കൊറച്ചാൾക്കാരുണ്ടായിരുന്നു,,,, അവരെ രക്ഷിക്കാനാ ഈ പെടാ പാട് ഞങ്ങള് പെടുന്നെ,,,,,,……. അയാളത് പറഞ്ഞ് തീരലും ഞാൻ പെട്ടന്ന് ബൈക്കിൽ നിന്നിറങ്ങി അങ്ങോട്ടേക്ക് ഓടുന്നു…. ഞാനങ്ങനെ ഓടുമ്പോൾ ആ പോലീസുകാരൻ എന്നെ തടുക്കുവാനായി മറ്റു പോലീസുകാർക്ക് നിർദ്ദേശം നൽകുന്നു……. എന്നാൽ ഞാനതൊന്നും ഉൾകൊള്ളാതെ ആ പോലീസുകാരെയൊക്കെ തട്ടി മാറ്റികൊണ്ട് അങ്ങോട്ടേക്ക് ഓടുന്നു….. എന്നാൽ ഓടുന്ന വേളയിൽ പെട്ടന്ന് എന്റെ കാലിൽ ലാത്തി വീണു ഞാൻ കമിഴ്ന്നടിച്ചു ആ ജനക്കൂട്ടത്തിന് തൊട്ട് പുറകിലായി വീഴുന്നു……. ഞാനങ്ങനെ നിലത്തു കമഴ്ന്നടിച്ചു കിടക്കുമ്പോൾ,,,,, തിങ്ങി നിൽക്കുന്ന ജനങ്ങളുടെ കാലുകൾക്കിടയിലൂടെ,,,,,, ഒരു കൂട്ടം കാക്കി ഡ്രെസ്സിട്ട ഉദ്യോഗസ്ഥർ ചേർന്ന് നിലത്തു നിന്ന് പൊക്കിയെടുക്കുന്ന സെലിനെ ഞാൻ കാണുന്നു……. കൈകൾ രണ്ടും തളർന്നത് പോലെ കണ്ണുകൾ തുറന്ന് ജീവനില്ലാത്തപോലെ നിശ്ചലമായ സെലിനെ അവർ സ്‌ട്രെക്ചറിലേക്ക് എടുത്തു വക്കുന്നതാണ് ഞാൻ കണ്ടത്….. അപ്പോളേക്കും പോലീസുകാർ വന്നു എന്നെ എഴുന്നേൽപ്പിക്കുന്നു…… പോലീസുകാരുടെ കൈ തണ്ടയിലൂടെ കരഞ്ഞുകൊണ്ട് എഴുന്നേൽക്കുന്ന ഞാൻ ആ പോലീസുകാരെ നോക്കി കൈ ചൂണ്ടി അവളെ കാണിക്കുമ്പോൾ,,,,,, ആ കാക്കി ഡ്രെസ്സണിഞ്ഞവർ അവളെ ആംബുലൻസിൽ കയറ്റുന്നത് ഞാൻ കാണുന്നു……. തുടരും…. രജപുത്രൻ……