“””ഉവ്വ…… മടിച്ചി…….. സുഖിക്ക്….. ഞാൻ പോയി പണിയെടുത്ത് വരാ””””
“””അല്ല നിന്റെ സൈക്കിൾ എവിടെ??”””
വീടിന് വെളിയിലേക്ക് ഇറങ്ങിയ എന്നെ യാത്രയാക്കാൻ നിൽകുമ്പോൾ ഏട്ടത്തി ചോദിച്ചു…. അപ്പോഴാണ് അങ്ങനെ ഒരു സാധനം ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ ഓർത്തത്…
ഒന്ന് വീടിന് ചുറ്റും നോക്കി, ഇവിടെ എങ്ങുമില്ല…. അപ്പോ മിക്കവാറും വേലുപാറയിൽ തന്നെ കാണും….. വേറെ എവിടെ പോവാനാ….. ഹാ എന്തായാലും വൈകീട്ട് പോയി എടുക്കാം….
ഞാൻ ഏട്ടത്തിയെ നോക്കി ഒരു വളിച്ച ചിരിയും നൽകിയിട്ട് പറമ്പിലേക്ക് നടന്നു….. നടക്കുന്നതിനിടെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഏട്ടത്തി എന്നെ തന്നെ നോക്കി ഉമ്മറത്ത് നിൽപ്പുണ്ട്,
ഒന്നൂടെ കൈ വീശി കാണിച്ചിട്ട് ഞാൻ നടന്നകന്നു…..
***
പറമ്പിൽ എത്തുമ്പോൾ അമ്മയും ഏട്ടനും കാര്യമായ എന്തോ പണിയിലാണ്, ഇന്നലെ രാത്രി എവിടെയായിരുന്നു എന്ന ചോദ്യത്തിന് എന്ത് മറുപടി നൽക്കും എന്ന് ചിന്തിച്ച് കൂട്ടികൊണ്ട് ഞാൻ അവർക്കരികിലേക്ക് ചെന്നു….
“””ആ നീ വന്നോ…… ചെല്ല് പോയി ആ വാഴയൊക്കെ ഒന്ന് നന്നയ്ക്ക്”””
വളരെ സൗമ്യമായി ഏട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം അന്തം വിട്ട് നിന്നുപ്പോയി…. ഇത് എന്റെ ഏട്ടൻ തന്നെയല്ലേ ആവോ….
ഇന്നലെ രാത്രി വീട്ടില് കയറാഞ്ഞതിനുള്ള തെറിക്ക് പകരം ഇങ്ങനെ ഒരു പ്രതികരണം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല….. അല്ല എന്റെ ശിവേട്ടൻ ഇങ്ങനെയല്ല……
“””ഡാ……. ഞാൻ പറഞ്ഞത് നീ കേട്ടില്ലേ…..ഏഹ്…..””””
ഏട്ടന്റെ സ്വരം ഉയർന്നു….. ഇപ്പോ ശരിയായി….. ഞാൻ ഉവ്വെന്ന് തലയാട്ടിയിട്ട് വേഗം വാഴത്തോപ്പിലേക്ക് നടന്നു….
പിന്നെ നമ്മുടെ സ്ഥിരം പരിപാടി തന്നെ, ഏട്ടനെ ബോധിപ്പിക്കാൻ പണിയെടുക്കുന്നത് പോലെ അഭിനയിക്കുക…. അത് ഉച്ചവരെ നല്ല വൃത്തിക്ക് ചെയ്തു….
ഉച്ചയ്ക്ക് ഞങ്ങൾക്കുള്ള ഭക്ഷണവും കൊണ്ട് ഏട്ടത്തി വന്നു….. എല്ലാവരും കൂടെ വട്ടത്തിലിരുന്ന് ഭക്ഷണവും കഴിച്ചിട്ട് കുറച്ച് നേരം ഇരുന്ന ശേഷം വീണ്ടും അഭിനയം… ഛെ പണി തുടങ്ങി… അങ്ങനെ വലിയ ഭാരിച്ച പണികൾ ഒന്നും ചെയ്യാതെ വൈകുന്നേരം വരെ ഒപ്പിച്ചു…