“”””വാ വേഗം നടന്നോ………. ഹൂ………ഹ്ഹ്…,……….””””
വാഴേന്റിലയില് പൊതിഞ്ഞ ഭക്ഷണവും പിടിച്ചോണ്ട് ഓടി വരുന്നതിനിടയിൽ ഏട്ടത്തി കിതച്ചുകൊണ്ട് പറഞ്ഞു…. പിന്നെ വേറെ ചോദ്യവും പറച്ചിലും ഒന്നും ഇല്ലായിരുന്നു, ഏട്ടത്തിയുടെ കയ്യിൽ നിന്നും സാധനം വാങ്ങി ഞാൻ വേഗം നടന്നു….. ഏട്ടത്തിയും എന്നോടൊപ്പം അതേ വേഗത്തിൽ കൂടെ കൂടി….
***
ഞങ്ങൾ പറമ്പിൽ എത്തുമ്പോൾ അമ്മയും പിന്നെ ഒരു നാല് പണിക്കാരും നിന്ന് വള്ളിപ്പയറ് നടാനുള്ള പന്തൽ കെട്ടികൊടുക്കുകയാണ്…. ഭാഗ്യം ഏട്ടനെ ഇവിടെ എങ്ങും കാണുന്നില്ല…. ഏട്ടനെ കാണാത്തതിൽ സന്തോഷം തോന്നിയെങ്കിലും പണിക്കാര് ഞാൻ ഉദ്ദേശിച്ച ആളുകൾ അല്ലെന്ന് കണ്ടപ്പോൾ അല്പം നിരാശ തോന്നി… ഞാൻ വിചാരിച്ചത് റോസമ്മ ചേച്ചിയും അവരുടെ പെൺപടയും ആയിരിക്കും വരിക എന്നാണ്…. പക്ഷെ ഇത് സ്ലീവാച്ചനും മൂപ്പരെ കൂട്ടാരുമാണ്…. വെറുതെ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി…. ഹാ എന്തേലും ആവട്ട്….
“””ആ എത്തിയോ……… എട്ടൻ അവിടെ വാഴത്തോപ്പിലുണ്ട്…. നീ വന്നാൽ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു”””
ഏട്ടനെ കാണാത്ത സന്തോഷത്തിൽ അവരുടെ കൂടെ കൂടാൻ നിന്ന എന്നോട് ഒരു ചിരിയോടെ അമ്മ അത് പറഞ്ഞപ്പോൾ തന്നെ മനുഷ്യന്റെ പണിയെടുക്കാനുള്ള ആ ആവേശം നഷ്ടമായി…..
“””അയ്യോ………”””
“”” അമ്മേ ഇത് ഇവർക്കുള്ള ഭക്ഷണം ആണ് ട്ടോ….. ഞാൻ ശിവേട്ടന് കൊടുത്തിട്ട് വരാ……. വാടാ.””””
പണിക്കാർക്കുള്ള ഭക്ഷണം അമ്മയെ ഏല്പിച്ചിട്ട് ഏട്ടന്റെ അടുത്തേക്ക് പോവുന്നതിനിടെ പരുങ്ങി കളിച്ച എന്നെയും ഏട്ടത്തി കൂടെ വരാൻ വിളിച്ചു….. എന്തായാലും എന്തെങ്കിലും കാരണം ഉണ്ടാക്കി ഏട്ടൻ എന്നെ തെറി വിളിക്കും, അപ്പോ പിന്നെ ഏട്ടത്തി കൂടെ ഉണ്ടെങ്കിൽ ഒരു ആൾബലം ആവുമല്ലോ എന്ന് കരുതി ഞാൻ ഏട്ടത്തിയുടെ പിന്നാലെ വാഴത്തോപ്പിലേക്ക് നടന്നു…
വളർന്നുകൊണ്ടിരിക്കുന്ന പയറും വെണ്ടയും ചീരയും എല്ലാം കടന്ന് ഞങ്ങൾ വാഴത്തോപ്പിലെത്തി…. അവിടെ എത്തിയപ്പോൾ കാണുന്നത് ഏട്ടൻ ഒരു വാഴയുടെ കുറുനാമ്പ് മുറിക്കുന്നതാണ്, ആ കാഴ്ച കണ്ടതും ഇന്നത്തേക്കുള്ള ഭരണി പാട്ടിനുള്ള വകുപ്പ് എനിക്ക് ഏറെക്കുറെ പിടികിട്ടി….. ഇന്നലെ എന്നോട് പറഞ്ഞ പണിയായിരുന്നു…