ഏട്ടൻ പറഞ്ഞതും കേട്ടിട്ടാണ് ഞാൻ അമ്മാമയുടെ വീട്ടിലേക്ക് ഓടിയത്, ചെന്ന് കാര്യം പറഞ്ഞതും അമ്മാവൻ ഒട്ടും സമയം കളയാതെ ആവശ്യമുള്ള സാധനജംഗമവസ്തുക്കൾ എല്ലാം എടുത്ത് എന്റെ കൂടെ പോന്നു…… ഒപ്പം ഗോവിന്ദമാമ്മയും അമ്മായിയും….
ഞങ്ങള് വീട്ടില് എത്തുമ്പോൾ ഏട്ടൻ അമ്മയെ എടുത്ത് വീട്ടിലെത്തിയിരുന്നു, ഒച്ചയും ബഹളവും എല്ലാം കേട്ട് ദേവകിയമ്മയും ഉണ്ണിയും ഒക്കെ വന്നിട്ടുണ്ട്….. എല്ലാരുടെ മുഖത്തും ഒരേ വികാരം….. ഭയം…..
“””ഈശ്വരാ….. എന്റെ അമ്മയ്ക്ക് ഒന്നും വരുത്തരുതേ….””””
അമ്മാവൻ പറഞ്ഞതനുസരിച്ച് എല്ലാരും മുറിക്ക് വെളിയിൽ അക്ഷമരായി കാത്തിരുന്നു, പ്രാർത്ഥനയോടെ…….. കുറച്ചുനേരം കഴിഞ്ഞപ്പോൾ കൃഷ്ണമാമ്മ പുറത്തേക്കിറങ്ങി വന്നു…. മുഖം കണ്ടിട്ട് എന്തോ പന്തികേട് തോന്നുന്നു
“”””ശിവാ……””””
അമ്മാവൻ പുറത്തിറങ്ങി ഏട്ടനെ അടുത്തേക്ക് വിളിച്ചു….മുറിയിലാകെ നിശബ്ദത്ത, എല്ലാരും അമ്മാവൻ പറയാൻ പോവുന്നത് കേൾക്കാൻ കാതോർത്തിരുന്നു….
“””കാർത്തൂന് ഇപ്പോ വല്യ കുഴപ്പമൊന്നുമില്ല കണ്ണ് തുറന്നിട്ടുണ്ട്, പക്ഷെ ഒരു നിമിഷം മരണത്തെ മുന്നിൽ കണ്ടത്തിന്റെ ആ ഒരു പതർച്ച വിട്ട് മാറിയിട്ടില്ല…… അവൾക്ക് കാശിയുടെ വിവാഹം കാണണമെന്നാണ് പറയുന്നത്””””
“””കൃഷ്ണമാമ്മ….. അത് പിന്നെ ഇവരെ കല്യാണം അധികം വൈകാതെ തന്നെ നടത്താൻ നമ്മള് തീരുമാനിച്ചതല്ലേ…..””””
ഏട്ടൻ മറുപടി കൊടുത്തു, ചുറ്റും എന്റെതടക്കം കുറെ ചെവികൾ അവരുടെ സംഭാഷണത്തിന് കാതോർത്തിരുന്നു…
“””അത് പോര…… ഇന്ന്…….. ഇപ്പോ…. ഈ നിമിഷം ഇവരുടെ കല്യാണം നടത്തണം…… അങ്ങനെ ചെയ്താ കാർത്തൂന്റെ മനസ്സിന് അല്പം ആശ്വാസം കിട്ടും, ഈയൊരു അവസ്ഥയിൽ അവളുടെ മനസ്സ് ശാന്തമായും സന്തോഷമായും ഇരിക്കണം…..””””