അവളുടെ മുഖത്തു ഉതിർന്നു കിടക്കുന്ന മുടിയിഴകൾ പോലും വാരി വയ്ക്കാൻ എനിക്ക് ആവുന്നില്ലയിരുന്നു.
ഒരു വികാരങ്ങളും വരാത്ത ഞാൻ എങ്ങനെ കരയാനാണ്?
ഒരു ആത്മാവിന്റെ ഗതികേട്…
അവളുടെ നിറഞ്ഞൊഴുകുന്ന മിഴികൾ പോലും ഒപ്പിയെടുക്കാൻ കഴിയാത്ത ഞാനെത്ര ഹതഭാഗ്യയാണ്.
നിസ്സഹായതയുടെ അങ്ങേയറ്റം.
ഒന്നും ചിന്തിക്കാതെ മുറിയിലൂടെ നടന്നു.
അപ്പോഴും ടെസ്സയുടെ കണ്ണീർ തോർന്നിട്ടുണ്ടായിരുന്നില്ല.
ഒന്നു രണ്ടു തവണ അമ്മച്ചി വന്നു വിളിച്ചെങ്കിലും വാതിൽ തുറക്കാൻ അവൾ തയ്യാറായില്ല.
പുറത്തേക്ക് കണ്ണും നട്ടിരിക്കേ പൊടുന്നനെ ടെസ്സ ചാടിയെണീറ്റു.
മുറിയിലെ വലിയ വാർഡ്രോബ് തുറന്നു.
അതിലെ വസ്ത്രങ്ങളെല്ലാം അവൾ നിലത്തേക്ക് വാരി വലിച്ചിട്ടു.
എന്തിനുവേണ്ടിയോ ഉള്ള തിരച്ചിലാണ് അതെന്ന് ഹന്നയ്ക്ക് മനസിലായി.
പെട്ടെന്ന് ഒരു മഞ്ഞ കവർ കിട്ടിയതും ടെസ്സ തിരച്ചിൽ അവസാനിപ്പിച്ച് തിരിച്ചു ജനലരികിൽ വന്നിരുന്നു.
ആ കവർ കണ്ടതും ഹന്നയുടെ കണ്ണുകൾ തിളങ്ങി.
ആ കവറിൽ നിന്നും കറുപ്പ് നിറമുള്ള ഒരു ടോപ്പ് അവൾ കയ്യിലെടുത്തു.
അതിലേക്ക് മിഴികൾ നട്ട ശേഷം പയ്യെ ടെസ്സ അത് നെഞ്ചോടു ചേർത്തു വച്ചു.
എനിക്ക് ഇഷ്ട്ടപ്പെട്ട ചുരിദാർ ടോപ്പ് ആയിരുന്നു അത്.
പണ്ട് എന്റെ പിറന്നാളിന് നൽകിയ സമ്മാനം.
ഇപ്പോഴും എന്റെ വിയർപ്പിന്റെ ഗന്ധം അതിലുണ്ട്.
ഈ ടോപ്പ് നെഞ്ചോടു ചേർത്തു വെക്കുമ്പോൾ അവളെന്നെ നെഞ്ചോടു ചേർത്തു പുണരുന്ന പോലെ.
“ഹന്ന….നീ ഇപ്പോഴും തന്റെ കൂടെയുണ്ട്”
ടെസ്സയുടെ പുലമ്പൽ ഹന്നയുടെ കാതിൽ പതിഞ്ഞു.
എന്തിനാ പെണ്ണെ എന്നെ നീ ഇങ്ങനെ സ്നേഹിച്ചു തോല്പിക്കുന്നെ?
ഞാൻ അത് ആർഹിച്ചിരുന്നോ?
ആവോ..അറിഞ്ഞൂടാ
പക്ഷെ എനിക്കും ജീവനാണ് നിന്നെ…
ഭ്രാന്തമായ സ്നേഹം.
ടോപ്പിൽ തെരു തെരെ ചുംബിച്ചുകൊണ്ടു ടെസ്സയുടെ വിലാപം ഉച്ചത്തിലായി.
അത് താങ്ങാനാവാതെ ഹന്ന മിഴികളും കാതുകളും നിർദാക്ഷിണ്യം