കയറ്റാൻ നോക്കുവാണല്ലേ….
: എടാ ഞാനായിട്ട് അവിടെ മോശമല്ലാത്ത ഒരു സെറ്റപ്പ് ഉണ്ടാക്കി വച്ചിട്ടുണ്ട്. പിന്നെ എന്തിനാ എന്റെ മോൻ വേറൊരാളുടെ കമ്പനിയിൽ ജോലി ചെയ്യുന്നേ….ഇത് നോക്കി നടത്തിയാൽ തന്നെ മോശമല്ലാത്ത വരുമാനം ഉണ്ടല്ലോ
: അതൊന്നും ഇപ്പൊ വേണ്ട…. എന്തായാലും ടിക്കറ്റ് എടുക്കുമ്പോ രണ്ടെണ്ണം എടുക്കാം… ഞാനും വരുന്നു ദുബൈക്ക്.
ദാ വിസ…. എല്ലാം റെഡി ആണ്.. ഇനി ടിക്കെറ്റ് എടുത്ത് പറന്നാൽ മതി.
തുഷാര : ഏട്ടാ…… ഉള്ളതാണോ
അമ്മ : നീ തമാശ പറയല്ലേ അമലൂട്ടാ…. അവൻ ചുമ്മാ പറയുന്നതാ മോളേ.
അച്ഛൻ : എഡിയേ….. ഇത് ഒറിജിനൽ ആണല്ലൊ. എന്നാലും നീ ഇത് എങ്ങനെ ഒപ്പിച്ചു.
( തുഷാരയുടെ മുഖം ചെറുതായൊന്ന് വാടി… അവളുടെ മുഖത്ത് സങ്കടം വന്നു തുടങ്ങിയിട്ടുണ്ട്… )
ഞാൻ : ഇത് വേറെ എവിടേക്കും അല്ല…. എൻറെ ഇപ്പൊ ഉള്ള ഓഫീസിൽ നിന്നും ദുബായിൽ ഉള്ള ഓഫീസിലേക്ക് ഒരു മാറ്റം.. അത്രയേ ഉള്ളു
തുഷാര : എന്നാലും ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ… ഇന്നലെക്കൂടി ഞാൻ ചോദിച്ചതല്ലേ ജോലിയുടെ കാര്യത്തെപ്പറ്റി…
ഞാൻ : ഇത് ഒരു സർപ്രൈസ് അല്ലെ…. ഇപ്പൊ എല്ലാവരും ഞെട്ടിയില്ലേ…
അമ്മ : എന്നാലും അവളോടെങ്കിലും പറയാമായിരുന്നു.
അച്ഛൻ : എന്തായാലും നിനക്ക് നല്ലബുദ്ധി തോന്നിയല്ലോ…. ഇത് എവിടാ സ്ഥലം. നമ്മുടെ അടുത്ത് ആണോ…
ഞാൻ : അച്ഛന്റെ റൂമിന്റെ അടുത്താണ് ഓഫീസ്. അതൊക്കെ ഞാൻ അളിയനെ വിളിച്ച് അന്വേഷിച്ചിരുന്നു. പക്ഷെ കാര്യം എന്താണെന്ന് പറഞ്ഞിട്ടില്ല കേട്ടോ…
അമ്മ : എന്ന ഇവളെകൂടി കൊണ്ടു പൊയ്‌ക്കൂടെ… അവിടെ അഞ്ജലിയും ഉണ്ടല്ലോ കൂട്ടിന്
ഞാൻ : ഞങ്ങൾ എല്ലാവരും പോയാൽ അമ്മ ഒറ്റയ്ക്കല്ലേ… അതുകൊണ്ട് കുറച്ചു കാലം തുഷാര ഇവിടെ നിൽക്കട്ടെ….
തുഷാര : ദുഷ്ടൻ….
ഞാൻ : എടി അധികം ഒന്നും ഇല്ല…. കൂടിപ്പോയാൽ ഒരു മൂന്ന് മാസം. അതുവരെ നീ ഇവിടെ നിൽക്ക്. തൽക്കാലം നിനക്കും ഷിൽനയ്ക്കും ഒരു ജോലി ഞാൻ ശരിയാക്കിയിട്ടുണ്ട്. രണ്ടാളും മംഗലാപുരം വേണ്ടെന്ന് വച്ചില്ലേ….ഇനി നമ്മുടെ