അന്ന് നിന്റെ കയ്യിലെ ഈ പണം കൊണ്ട് പോലും ഒരു ചുക്കും നടക്കില്ലാ,,,,, ഓർത്തോ അന്ന് ഞങ്ങടെ ദിവസം,,, ആ ദിവസം ഞങ്ങളിതിന് പലിശേം മൊതലും തീർത്തു കണക്ക് തീർക്കും,,,,,,…… ഞാനപ്പോൾ പുച്ഛിച്ചുകൊണ്ടവരോട് പോടാ പോടാ,,,,, പോയി തരത്യേ കേറി കളിക്കെടാ,,,,,, നിന്റൊക്കെ വീട്ടിലെ പഴംപുരാണം ഞാൻ വിളമ്പാൻ തുടങ്യാ പിന്നെ,,,,,, നീയൊന്നും പിന്നെ ഈ നാട്ടിലേ കാണില്ല ,,,,, …… ഞാനത് പറഞ്ഞപ്പോൾ അവരെല്ലാം പെട്ടന്ന് നിശബ്ദമായി… അതിലെ പലരുടെയും വീടിന്റെ ആധാരം എന്റെ കയ്യിലുണ്ടായിരുന്നു അതാണ് കാരണം…. പിന്നെ അവരെല്ലാം എന്നെ നോക്കികൊണ്ട് അവിടെ നിന്ന് പോകുന്നു…….. അവരെല്ലാം പോയപ്പോ കേശവേട്ടനെന്നോട് : ഇപ്പൊ അതും ആയി,,,,, നീയിതെന്ത് ഭാവിച്ചാ ദിലീ,,,,, നാട്ടിലുള്ളോരൊക്കെ പിണക്കണേ,,,,, നാളെ ഒരാവശ്യം വന്നാ ഇവരൊക്കെ നിന്നെ തിരിഞ്ഞ് കൊത്തും ട്ടോ,,, അതോർത്തു വെച്ചോ നീ,,,,….. ഞാനപ്പോൾ കേശവേട്ടനോട് : പിന്നെ പിന്നെ ഈ നാറികളെ കൊണ്ടല്ലേ ഉപകാരം,,,,,,, ഇവന്മാർക്ക് കുടിച്ചു കൂത്താടി നടക്കാൻ എന്റെ കാശ് വേണം,,,,, അതും വാങ്ങി വെച്ചോണ്ട് അവര് പറയണേ കേട്ടില്ലേ,,,,,…… കേശവേട്ടൻ : അവര് പറഞ്ഞേല് സത്യല്ലേ ദിലീ,,,,, അതും പറഞ്ഞുകൊണ്ട് കേശവേട്ടൻ എന്റെ നേരെ ചായ ഗ്ലാസ് നീട്ടുന്നു…… ഞാനാ ചായ ഗ്ലാസ് വാങ്ങി കേശവേട്ടനോട് : എന്ത് സത്യം?….. കേശവേട്ടൻ : ആ ചെക്കനിതെന്തൊക്ക്യാ വിളിച്ചു പറഞ്ഞ് നടക്കണേന്നറിയോ?….. ഞാൻ : ആര്? ആരാ കേശവേട്ടാ,,,,…. കേശവേട്ടൻ : ആാാ ആൽബി,,,, എങ്ങനെ കഴിഞ്ഞവരാ നിങ്ങള്,,,,,,…… ഞാനപ്പോൾ ചായ ഊതി കുടിച്ചുകൊണ്ട് : അവന് വട്ടാണ് കേശവേട്ടാ,,,,,…… കേശവേട്ടനപ്പോൾ എന്നെ നോക്കികൊണ്ട് : അതിലിപ്പോ സത്യല്ല്യാ ന്നാ നീ പറയണേ,,,, എന്റെ മൊഖത്ത് നോക്കി നിനക്കത് പറയാൻ പറ്റ്വോ,,,,,….. ഞാനപ്പോൾ കേശവേട്ടനോട് : അങ്ങന്യാണെങ്കിൽ തന്നെ നാട്ടുകാർക്കെന്തിന്റെ സൂക്കേടാ,,,,,,…… ഞാനത് പറഞ്ഞപ്പോൾ കേശവേട്ടൻ: അപ്പൊ നീയാ പുകിലൊന്നും അറിഞ്ഞിട്ടില്ലാലേ,,,,,…… ഞാൻ : എന്ത് പുകില്,,,,,…… കേശവേട്ടൻ: മിനിഞ്ഞാന്ന് രാത്രി നിന്റെ വീട്ടില് അവനുണ്ടാക്യാ പുകില്,,,,,…… ഞാനപ്പോൾ : ങ്ഹോ,,, അതാണോ,,,,…… കേശവേട്ടൻ : പോരെ,,,,, അതൊന്നും പോരെ,,,,, ഇന്നലെ രാത്രി വരെ പൊലീസവനെ ശെരിക്ക് പെരുമാറി,,,,, നിന്റച്ഛൻ പോലീസുകാർക്ക് അതിനുള്ള കാശു കൊടുത്തൂന്നാ നാട്ടുകാര് പറയുന്നേ,,,,,,…… ഞാനത് കേട്ടപ്പോൾ പെട്ടന്ന് ഞെട്ടികൊണ്ട് : എന്തോന്ന്,,,,, പൊലീസാർക്ക് കാശ് കൊടുത്തൂന്നാ,,,,, നിങ്ങളിതെന്താണ് പറയുന്നേ കേശവേട്ടാ,,,, അവനിന്നലെ രാത്രി വരെ പോലീസ് സ്റ്റേഷൻ ലായിരുന്നൂന്ന് നിങ്ങള് പറയുമ്പോളാ ഞാനറിയുന്നേ,,,,,,…… കേശവേട്ടനപ്പോൾ : അവൻ മാത്രല്ലാ,,, അവന്റെ കൂട്ടുകാരും ഉണ്ടാര്ന്നു,,,,,,……. ഞാനപ്പോൾ : അവനും അവന്റെ തോന്ന്യാസി കൂട്ടുകാരും കൂടി വീട്യേ വന്നു ലഹളണ്ടാക്കീട്ടല്ലേ,,,,,…… കേശവേട്ടൻ : കാര്യൊക്കെ ശെരി ന്ന്യാ,,,, അവൻ കാണിച്ചതും പോക്രിതരാ,,,,, പക്ഷെ അവൻ പറയുന്നത് വെച്ച് നോക്കുമ്പോ,,,, നീയും അതിലും വല്ല്യ പോക്രിതരല്ലേ കാണിച്ചേ അവനോട് ,,,,,,……. ഞാനപ്പോൾ കേശവേട്ടനോട് : ഞാനെന്ത് പോക്രി തരം കാണിച്ചൂന്നാ പറയണേ,,,,, കേശവേട്ടൻ,,,,,,……. കേശവേട്ടനെന്നോട്: നീയും സിസില്യായിട്ടുള്ള ബന്ധം വേറാരേക്കാളും എനിക്കറിയാമെന്ന് നീ മറക്കണ്ടാ,,,,,…… ഞാൻ : ശെരിയാ,,,, ഞാനും അവളും തമ്മില് നിങ്ങളൊക്കെ വിചാരിക്കണ ബന്ധം ണ്ട്,,,,,