് നിന്നോട് സ്നേഹം ഉള്ളതുകൊണ്ട് പറയുകയാ , നീ ഇതൊക്കെ മറന്ന് ഒരു പുതിയ ജീവിതത്തെ കുറിച്ച് ആലോചിക്കണം. നീ എന്താ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാത്തത്. നിന്റെ ഏട്ടൻ ഇപ്പൊ ഇല്ല. ഞാൻ ഇന്ന് വേറൊരു പെണ്ണിന്റെ ഭർത്താവ് ആണ്. അത് നീ ഉൾക്കൊള്ളണം… പ്ലീസ്