സുമതി.. ഹ്മ്മ് രണ്ടു ആഴ്ച കൂടി കഴിഞ്ഞാൽ പിന്നെ ജയ അമ്മായിയുടെ വീട്ടിൽ പോയാൽ ഇങ്ങനെ ഒന്നും പറ്റില്ല അവിടത്തെ എല്ലാ കാര്യങ്ങളും നീ കൂടി വേണം. നോക്കാൻ എല്ലാത്തിനും ഞാൻ ഉണ്ടാവില്ല ഓർത്തോ…
ദിവ്യ.. ഒഹ്ഹ്ഹ് ശരി.. അതിങ്ങനെ എപ്പോഴും പറയേണ്ട ഞാൻ ചെയ്തോളാം…. ഞാൻ അങ്ങോട്ട് പോകുന്നത് അവിടെ നിന്നു പഠിക്കാൻ അല്ലേ അല്ലാതെ അവിടുത്തെ ജോലി ചെയ്യാൻ ഒന്നുമല്ലല്ലോ അവൾ കെറുവോടെ പറഞ്ഞു..
സുമ.. ഒരെണ്ണം തന്നാലുണ്ടല്ലോ അവൾ കൈ ഓങ്ങി പറഞ്ഞു..
ഒരു വീട്ടിൽ ചെന്നാൽ അവിടുത്തെ കാര്യങ്ങൾ അറിഞ്ഞു ചെയ്യണം അല്ലെങ്കിൽ അവരെന്തു കരുതും…
നാളെ കെട്ടിച്ചു വിടുമ്പോൾ ഭർത്താവിന്റെ കാര്യങ്ങൾ കൂടി നോക്കേണ്ടി ഉണ്ട് അപ്പോൾ അവരും എന്നെ കുറ്റപ്പെടുത്തു മനസ്സിലായോ… അതും പറഞ്ഞു സുമ തിരിഞ്ഞു നടന്നു…
രാത്രിയായപ്പോൾ അത്താഴം കഴിച്ചു കഴിഞ്ഞു ദിവ്യ റൂമിലേക്ക് പോയി.. സുമതി അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ രാഘവന്റെ അമ്മ ദേവകി അവിടേക്കു ചെന്നു..
മോളെ സുമേ അവർ വിളിച്ചു..
എന്താ അമ്മേ.. സുമതി ഭർത്താവിന്റെ അമ്മയെയും അമ്മേ എന്നാണ് വിളിച്ചിരുന്നത്..
ദേവകി.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് നീ മുറിയിലേക്ക് വരണം കിടക്കുന്നതിനു മുൻപ്..
സുമ… ഹും ശരി ഞാൻ വരാം അവൾ വേഗം ജോലികൾ തീർത്തു ദേവകിയുടെ മുറിയിലേക്ക് പോകുന്ന സമയം രാഘവന്റെ കാൾ വന്നു സുമതി ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം ഇപ്പോൾ കുറച്ചു തിരക്കാണ് അവൾ അതും പറഞ്ഞു കാൾ കട്ടാക്കി..
തന്റെ ഭർത്താവ് ഈ സമയം വിളിക്കുന്നത് എന്തിനാണെന്ന് സുമക്ക് അറിയാം…
അവൾ നേരെ ദേവകിയുടെ മുറിയിലേക്ക് ചെന്നു..
ദേവകി… മോളേ ദിവ്യ മോൾ ജയയുടെ വീട്ടിൽ നിന്ന് പഠിക്കുന്ന കാര്യത്തെ കുറിച്ച് പറയാനാണ് ഞാൻ നിന്നെ വിളിച്ചത്..
സുമ.. അതിനെന്താ..
ദേവകി… രാഘവൻ വർഷത്തിൽ ഒരിക്കലെ വരൂ എങ്കിലും നീ പേര് ദോഷം കേൾക്കാതെ തന്നെ ജീവിച്ചു.. പക്ഷെ അതു പോലെ ആയിരിക്കും ദിവ്യ മോൾ എന്ന് നമുക്ക് പറയാൻ പറ്റില്ല..