അവിടെന്നു നിന്നും വരാന്തയിലൂടെ തിരിച്ചു അവടെ കണ്ണുവെട്ടിച്ചു കണ്ണീരു തുടച്ചു വേഗം നടന്നു ദേവന്റെയടുത്തെത്തി.
ദേവനെ കെട്ടിപിടിച്ചുകൊണ്ട് നെറ്റിയിലും ചുണ്ടിലുമൊക്കെ ഞാൻ മാറി മാറി ചുംബിച്ചു. പെട്ടെന്നു ദേവനും എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ വിചാരിച്ചു എന്നെ തിരിച്ചു ചുംബിക്കാൻ ആണോ എന്ന്, പക്ഷെ എന്റെ നനഞ്ഞു കുതിർന്ന കണ്ണ് ഞാൻ ഇറുകെ പൂട്ടി കുറച്ചു നേരം കഴിഞ്ഞു തുറക്കുമ്പോ ഞാൻ വീണ്ടും അതെ മുറിയിൽ ആണ്.
ദേവൻ എന്റെ ഡ്രസ്സ് കൈയിൽ തന്നെ തന്നിട്ട് പറഞ്ഞു. “ആ നഴ്സിന്റെ ഡ്രസ്സ് ഊരിയിട്ടോളൂ എന്നിട്ട് മുൻപ് ഇട്ടത് ദേ”
ഞാൻ എണീറ്റു ദേവന്റെ തോളിൽ ചാഞ്ഞു. എനിക്ക് സത്യമാണോ സ്വപ്നമാണോ വിശ്വസിക്കാൻ കഴിയുന്നില്ല.
രതി.
ഉം.
“മതിയോ. അച്ഛനേം അമ്മയേം കണ്ടിട്ട് ഹാപ്പി ആയോ.”
“സന്തോഷം കൊണ്ട് കരച്ചിൽ നിർത്താൻ പറ്റുന്നില്ല.”
“ശരി പോയി കിടന്നോളു.”
“വേണ്ട എനിക്ക് ഒറ്റയ്ക്ക് ഇന്ന് കിടക്കാൻ വയ്യ .”
“ഉം”
“അതോണ്ട് ഞാൻ ഇവിടെ കിടന്നോട്ടെ.”
“ദേവന്റെ മാറിൽ തല ചായ്ച്ചുകൊണ്ട്”
“രതിയുടെ ഇഷ്ടംപോലെ…”