കാരണവര്‍ക്ക് ഏതാണ്ട് 62 വയസ്സ് പ്രായം. ഇരു നിറം. അല്‍പ്പാല്‍പ്പമായി നരച്ച മുടികള്‍. മിലിട്ടറിയിലെ ക്യാപ്റ്റനായിരുന്നതുകൊണ്ടാകാം ഈ പ്രായത്തിലും നല്ല ആരോഗ്യം. സംസാരമൊക്കെ ഒരു കല്‍പ്പന പോലെ. പണ്ട് രാജ്യഭരണകാലത്ത് കൊല്ലിനും, കൊലക്കും, അധികാരമുണ്ടായിരുന്ന കുടു:ബം. അതുകൊണ്ടായിരിക്കും കല്‍പ്പിക്കുന്ന രീതിയിലുള്ള സംസാരം. അവര്‍ക്ക് രണ്ട് ഡിമാന്റെ ഉണ്ടായിരുന്നുള്ളൂ. പെണ്ണ് കാണാന്‍ സുന്ദരിയായിരിക്കണം, പിന്നെ നല്ല വിദ്യാഭ്യാസവും. രണ്ടും വേണ്ടുവോളമുള്ള എന്നെ അവര്‍ക്ക് ‘ക്ഷ’ ബോധിച്ചു.
പിന്നെയായിരുന്നു അജയന്‍ ചേട്ടന്റെ വരവ്. അദ്ദേഹവും (പഴയകാലത്തെ പ്രി.ഡിഗ്രി. തോറ്റ ആളാണ്‍് കക്ഷി), കോളേജിലെ പ്രൊഫസ്സര്‍ ആയ അദ്ദേഹത്തിന്റെ തൊട്ടുമുകളിലുള്ള ചേട്ടന്‍ വിശ്വനാഥനും ഭാര്യ നളിനിയുമായിരുന്നു എന്നെ പെണ്ണു കാണാന്‍ വന്നത്. പഠിപ്പില്ലെങ്കിലും ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് അജയനെ ഇഷ്ടമായി. കാണാന്‍ നല്ല സുമുന്‍. നല്ല അടക്കത്തിലുള്ള സംസാരവും, പെരുമാറ്റവും. ഏതായാലും പെണ്ണുകാണാല്‍ ചടങ്ങ് ഭംഗിയായി നടന്നു.
എന്റെ പഠിപ്പ് കഴിയാന്‍ ഇനി 6 മാസങ്ങളെയുള്ളു. അത് കഴിഞ്ഞിട്ട് വിവാഹം എന്ന് നിശ്ചയദിവസത്തില്‍ തന്നെ തീരുമാനിച്ചു.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഞങ്ങളുടെ കുടുംബത്തില്‍ ഇങ്ങിനെ ഒരു ബന്ധം വന്നതില്‍, വീട്ടുകാര്‍ മുഴുവന്‍ സന്തോഷിച്ചു. എന്റെ അച്ചന്‍ ഒരു പാവം പോസ്റ്റ് മാസ്റ്റര്‍, അമ്മയാണെങ്കിലോ, ഹൗസ് വൈഫ്. ഞാന്‍ ഒരേ ഒരു മകള്‍. ഡിമാന്റെന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും, പാവം എന്റെ അച്ചന്‍ എനിക്ക് പതിനഞ്ച് പവന്‍ സ്വര്‍ണ്ണവും, എന്റെ പേരില്‍ അമ്പതിനായിരം രൂപ പോസ്റ്റ് ഓഫില്‍ ഇട്ട ഫിക്‌സറ്റ് ഡെപ്പോസിറ്റിന്റെ രേയും കാരണവരെ ഏല്‍പ്പിച്ചു. കാരണം അത് കാലാവധി തീരാന്‍ ഇനിയും മൂന്ന് മാസങ്ങളുണ്ട്. അച്ചനെ കൊണ്ട്, കഴിയുന്ന ആര്‍ഭാടത്തില്‍. എന്റെ പഠിപ്പ് കഴിഞ്ഞതും ഇരുപത്തിനാലാം വയസ്സില്‍ എന്റെ വിവാഹം നടത്തി തന്നു. എന്നെ യാത്രയാക്കുമ്പോള്‍, എന്റെ അച്ചന്‍ എന്റെ തലയില്‍ തൊട്ട് അനുഗ്രഹിച്ച് പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു വീട്ടില്‍ ചെന്ന് കയറുന്ന പെണ്ണിന്റെ പെരുമാറ്റത്തെ ആശ്രയിച്ചായിരിക്കും ആ വീട്ടിലെ സമാധാനവും, ഐശ്വര്യവും.
അത് എന്റെ മോളായി ഒരിക്കലും തല്ലി കെടുത്തരുത്. വിവാഹ ജീവതത്തില്‍, ഭാര്യയും, ഭര്‍ത്താവും, തമ്മില്‍ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പ്രത്യേകിച്ച്, ഭര്‍ത്താവ് ഭാര്യയേക്കാളും, വിദ്യാഭ്യാസം കുറഞ്ഞിരുന്നാല്‍. എന്റെ മോള്‍, അതൊക്കെ എപ്പോഴും ഓര്‍ത്ത് പെരുമാറണം. പിന്നെ അവിടെയുള്ള പെണ്ണുങ്ങള്‍ (അജയന്റെ ചേട്ടന്മാരുടെ ഭാര്യമാര്‍) നിനക്കുമുന്‍പേ അവിടെ വന്നവരാണ്‍്. അവര്‍ തമ്മില്‍ ഒരു വഴക്കും ഇതുവരെയുണ്ടായിട്ടില്ലാ എന്നാണ്‍് കാരണവരുടെ സംസാരത്തില്‍ നിന്നും എനിക്ക് തോന്നിയത്. അത് കൊണ്ട്, നീ സൂക്ഷിച്ചും, കണ്ടും വേണം അവിടെ കഴിയാന്‍.