ഉടുക്കുന്നു…… സമയം അപ്പോളേക്കും ആറേമുക്കാലിനോടടുത്തിരുന്നു……. ഞാൻ
വേഗം പിന്നെ ബൈക്കിന്റെ കീ എടുത്ത് താഴെക്കിറങ്ങുമ്പോൾ,,,,, അമ്മ അടുക്കളയിൽ നിന്ന് അച്ഛനുള്ള ചായയുമായി ഹാളിലേക്ക് വരുവായിരുന്നു……. സാധാരണ ഈ നേരത്ത് ഞാൻ പറമ്പിൽ കിളക്കാനും മറ്റും പോകുമായിരുന്നു,,,, പതിവിന് വിപരീതമായി ഞാൻ രാവിലെ കുളി കഴിഞ്ഞ് നല്ല ഡ്രെസ്സിൽ കണ്ടപ്പോൾ അമ്മയെന്നോട് : ഇതെങ്ങോട്ടാ ഈ രാവിലെ തന്നെ,,,,,…… ഞാൻ : അത്യാവശ്യമായി സിറ്റിയിൽ പോകാനുണ്ട്,,,,,,,……. അമ്മ : ഇന്നിനി എപ്പോളാണാവോ വരുന്നേ,,,,,,……. ഞാൻ : ഉച്ചയാവുമ്പോൾ എത്തും അമ്മേ,,,,,…… ആ സമയത്ത് ഉമ്മറത്ത് നിന്ന് അച്ഛന്റെ ശബ്ദം : ഡീ സരോജം,,,, വർത്താനം പറഞ്ഞ് നിക്കാതെ നീ ആ ചായ ഇങ്ങോട്ട് കൊണ്ടുവാടി,,,,……. ആ സമയത്ത് അമ്മ പെട്ടന്ന് ചായയും കൊണ്ട് അച്ഛന്റെ അടുത്തേക്ക് പോകുമ്പോൾ ഞാൻ മനസ്സിൽ വീണ്ടും : ഇങ്ങേരെന്തെന്തങ്ങനെ,,,,, മനുഷ്യനായ ഇടക്കൊക്കെ ഒന്ന് കൂളാവില്ലേ,,,, ഇതേതു നേരോം എയറും പിടിച്ച്,,,,,……. അപ്പോളേക്കും അച്ഛന്റെ ശബ്ദം വീണ്ടും : നീയിങ്ങനെ എല്ലാ ദിവസോം പോവാണേൽ പറമ്പ് നോക്കാൻ ആരേലും ഏൽപ്പിക്ക്,,,,, എനിക്ക് നിന്റെപോലെ പ്രായം ഇരുപത്തഞ്ചല്ല,,,,, വയ്യാണ്ടായി,,,, കൈക്കോട്ടൊക്കെ എടുത്ത് പറമ്പ് കളക്കാനുള്ള ആരോഗ്യൊന്നും ല്ല്യാ,,,,,……. ഞാനപ്പോൾ അച്ഛനോട് : അല്ലാച്ചാ,,,, രാഘവേട്ടനും ചന്ദ്രേട്ടനും ഉണ്ടല്ലോ,,,,,….. അപ്പോളേക്കും അച്ഛൻ : നീയിന്നലെ നിന്റമ്മയോട് എന്താ പറഞ്ഞെ,,,,, നീയില്ലെങ്കിൽ പറമ്പും കൃഷ്യൊക്കെ ആരാ നോക്കാന്ന്,,,,,…… ഞാനപ്പോൾ മനസ്സിൽ : ഇയാളിത്ര നേരായിട്ടും ഇത് വിട്ടില്ലേ,,,,,,……. വീണ്ടും അച്ഛൻ : എന്താ നീയൊന്നും മിണ്ടാത്തെ?