സന്തോഷിപ്പിച്ചുകൊണ്ട്, അവൾക്ക് ഒരു ബുദ്ദിമുട്ടും ഉണ്ടാകാതെ മുന്നോട്ട് പോകുവാൻ കഴിയുന്നത് തന്നെ ഭാഗ്യം.
ഷിൽനയ്ക്ക് ഉള്ളത്തിന്റെ ഒരു ശതമാനം പോലും പ്രതീക്ഷ എനിക്കില്ല. ആഗ്രഹം ഉണ്ട് പക്ഷെ പ്രതീക്ഷിക്കാൻ ഒട്ടും വകയില്ല. അവൾക്ക് ഒരു നല്ല ജീവിതം ഉണ്ടായി കാണണം എന്നാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തുഷാരയുമായി ഞാൻ അടുത്തില്ലേ… അതുപോലെ അവൾക്കും ഒരു മാറ്റം ഉണ്ടാകും. ഒരു കല്യാണമൊക്കെ കഴിഞ്ഞാൽ അവളുടെ വിഷമങ്ങൾ ഒക്കെ പതിയെ വഴിമാറി സന്തോഷത്തിന്റെ നാളുകൾ ആഗതമാവും.
_______/________/________/_________
പ്രദീപേട്ടൻ വാക്കുപാലിച്ചു. ദുബായിലുള്ള നമ്മുടെ ഓഫീസിലേക്ക് പുതിയ ജോലിക്കുള്ള വിസ റെഡിയാക്കി കയ്യിൽ തന്നു. കല്യാണം ശരിയാക്കി കൊടുത്തതിന്റെ ഉപകാര സ്മരണ. ചിത്രയെ അത്രയ്ക്ക് ഇഷ്ടപെട്ടിട്ടുണ്ട് പുള്ളിക്കാരന്. അതുകൊണ്ട് മറ്റൊരു സമ്മാനം കൂടി തന്നിട്ടുണ്ട്. എഞ്ചിനീർ പോസ്റ്റിൽ ഉണ്ടായിരുന്ന എന്നെ പ്രൊമോഷൻ തന്ന് സീനിയർ എഞ്ചിനീർ ആക്കിയിട്ടുണ്ട്. വിസ അയച്ചുതന്ന ഉടനെ അതുമായി ബന്ധപ്പെട്ട് പൂർത്തിയാക്കേണ്ട കാര്യങ്ങളൊക്കെ പെട്ടന്ന് തന്നെ ശരിയാക്കി. വീട്ടിൽ ആർക്കും ഇതുവരെ ഒന്നും അറിയില്ല. എല്ലാം ശരിയാക്കി ടിക്കറ്റ് എടുക്കുവാനുള്ള സമയം ആയപ്പോഴാണ് ഞാൻ കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചത്. എല്ലാവരും ഒരുമിച്ച് ഭക്ഷണവും കഴിച്ച് ഹാളിൽ ഇരുന്ന് tv കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചത്.
: അച്ഛാ….
: എന്താടാ…
: അച്ഛൻ എപ്പോഴാ പോകുന്നേ…. ടിക്കറ്റ് എടുക്കണ്ടേ
: വരുന്ന വ്യാഴാഴ്ച പോയാലോ എന്നുണ്ട്… നാളെ പോയി ടിക്കറ്റ് ഉണ്ടോന്ന് നോക്കണം. നീ ഇനി എന്താ പരിപാടി, തിരിച്ചു പോണില്ലേ
: വ്യാഴാഴ്ച വേണ്ട… അതിന് ഇനി 4 ദിവസം അല്ലെ ഉള്ളു… ഞായറാഴ്ച പോകാം…
: അത് എങ്ങാനായാലും കുഴപ്പമില്ല… നീ നാളെ ടൗണിൽ പോവുന്നുണ്ടെങ്കിൽ ഒന്ന് ടിക്കറ്റ് നോക്കണം..
: ഞാനുംകൂടി വരട്ടെ അച്ഛന്റെ കൂടെ….
: എങ്ങോട്ട്….. അത് മംഗലാപുരം അല്ല. അതിന് വിസയൊക്കെ വേണം. വിസിറ്റിംഗ് വിസ പോലും ഇല്ലാതെ എങ്ങനെ വരും നീ..
സത്യം പറഞ്ഞാൽ നിന്നോട് ചോദിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു. നീ വന്നാൽ പിന്നെ എനിക്ക് പേടിക്കാൻ ഇല്ലല്ലോ.. എല്ലാം നിന്നെ ഏല്പിച്ചിട്ട് നാട്ടിലേക്ക് വരാമല്ലോ.
: ഓഹ് അങ്ങനെ…. സൂചി കയറ്റാൻ സ്ഥലം തന്നപ്പോൾ അതിലൂടെ ഉലക്ക