കരച്ചിൽ തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു.
മരണത്തിനു മാത്രമേ തന്നെ ഈ വേദനകളിൽ നിന്നും രക്ഷിക്കാൻ പറ്റൂ എന്ന തിരിച്ചറിവിൽ അവൾ സ്വയമേവ ആ ബ്ലേഡ് ഇടതു കൈത്തണ്ടയിലേക്ക് ചേർത്തു വച്ചു.
കണ്ണുകൾ ബലമായി പൂട്ടി വച്ചു.
മിടിക്കുന്ന ഹൃദയത്തോടെ വിതുമ്പിക്കൊണ്ട് അവൾ ഞരമ്പിലേക്ക് ബ്ലേഡ് പയ്യെ അടുപ്പിച്ചു.
മൊബൈൽ ഫോൺ തുടരെ തുടരെ ബെല്ലടിക്കുന്നത് കേട്ടാണ് അരുൺ കണ്ണും തിരുമ്മിക്കൊണ്ട് ഉറക്കത്തിൽ നിന്നുമെണീറ്റത്.
ഫോൺ എടുത്തു നോക്കിയതും അവൻ കണ്ടത് ചിന്മയിടെ 30 മിസ്സ്ഡ് കാൾസ് ആയിരുന്നു.
അല്പം സംഭ്രമത്തോടെ അവളുടെ നമ്പർ ഡയൽ ചെയ്ത് അവൻ ഫോൺ ചെവിയോട് ചേർത്തു വച്ചു.
മറുപുറത്ത് ഫോൺ കണക്ട് ആയതും അരുൺ ഹലോ പറയും മുൻപേ അവന്റെ ചേച്ചിയുടെ ശബ്ദം ഇങ്ങോട്ടേക്കു ഒഴുകിയെത്തിയിരുന്നു.
“ടാ അരുണേ വേഗം AJ ഹോസ്പിറ്റലിലേക്ക് വാ… ഞങ്ങൾ അവിടുണ്ട് വൈകരുത്”
അത്രയും പറഞ്ഞു കൊണ്ടു ചിന്മയി കാൾ കട്ട് ചെയ്തു.
അത് കേട്ടതും വെപ്രാളത്തോടെ അവൻ ബുള്ളറ്റും എടുത്തുകൊണ്ടു ആശുപത്രിയിലേക്ക് പറന്നു.
ശ്രീക്കുട്ടി പൊട്ടബുദ്ധിക്ക് എന്തേലും കടും കൈ ചെയ്തോ എന്ന് ഓർത്ത് അവന്റെ മനസ് പിടഞ്ഞു കൊണ്ടിരുന്നു.
അധികം വൈകാതെ ഹോസ്പിറ്റലിലേക്ക് അവൻ ഓടി പാഞ്ഞെത്തി.
ഹോസ്പിറ്റലിൽ എത്തിയതും ചിന്മയിടെ ഫോൺ കാൾ അവൻ കണക്ട് ചെയ്തു.
“I C U വിലേക്ക് വാടാ ”
അത് കേട്ടതും അവൻ ടെന്ഷനോടെ ICU സ്ഥിതി ചെയ്യുന്ന ഇടനാഴിയിലേക്ക് ഓടിയെത്തി.
അപ്പോൾ അതിനു മുൻപിൽ ശ്രീക്കുട്ടിയുടെ അച്ഛനും അമ്മയും അടക്കം എല്ലാവരും സന്നിഹിതരായിരുന്നു.
അരുണിനെ കണ്ടതും ശ്രീക്കുട്ടീടെ അമ്മ കണ്ണുകൾ ഒപ്പിക്കൊണ്ട് ഭർത്താവിന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചു.
ആരും തന്നെ നോക്കാതെ മൗനം പാലിക്കുന്നത് കണ്ട് അരുണിന് ഭ്രാന്ത് പിടിച്ചു.
അവൻ നിറഞ്ഞ കണ്ണുകളോടെ I C U വിൽ കേറാൻ നോക്കിയതും ചിന്മയി അവനെയും പിടിച്ചു മാറ്റിക്കൊണ്ട് മറ്റൊരിടത്തേക്ക് പോയി.
“എന്താ ചേച്ചി ഉണ്ടായേ ആരും ഒന്നും മിണ്ടുന്നില്ല. എന്റെ ശ്രീമോൾക്ക് എന്താ സംഭവിച്ചേ..? പറ ചേച്ചി പറ ”
അരുൺ കൊച്ചു കുട്ടികളെ പോലെ വിതുമ്പുന്നത് കണ്ട് ചേച്ചിയുടെ മനസ്സലിഞ്ഞു.
“മോനെ നമ്മുടെ ശ്രീ ഒരു പൊട്ടബുദ്ധിക്ക് കൈമോശം കാണിച്ചു…. അവൾ വെയ്ൻ കട്ട് ചെയ്തെടാ”
ചിന്മയി പറഞ്ഞത് കേട്ട് ഇടിത്തീ വീണത് പോലെ അവന് തോന്നി.