പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

Posted by

മാത്രമായിരുന്നു…… എന്തിനാണവൾ ഇന്നെന്റെ അടുത്ത് വന്നു എന്നോട് ലിഫ്റ്റ് ചോദിച്ചത്? ഇത്രയും നാളായി എന്നോട് അടുത്തിടപഴകാത്ത അവൾ എന്തുകൊണ്ടാണിന്നെന്നെ കെട്ടിപിടിച്ച് തൊട്ടുരുമ്മി എന്റെ കൂടെ വന്നത്? എന്റെയുള്ളിൽ മൊത്തത്തിലൊരു സംശയം ഉടലെടുത്തു…. ആ സംശയത്തോടെ ഞാനവളുടെ പോക്കും നോക്കി ബൈക്കിലിരിക്കുമ്പോൾ പെട്ടന്നെന്റെ ഫോൺ വീണ്ടും റിങ് ചെയ്യുന്നു……. മൊബൈൽ എടുത്തു ഞാൻ നോക്കുമ്പോൾ സെലിൻ കോളിങ് എന്ന് കാണിക്കുന്നു…… മൊബൈൽ സ്‌ക്രീനിലെ പച്ച ബട്ടൺ അമർത്തി ഞാൻ ഫോൺ ചെവിയിൽ വെക്കുമ്പോൾ,,, സെലിന്റെ ശബ്ദം :എന്തിനാ ദിലീ,,,, എന്നോടിങ്ങനെ,,,,, ഞാനെന്ത് തെറ്റാ ചെയ്തേ,,,,,, ദിലീക്കെന്നെ ഇഷ്ടമില്ലെങ്കിൽ പറഞ്ഞാ പോരായിരുന്നോ,,,,, അതിനെന്നിങ്ങനെ പൊട്ടിയാക്കണോ,,,,,, തോറ്റു പോയി ഞാൻ,,,,,,….. അതും പറഞ്ഞ് കരഞ്ഞുകൊണ്ടവൾ ഫോൺ കട്ടാക്കുന്നു……. ഞാനപ്പോൾ സെലിനോട് തിരിച്ചു സംസാരിക്കാൻ ഒരുങ്ങുകയായിരുന്നു…. എന്നാലപ്പോഴേക്കും അവൾ ഫോൺ കട്ടാക്കിയിരുന്നു……. ഞാൻ പിന്നെ ഉടനെ തന്നെ അവളെ തിരിച്ചു ഫോൺ ചെയ്യുമ്പോൾ,,,, ഒരു റിങ് ചെയ്തു ഫോൺ ബിസിയാകുന്നു…… മൂന്നാല് പ്രാവശ്യം ഞാൻ വീണ്ടും വീണ്ടും ഫോൺ ചെയ്തപ്പോൾ അവൾ തുടരെ തുടരെ ബിസിയാക്കി ഫോൺ കട്ടാക്കികൊണ്ടിരുന്നു……. തുടർന്ന് ഞാൻ വീണ്ടും വിളിക്കുമ്പോൾ അവളുടെ ഫോൺ സ്വിച്ച്ഓഫ് ആവുന്നു…… അവളുടെ ഫോൺ സ്വിച്ച് ഓഫ്‌ ആയപ്പോൾ ഞാൻ പിന്നെ ബൈക്ക് സ്റ്റാർട്ടാക്കി അവൾ പറഞ്ഞ ആ ബസ്സ്റ്റോപ്പിലേക്ക് പോകുന്നു…… ഞാനിപ്പോൾ നിൽക്കുന്ന സ്ഥലത്തു നിന്ന് മൂന്ന് കിലോമീറ്റർ ദൂരമേ അവിടേക്കുണ്ടായിരുന്നുള്ളൂ……. ഞാനാ ബസ് സ്റ്റോപ്പിനടുത്തേക്ക് എത്തിച്ചേരുമ്പോൾ അവിടെ ആ ബസ് സ്റ്റോപ്പിൽ ആളുകൾ കൂട്ടം കൂട്ടമായി നിൽക്കുന്നത് കാണുന്നു….. വലിയൊരു ജനകൂട്ടമായിരുന്നു അപ്പോളവിടെ തിങ്ങി നിറഞ്ഞു നിന്നിരുന്നത് ….. പോലീസ് ജീപ്പുകൾ,,, ആംബുലൻസുകൾ മറ്റു വാഹനങ്ങൾ ഒക്കെ അവിടെ ആ ഭാഗത്തു പലയിടങ്ങളിലായി പാർക്ക് ചെയ്തു കിടക്കുന്നുണ്ടായിരുന്നു……. അതുകണ്ടു പരിഭ്രമിച്ചു കൊണ്ട് ഞാൻ വണ്ടി നിർത്തുന്നു…… അപ്പോളേക്കും ഒരു പോലീസുകാരൻ വന്നിട്ടെന്നോട് ബൈക്ക് വഴീന്ന് മാറ്റി പാർക്ക് ചെയ്യാനാവശ്യപ്പെടുന്നു…… ഞാനപ്പോൾ ആ പോലീസുകാരനോട് എനിക്കാ ബസ്സ്റ്റോപ്പിലേക്ക് പോകണം ന്ന് പറയുന്നു…… ആ സമയത്താ പോലീസുകാരൻ അവിടേക്കു പോകാൻ പറ്റില്ലെന്നെന്നോട് പറയുന്നു….. എന്നിട്ടും ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി അങ്ങോട്ട് പോകാൻ ഒരുങ്ങുമ്പോൾ,,,,, ആ പോലീസുകാരൻ എന്നെ തടഞ്ഞുകൊണ്ട് : ഏയ്‌ നിങ്ങളോടല്ലേ ഇപ്പൊ അങ്ങോട്ട് പോവാൻ പറ്റില്ലാന്ന്,,,,,…. ഞാനപ്പോൾ : ആ ബസ് സ്റ്റോപ്പിലെന്റെ ഒരു ഫ്രണ്ട് കാത്തു നിൽക്കുന്നുണ്ട്….. കുറെ പ്രാവശ്യം ഫോണിൽ ട്രൈ ചെയ്തു,,,, ഇവിട്യ നിൽക്കാനെന്നോട് പറഞ്ഞിരുന്നു,,,,, എന്നാലിപ്പോ ഒരു പത്തു മിനിറ്റായിട്ട് ഞാൻ ഫോൺ ചെയ്യുമ്പോ,,,,, അപ്പോളവിടെ തൊട്ടടുത്ത് ബൈക്കിലിരിക്കുന്ന ഒരു ചേട്ടൻ : ഡോ,,,, അപ്പൊ താനൊന്നും അറിഞ്ഞില്ലേ,,,,, അവിടിപ്പോൾ ഒരു ബോംബ് സ്ഫോടനം ഉണ്ടായി,,,,, അതാ അങ്ങോട്ട് ആരേം കടത്തിവിടാത്തെ,,,,,……. അയാളാ പറഞ്ഞത് കേട്ട് പെട്ടന്ന് ഞാൻ ഷോക്കായി കൊണ്ട് : എന്താ,,,,, എന്താ പറഞ്ഞേ,,,,,,……… പോലീസുകാരൻ : അതേടോ,,,, ഇവിടിപ്പോ ഒരു പത്തു മിനിറ്റ് മുന്നേ ഒരു ബോംബ് സ്ഫോടനം ഉണ്ടായി,,,,, ബസ് സ്റ്റോപ്പില്

Leave a Reply

Your email address will not be published. Required fields are marked *