സത്യത്തിൽ ഇതാണെന്റെ പെണ്ണ്,,,,, ഞാൻ കാത്തിരുന്ന പെണ്ണ്,,,, എന്നെ ചതിക്കാതെ എന്നെ വിശ്വസിച്ചു മൊത്തം സ്നേഹം എനിക്ക് തരുന്ന പെണ്ണ്,,,,, സത്യത്തിൽ ഞാൻ തിരിച്ചറിയാതെ പോയ പെണ്ണും ,,,,,, “””””……. പെട്ടന്നാ ചിന്തയിൽ നിന്ന് സ്വബോധത്തിൽ വന്ന ഞാൻ വേഗം പോയി മൊബൈൽ എടുത്തു ചെവിയിൽ വെക്കുന്നു……. ഫോണിലൂടെ സെലിൻ : എന്താ മാഷേ,,,,, ഉറക്കായിരുന്നോ ,,,,, എത്ര നേരായി വിളിക്കണൂ ഞാൻ,,,,,,……. ഞാനപ്പോൾ : ഏയ് അല്ലാ,,,, ഞാൻ ഫുഡ് കഴിച്ച് ഇപ്പെ വന്നേ ഉള്ളൂടി,,,,,,…… സെലിൻ : ഞാൻ വൈകുന്നേരം കൊറേ വിളിച്ചു,,,,, അപ്പോളൊന്നും ഫോണെടുത്തില്ല,,,,, ഇപ്പൊ വീണ്ടും മൂന്നാല് പ്രാവശ്യം,,,, എന്നിട്ടും ഫോണെടുക്കാതായപ്പോ,,,,,…… അത് കേട്ട് ഞാൻ : ഫോണെടുക്കതായപ്പോ,,,,,, എന്താടി നിർത്യേ,,,,,…… സെലിൻ : ഏയ് ഒന്നൂല്യടാ,,,,,…… ഞാൻ : പറയാൻ വന്നതെന്തായാലും പറഞ്ഞോടി,,,,,……… സെലിൻ : ഇല്ലാപ്പാ ഇന്യത് പറഞ്ഞു തല്ല് കൂടാൻ നിക്ക് വയ്യാ,,,,,……. ഞാൻ : “”ഹ്മ്മം “” ന്ന് മൂളീട്ട്,,,,, നാളെ നീ കോളേജില് പോണില്ലേ,,,,…… സെലിൻ : പിന്നെ,,,,, പോണം,,,,, കൊണ്ടെന്നാക്കാന്ന് ഒരാളെന്നോട് പറഞ്ഞിരുന്നു,,,,,,…… ഞാനപ്പോൾ അവളോട് : അതാരാണാവോ ആ ആള്,,,,,,…… സെലിനപ്പോൾ ഒന്നും മിണ്ടാതെ ഇരിക്കുന്നു….. ഫോണിലൂടെ ഒരു നിമിഷത്തോളം ആ നിശബ്ദത ആയപ്പോൾ ഞാൻ വീണ്ടും : ഡീ,,,,, എപ്പളാടീ ഞാൻ വരണ്ടേ,,,,,,……. അത് കേട്ടപ്പോൾ : ഹൊഊവ്വ്വ്വ്,,,,,, ഞാൻ വിചാരിച്ചു നീയിനി വരില്ലാന്ന് പറയൂന്ന്,,,,,….. ഞാൻ : ഞാനപ്പോ വരണ്ടേ,,,,,,,…… സെലിൻ : വന്നില്ലേൽ കൊല്ലും ഞാൻ,,,,,,…… ഞാൻ : ആാാാഹാാാാ,,,,,,,, എന്തായാലും മിക്കവാറും ഈയടുത്ത് ഞാൻ തട്ടിപോവും ന്ന് തോന്നണ് ണ്ട്,,,,,,……. സെലിൻ : നീയെങ്ങാനും അങ്ങനെ തട്ടിപോയാ,,,,,, പിന്നാലെ ആ ലോകത്തേക്ക് ഞാനും വരും,,,,,,,……. ഞാനപ്പോൾ ചിരിച്ചുകൊണ്ട് : അതിനൊരു പ്രശ്ന ണ്ടല്ലോ സെലിൻ,,,,,,……. സെലിൻ : എന്ത് പ്രശ്നം?…… ഞാൻ : നീ സ്വർഗത്തിലേക്കും ഞാൻ നരകത്തിലേക്കാവും മിക്കതും പോവാ,,,,,,…… സെലിൻ : നല്ല ബോധണ്ട് ലേ അപ്പോൾ,,,,,, നരകത്യേ പോവാന്ന്,,,,,,…… ഞാൻ : ഏയ്,,,,, ഞാനത് ചുമ്മാ പറഞ്ഞതല്ലേ,,,,,,….. അപ്പോളേക്കും സെലിൻ : ഞാൻ പറയാൻ വന്ന കാര്യം മറന്നു,,,,,,,……. ഞാൻ : പറ എന്താന്ന്,,,,,,…… സെലിൻ : നാളെ ഞാൻ പറഞ്ഞപോലെ വെള്ളമുണ്ടും ഷർട്ടും ഇട്ട് വന്നാ മതീട്ടോ,,,,,…… ഞാനതിന് “”” ഹ്മ്മ്മം “”” ന്ന് മൂളുമ്പോൾ സെലിൻ വീണ്ടും : ബൈക്ക് എടുത്ത് വന്നാ മത്യേയ് ,,,,,,……. ഞാനപ്പോൾ : ഏയ്,,,, ഫസ്റ്റ് ഡേ കോളേജ്യേ പോവുമ്പോ അതും ലക്ചറിങ് ന് ജോയിൻ ചെയ്യാൻ പോവുമ്പോ,,,,,, ബൈക്കില് അതൊന്നും വേണ്ടാ സെലിൻ,,,,,, അത് പിന്നെ കോളേജില് പിള്ളേർക്കൊരു നിന്നോടുള്ള കാഴ്ചപ്പാടിന് ശെരിയാവില്ല,,,,,,……. സെലിൻ : പിന്നെ പിന്നെ,,,,, ലക്ചർ മാരാരും ബൈക്കില് വരാത്ത പോലെ,,,,…… ഞാനപ്പോൾ : ഡീ അതുപോല്യല്ലല്ലോ ഇത്,,,,, കല്യാണം കഴിഞ്ഞോര് ബൈക്കില് വരണ പോല്യല്ല,,,,,, കല്യാണം കഴിയാത്തോര് വരണത്,,,,,, അതും ലക്‌ചെറായി വരുമ്പോള്,,,,,,,….. സെലിൻ : അതിനല്ലേ ഞാൻ പറഞ്ഞെ,,,,, ഏതേലും അമ്പലത്തിൽ കേറി എന്റെ നെറുകയിലൊരു കുങ്കുമം ചാർത്താൻ,,,,,,….. ഞാൻ : അപ്പൊ പ്രിൻസിപ്പാള് ചോദിച്ചാ ന്ത് പറയും,,,,,,……. സെലിൻ : പ്രിൻസിപ്പാളിനോടച്ചൻ എല്ലാം പറഞ്ഞിട്ടുണ്ട്,,,,,,…… ഞാനപ്പോൾ : എല്ലാം!!!!…… സെലിനപ്പോൾ ദേഷ്യത്തോടെ ഫോണിൽ : ദേ മനുഷ്യാ,,,,, ഞാൻ പറയാനുള്ളത് പറഞ്ഞു,,,,, ഇനി ഇങ്ങേർക്ക് താല്പര്യണ്ടേല് ചെയ്യ്,,,,,,……….