“എന്താടാ കൊച്ചു പിള്ളേരെ പോലെ. നീ സ്ഥലം വിട് വേഗം കൂടുതൽ ഷോ കാണിക്കാതെ”
കപട ഗൗരവത്തോടെ ഡോക്ടർ വിജയ് ജയനെ ക്യാബിനിൽ നിന്നും ഓടിച്ചു വിട്ടു.
റൂമിനു വെളിയിലേക്ക് ഇറങ്ങിയതും ശ്രീക്കുട്ടിയുടെ അമ്മ ഓടി വന്ന് ജയനെ കെട്ടിപിടിച്ചുകൊണ്ടു നോക്കി.
ആ നോട്ടം കണ്ടപ്പോഴേ തന്റെ ഭാര്യ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജയന് മനസിലായിരുന്നു.
“വീണേ നമ്മുടെ മോൾക്ക് കുഴപ്പമൊന്നുമില്ല.ഷി ഈസ് പെർഫെക്ട്ലി അൽറൈറ്”
ജയൻ വീണയെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
“ആണോ ജയേട്ടാ.. എനിക്ക് മോളെ ഒരുനോക്ക് കാണാൻ പറ്റുവോ ”
വിതുമ്പിക്കൊണ്ട് വീണ ചോദിച്ചു.
“നമുക്ക് നാളെ കാണാം പറ്റും.. നമ്മുടെ മോള് ഇപ്പൊ സെഡേഷനിൽ ആയിരിക്കും. വെറുതെ ബുദ്ധിമുട്ടിക്കണ്ട ”
ജയൻ പറയുന്നത് കേട്ട് ശരിയെന്ന മട്ടിൽ വീണ തലയാട്ടി.
അവൾ ആകെ ക്ഷീണിതയായിരുന്നു.
അത് മനസ്സിലായതും ജയൻ തന്റെ ഭാര്യയെയും കൊണ്ടു ക്യാന്റീനിലേക്ക് നടന്നു.
ചിന്മയി അരുണിനെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല.
ICU വിന് പുറത്ത് തന്നെ അവൻ കാത്തിരുന്നു.
ശ്രീക്കുട്ടിയോട് മാപ്പിരക്കുന്ന പോലെ.
ഇടനാഴിയിലെ ആ ഇരുമ്പ് കസേരയിൽ അവൻ ഇരുന്നും നടന്നും നേരം വെളുപ്പിച്ചു.
കാലത്ത് 9 മണിക്ക് തന്നെ വിസിറ്റേഴ്സിനെ ICU വിലേക്ക് അലൗഡ് ചെയ്തു.
ഓരോരുത്തരായി കണ്ടിറങ്ങുമ്പോഴും തന്നെ ദയനീയത നിറഞ്ഞ കണ്ണുകളോടെ നോക്കുന്നത് അരുൺ ശ്രദ്ധിച്ചിരുന്നു.
എല്ലാവരും കണ്ടു കഴിഞ്ഞെന്നു ഉറപ്പ് വരുത്തിയതും ശ്രീക്കുട്ടിയെ ഒരു നോക്ക് കാണാനായി അവൻ എണീറ്റു.
ICU വിന് മുൻപിൽ എത്തിയതും അച്ഛൻ രാമനാഥൻ അവനെ തടഞ്ഞു.
ഒന്നും മനസിലാവാതെ എന്താണെന്ന അർത്ഥത്തിൽ അരുൺ അച്ഛനെ തുറിച്ചു നോക്കി.