ഡോക്ടർ വരുമ്പോൾ ജയരാജും, സ്വാതിയും സോഫയിൽ ഒരുമിച്ച് ഇരുന്ന് TV കാണുകയായിരുന്നു.. ഡോക്ടർ വന്നതും ജയരാജും സ്വാതിയും കൂടി അയാളെ വരവേറ്റു.. ഡോക്ടർ അവരോടൊപ്പം നേരെ അൻഷുലിന്റെ മുറിയിലേക്ക് പോയി..
അൻഷുലിപ്പോൾ അവരെ ശല്യപ്പെടുത്താനൊന്നും താല്പര്യമില്ലായിരുന്നു.. അതിനാൽ അവൻ കൂടുതൽ സമയവും ഇപ്പോൾ കിടക്കയിൽ തന്നെ തുടരുകയായിരുന്നു.. എന്നാൽ അവനെ ഞെട്ടിക്കുന്നൊരു കാര്യം വരാനിരിക്കുന്നത് അവനപ്പോൾ അറിഞ്ഞിരുന്നില്ല…
അൻഷുലിനെ ചെക്ക് അപ് ചെയ്ത ശേഷം ഡോക്ടർ അവനോടായി പറഞ്ഞു..
ഡോക്ടർ: “ഉം നല്ല മാറ്റം ഉണ്ടല്ലോ Mr. അൻഷുൽ.. എനിവേ, ഞാൻ നമ്മുടെ ഹോസ്പിറ്റലിലോട്ട് റഫർ ചെയ്യാം.. കുറച്ച് ദിവസം അവിടെ പിസിയോതെറാപ്പി ചെയ്യേണ്ടി വരും. കൂടെ നിൽക്കാൻ ആരും വേണമെന്നില്ല. അവിടെ അതിനുള്ള അളുകൾ ധാരാളം ഉണ്ട്..”
അൻഷുലിന് അതിനൊരു മറുപടി പറയാൻ കഴിയുന്നതിനു മുന്നേ തന്നെ ജയരാജും സ്വാതിയും അത് ശെരി വെച്ചു കഴിഞ്ഞിരുന്നു.. അല്ലെങ്കിലും അൻഷുലിന് അപ്പോൾ എതിർത്തൊരു മറുപടി പറയണമെന്നൊന്നും ഇല്ലായിരുന്നു.. അവനും തോന്നി, തൽക്കാലം അവളുടെ അടുത്തു നിന്നും ഒന്ന് മാറി നിന്നെങ്കിൽ കൊല്ലാമായിരുന്നു എന്ന്…
അങ്ങനെ പിറ്റേന്ന് തന്നെ ഡോക്ടറുടെ നിർദേശപ്രകാരം അൻഷുലിനെ അവർ പിസിയോ തെറാപ്പിക്കുവേണ്ടി ഹോസ്പിറ്റലിലേക്ക് ജയരാജിന്റെ കാറിൽ കൊണ്ടുപോയി.. അൻഷുലിന് വേണ്ട സാധനങ്ങളെല്ലാം എടുത്തിരുന്നു.. അവിടെ അഡ്മിറ്റ് ചെയ്ത ശേഷം സ്വാതിയും ജയരാജും മക്കളും വീണ്ടും വീട്ടിലേക്ക് തിരിച്ചു വരികയും ചെയ്തു..
സ്വാതിയുടെ മനസ്സിൽ, അൻഷുൽ ഇനി എത്രയൊക്കെ ശ്രെമിച്ചാലും എഴുന്നേറ്റ് നടക്കാൻ പോകുന്നില്ല എന്നൊരു അന്ധമായ വിശ്വാസം ഉണ്ടായിരുന്നു.. എന്നാൽ ജയരാജിന്, അവനിനി എഴുന്നേറ്റ് നടന്നാലും ഇല്ലേലും തന്നെ ഒരു കാലത്തും എതിർക്കാൻ പോകുന്നില്ലെന്ന ഒരു വിചാരവും ഉണ്ടായിരുന്നു…
അൻഷുൽ വീട്ടിൽ നിന്നും മാറിയപ്പോൾ ഉള്ളു കൊണ്ട് വിഷമിച്ചത് ഒരേ ഒരാൾ മാത്രമായിരുന്നു.. സോണിയമോൾ.. അവൾക്ക് ജയരാജിനെ ഇപ്പോൾ വലിയ ഇഷ്ടമായിരുന്നുവെങ്കിലും തന്റെ അമ്മയും വല്ലാതെ അത് മുതലെടുത്ത് അയാളുമായി കൂടുതൽ അടുക്കുന്നുണ്ടെന്ന് അവളുടെ കുഞ്ഞു മനസ്സിൽ സംശയം തോന്നി തുടങ്ങിയിരുന്നു…