ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു മിന്നായം പോലെ ചിരി വന്നു പോയി….
” ഇനെയന്തൊകെ അനുഭവിക്കണം… ”
കരയുന്ന മുഖം ആണേലും ദേഷ്യം ആതേപോലെ ഉണ്ട്.
നീയാവിടെ കിടക്കു…. എന്നു പറഞ്ഞു ഞാൻ എണ്ണിറ്റു ചെയർ ഇരുന്നു… അവളെ നോക്കി…
ഈശ്വര.. എന്റെ ജീവിതത്തിൽ എന്തൊക്കെ അഹ് നടക്കുന്നെ…. ചേച്ചിയായി കണ്ടാ പെണ്ണ് ഭാര്യ ആയിരിക്കുന്നു, ഭാര്യയുടെ കൈയിൽ നിന്നും തല്ല്, ഭാര്യയെ കെട്ടിയിട്ടിരിക്കുന്നു….
എല്ലാരുടയും വിവാഹജീവിതം ഇങ്ങെനെയൊക്കെ ആണോ ദൈവമെ … കുട്ടിത്തം മാറിയിട്ടില്ലാത്ത ഭാര്യ ആണോ…. ആതോ ഇനി എനിക്ക് പക്വത കുറവാണോ….. വീണ്ടും അങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോയ… വാതിലിൽ മുട്ടുന്നത്..
നിഖില – നിധി, പാറു….. എണീറ്റില്ലേ…
” അഹ് ചേച്ചി ദാ വരുന്നു. ”
ചേച്ചി അതും പറഞ്ഞു സ്ഥലം കാലിയാക്കി.
ഞാൻ പാറുവിനെ നോക്കുമ്പോ…. ദേഷ്യവും കരച്ചിലും അടങ്ങിനു. ഞാൻ അവളുടെ കേട്ടു ആയിച്ചുകൊടുത്തു.
കേട്ടുയായിച്ചിട്ടും അവള് അവിടെ തന്നെ എന്നെ നോക്കി അങ്ങെനെ കിടന്നു…. ഞാൻ അവളുടെ മുഖം നോക്കിയാപോ അവള് മുഖം അപ്പുറത്തേകിട്ടു.
ഞാനും മൈൻഡ് ആകാൻ നിന്നില്ല…. ഈശ്വര ഇനി വലുത് വല്ലതും വരാനിരിക്കുന്നോ… അതിന്റെ ഡോസ് ആണോ നീ കാണിച്ചു തന്നത്…. ഇപ്പൊ ചെക്കിടത്തു കൊണ്ടത്…
ഞാൻ മെല്ലെ എണ്ണിറ്റു കണ്ണാടിയിൽ നോക്കി… ചെറിയ പാടുണ്ട്… ഞാൻ അവള്ടെ തന്നെ ഫേസ് ക്രീം എടുത്തു ഒന്ന് നല്ലവണ്ണം തടവി… ഇനി ഇത് കണ്ടിട്ടു വേണം… വേറെ ചോദ്യങ്ങൾ ഒകെ വരാൻ.