“യു ടൂ വിശാൽ,ഈ വൈറ്റ് ഷർട്ടും ബ്ലൂ ജിനും നിനക്കും നന്നായി ചേരുന്നുണ്ട് !”
വിശാൽ എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൾ ചോദിച്ചു, “ഷാൾ വി സ്റ്റാർട്ട് ?”
മേഘ തിരഞ്ഞെടുത്തത് ഹൈക്കു, ദ ഏഷ്യൻ കിച്ചൻ എന്ന ജാപ്പനീസ് റെസ്റ്റോറന്റ് ബൻജാര ഹിൽസിലായിരുന്നു. വിശാലിന് അവിടെ ഇഷ്ടപ്പെട്ടു , അതും ഒരു ജാപ്പനീസ് ആംബിയൻസ് നന്നായി തന്നെ ഇഷ്ടപ്പെട്ടു. ഒരു ഗുഡ് വൈബ് ഫീൽ ചെയ്യുന്ന സ്ഥലം. അവർ ഇരിക്കുമ്പോൾ വെയിറ്റർ വന്ന് അവർക്ക് ജാപ്പനീസ് ഗ്രീൻ ടീ നൽകി. നൂഡിൽസ്, സുഷി എന്നിവ ഓർഡർ ചെയ്തു.
“ചിയേഴ്സ്!” ഒരു ഗ്ലാസ് സേക്ക് (ജാപ്പനീസ് റൈസ് വൈൻ) ഉയർത്തി മേഘ പറഞ്ഞു. തന്റെ ഗ്ലാസ് ഉയർത്തി വിശാലും പ്രതികരിച്ചു. രണ്ടുപേരുടെയും ഗ്ലാസ് മുട്ടിച്ചു സിപ്പ് സിപ്പായി അവർ ആ റൈസ് വൈൻ നുണഞ്ഞു.
“യു പ്രോമിസ്ഡ് മി സം എക്സ്പ്ലനേഷൻ മാഡം ?” വിശാൽ വിഷയത്തെ സ്പർശിച്ചു.
“ആക്ചുവലി , ഐ ആം നോട്ട് എ ബാഡ് പേഴ്സൺ വിശാൽ , ബിലീവ് മി … പക്ഷെ ഞാൻ വിവാഹമോചനം നേടിയതുമുതൽ, പുരുഷന്മാർ വന്ന് കരിമ്പിൽ ഈച്ച പോലെ എന്നോട് പറ്റിനിൽക്കാൻ ശ്രമിക്കുകയാണ്.” “ഈ ആളുകളെ അകറ്റി നിർത്താനുള്ള ഒരു മുഖംമൂടിയാണ് ഇത് .എ ഫേക് മാസ്ക് ഓഫ് ബിച്ചിനെസ്സ് ” എന്ന് മേഘയുടെ വേദന പ്രകടമായി.
“ഓ ഷിറ്റ് …” വിശാൽ ആക്രോശിച്ചു.
മേഘ: “മിശ്രയെ ഓർക്കുന്നുണ്ടോ?”
വിശാൽ: “ദീപക് മിശ്ര? ”
മേഘ: “അതെ, അയാൾ തന്നെ .”
വിശാൽ: “എന്താ?”
മേഘ: “എന്തുകൊണ്ടാണ് അവൻ ജോലി ഉപേക്ഷിച്ചതെന്ന് നിങ്ങൾക്കറിയാമോ?”
വിശാൽ: “നിങ്ങൾ അവനോട് മോശമായി പെരുമാറിഎന്നാണ് എല്ലാവരോടും അവൻ പറഞ്ഞത് .” വിശാൽ അവളോട് പറഞ്ഞു.
മേഘ: “ശരിയാണ്. അങ്ങനെ ആയിരിക്കാം അവൻ പറഞ്ഞിട്ടുണ്ടാവുക , പക്ഷെ അത് കല്ലുവച്ച നുണയായിരുന്നു.”
വിശാൽ: “നുണ എന്ന പറയുമ്പോൾ ,മേഘ എന്താ ഉദ്യേശിച്ചത് ??”
മേഘ:”ഇത് കമ്പനിയിലെ എന്റെ ആദ്യത്തെ പ്രോജക്റ്റായിരുന്നു. ദീപക് എന്റെ ജൂനിയറാണ്. പക്ഷേ അയാൾക്ക് കമ്പനിയിൽ ഹോൾഡ് ഉണ്ട് . അതിനാൽ സ്വാഭാവികമായും അവൻ എന്നെ അൽപ്പം സഹായിച്ചിരുന്നു. ഒരിക്കൽ ഞങ്ങൾ രാത്രി പതിനൊന്ന് മണി വരെ ഒരു പ്രോജെക്ടിൽ വർക് ചെയ്യൂകയായിരുന്നു. അയാൾ എന്നെ കേറി പിടിക്കുവാൻ തുടങ്ങി.”
വിശാൽ: “ദൈവമേ ! പിന്നെ?”