…… ഞാൻ : അല്ലാച്ചാ,,,,, നാളെ തൊട്ട് ഞാനുണ്ടാവും,,,,,,…… അപ്പൊ അച്ഛൻ ചൂടുള്ള ആ ചായ ഒന്ന് ഊതി കുടിച്ചിട്ട് : എന്ന് വെച്ചാ,,,,, ഇന്നും നീയെത്തുമ്പോ പാതി രാത്രി ആവൂന്ന്,,,,, അല്ലെ,,,,….. എന്നിട്ടമ്മയോട് അച്ഛൻ : കേട്ടോ സരോജം,,,, നീയിന്ന് അവന് ചോറും കൂട്ടാനും കരുതണ്ടാ,,,,, വെറുതെ പെരുചാഴിക്കും കന്നുകാലികൾക്കും കൊടുക്കാൻ നിക്കണ്ടാ,,,, അത്രേം അരി മിച്ചം ണ്ടായിക്കോട്ടെ ഇവിടെ,,,,,,…… ഞാനപ്പോൾ അച്ഛനോട് : എന്നെകൊണ്ടപ്പോ അവർക്കെങ്കിലും ഉപകാരം ണ്ടല്ലോ ച്ചാ,,,,,,……. ഞാനത് പറഞ്ഞപ്പോൾ പെട്ടന്നമ്മ ചിരിച്ചുകൊണ്ട് “”””ഡാ “””ന്ന് പറഞ്ഞ് കണ്ണുരുട്ടി കാണിക്കുന്നു……. ആ സമയത്തച്ഛൻ : നീയെന്തിനാടി ചിരിക്കണേ,,,, അത്രയ്ക്ക് വല്ല്യ തമാശ്യായിരുന്നോടീ അത്,,,,,,…… അച്ഛനത് പറഞ്ഞപ്പോൾ അമ്മ പെട്ടന്ന് മുഖം ഗൗരവത്തിലാക്കുന്നു….. വീണ്ടും അച്ഛൻ അമ്മയോട് : ഞാൻ പറയുന്നതാണ് കുറ്റം,,, എത്ര ദിവസായിട്ട് ഇവൻ ഊര് തെണ്ടുന്നു,,,,, അത് പറയാൻ പാടില്ല,,,,,, കലികാലം,,,,,,……. ഞാനപ്പോൾ അച്ഛനോട് : അതേ എനിക്കിപ്പോ പോണം,,,, ഇപ്പൊ പോയാലേ എനിക്ക് ഉച്ചക്ക് തിരിച്ചെത്താൻ പറ്റൂ,,,,,…. അച്ഛൻ : ആാാാ ആാാാ പോ പോ വേഗം,,,, മുഖ്യമന്ത്രി വിടെ കാത്തിരിയ്ക്യാ,,,,, വേഗം ചെല്ലെന്റെ മോൻ,,,,, അല്ലെങ്കിലങ്ങേര് ബ്രേക്ഫാസ്റ് കഴിക്കില്ല,,,,,,…… ഇനി നിന്നാ സമയം പോവും ന്നറിയാവുന്നുണ്ട് ഞാൻ വേഗം വീടിന്റെ സൈഡിലായി ഇരിക്കുന്ന ബൈക്കിന്റെ അടുത്തേക്ക് പോകുന്നു…… കാർപോർച്ചിൽ അല്ലായിരുന്നു ബൈക്ക് അന്നേരം…… വീടിന്റെ മുറ്റത്തെ ജാതിമരത്തിന്റെ അടുത്തായിരുന്നു ബൈക്ക് ഉണ്ടായിരുന്നത്…… മൂന്നാല് ദിവസായി ബൈക്ക് എടുക്കാത്തോണ്ട് ബൈക്കിന്റെ സീറ്റിൽ മൊത്തം പൊടിയായിരുന്നു…… ഞാൻ വേഗം അടുക്കള ഭാഗത്തേക്ക് നീങ്ങി അഴയിൽ കിടക്കുന്ന ഒരു കീറിയ തുണി എടുത്ത് അടുക്കള