സുധ : ദീപേ, ഇവിടെ അടുത്ത് വല്ല സ്കൂൾ ഉണ്ടോ? ശിഖയെ അവിടെ ചേര്‍ക്കാന്‍ ആണ്.
ദീപ എന്നാണ് എന്റെ അമ്മയുടെ പേര്..
ദീപ : ആ ഉണ്ടല്ലോ. എന്റെ മോന്‍ അവിടെ ആണ് പഠിക്കുന്നത്. അവൾക്ക് ഏത് കോഴ്സ് പഠിക്കാനാ താല്‍പര്യം?
സുധ : അവള്‍ക്ക് കോമേഴ്സ് മതി എന്നാ അവൾ പറഞ്ഞത്.
ദീപ : ആഹാ, എന്റെ മോന്‍ കോമേഴ്സ് ആണ്. 10 ൽ അവൾക്ക് എത്രയാ A+ കിട്ടിയത്?
സുധ : 7A+, 3A
ദീപ : നല്ല രീതിയില്‍ പഠിക്കുന്ന കുട്ടി ആണല്ലേ.. ആ നമ്മുക്ക് അവിടെ പോകാം. വേഗം തന്നെ അഡ്മിഷൻ ശരിയാക്കാം..
അപ്പോഴാണ് ഞാൻ അവിടെ എത്തിയത്….
ഞാൻ : എന്താ അമ്മേ ഒരു പ്ലാൻ ഒക്കെ?
അമ്മ : നിന്നെ കല്യാണം കഴിപ്പിച്ചു വിടാന്‍ ആലോചിക്കുകയാ ഞാൻ..
ഞാൻ : വെരി ഗുഡ്. പെട്ടെന്ന് തന്നെ നടത്തിക്കോ..
അമ്മ : ഒന്ന് പോടാ ചെറുക്കാ.. സുധ ആന്റിയുടെ മോള് ഇല്ലേ? അവള്‍ക്ക് അഡ്മിഷൻ ശെരി ആകണം. അതിന് വേണ്ടിയാ.
ഞാൻ : ഏത് മോളിന്?
അമ്മ : ശിഖയ്ക്ക്. അവള്‍ക്ക് നിന്റെ പ്രായം ആ. അതുകൊണ്ട് അവളെ നിന്റെ സ്കൂളിൽ ആക്കാനാ പ്ലാൻ..
ഞാൻ : ഏയ് അതൊന്നും ശരിയാകൂല
അമ്മ: അതെന്താ ശെരി ആകാതത്?
ഇത് ആകുമ്പോള്‍ നിന്റെ അവിടെ കാണിക്കുന്ന കുരുത്തക്കേട് ഒക്കെ അവൾ തന്നെ പറഞ്ഞു തരും…
ഞാൻ : അതൊന്നും വേണ്ട അമ്മേ…. പ്ലീസ്…
അമ്മ : അതൊക്കെ വേണം…
അവസാനം അവളെ എന്റെ സ്കൂളില്‍ ചേർത്തു. കഷ്ടകാലത്തിന് അവൾ എന്റെ ക്ലാസില്‍ തന്നെ ജോയിൻ
ചെയ്ത്..
പിന്നെ എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. ഷാഹില്‍. അവന്‍ ആണേൽ. എന്റെ കാര്യം എല്ലാം പറഞ്ഞ്.
Backbencher ആണെന്നും ഉഴപ്പൻ ആണെന്നും. എന്തിന്, ഒരു പെണ്ണ് എന്നെ തേച്ചത് വരെ പറഞ്ഞ്, പന്നി
അവൾ ആണേൽ മുമ്പില്‍ മാത്രമേ ഇരിക്കൂ.. ഞാൻ പിന്നെ ബാക്കില്‍ ആണല്ലോ…
അങ്ങനെ നമ്മൾ പെട്ടെന്ന് തന്നെ കമ്പനി ആയി.. പെട്ടെന്ന് തന്നെ ബെസ്റ്റീസ് ആയി.
അവള്‍ക്ക് ഒരുത്തനെ ഇഷ്ടപ്പെട്ടു. ബട്ട് അത് കേട്ടപ്പോ എന്റെ മനസ്സ് വിഷമിച്ചു. വേറൊന്നും അല്ല… ബെസ്റ്റി അല്ലേ? പെട്ടെന്ന് പോയാൽ നമ്മുക്ക് എന്തായാലും വിഷമം വരും. പക്ഷേ ഞാൻ അവളെ എതിര്‍ത്തില്ല. സപ്പോർട്ട് ചെയ്തു. എന്നാല്‍ 14 Feb. അന്നാണ് അവന്‍ വേറെ പെണ്ണിനെ പ്രൊപോസ് ചെയതത്. ആ പെണ്ണ് ആ അപേക്ഷ സ്വീകരിച്ചു. ഞാൻ അത് പറഞ്ഞപ്പോ അവൾ ആദ്യം വിശ്വസിച്ചില്ല.