അരൂപി [ചാണക്യൻ]

Posted by

രണ്ടു പേരുടെയും കണ്ണുകൾ കൊണ്ടുള്ള കഥകളി കണ്ട് ചിരിയോടെ ചിന്മയി ചോദിച്ചു.

“ഏഹ് എന്താ ചേച്ചി? ”

ശ്രീ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു ചോദിച്ചു.

“ആഹാ ഞാനിവിടെ ചോദിച്ചത് പോലും ഇവള് കേട്ടിട്ടില്ല… രണ്ടു പേർക്കും ഫുഡ് കഴിക്കണ്ടേ? ”

“ആാാഹ് വേണം”

“എങ്കിൽ വേഗം കഴിക്ക്… എന്നിട്ട് എണീറ്റു പോ”

ചിന്മയി ശബ്ദത്തിന് കട്ടി കൂട്ടി പറഞ്ഞു.

“ഡാ ചെക്കാ ആ വായ അടച്ചു പിടിക്ക് അല്ലേൽ ഈച്ച കേറും”

അസ്ഥാനത്തുള്ള ചിന്മയിടെ കൗണ്ടർ കേട്ട് അരുണിന് അയ്യടാന്ന് ആയിപോയി.

ജാനകിയമ്മയും രാമനാഥനും ഇതൊക്ക എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ കുലുങ്ങി ചിരിച്ചുകൊണ്ടിരുന്നു.

ഭക്ഷണം ഒക്കെ കഴിഞ്ഞ ശേഷം അരുൺ വേഗം റൂമിൽ പോയി.

ശ്രീക്കുട്ടി ചിന്മയിടെ കൂടെ പാത്രം കഴുകി വയ്ക്കാൻ സഹായിക്കുവായിരുന്നു.

പത്രങ്ങളൊക്കെ കഴുകി വച്ച ശേഷം അരി കഴുകിയിടാൻ പോയ ശ്രീയെ ചിന്മയി തടഞ്ഞു.

“വേഗം ചെല്ല് ചെല്ല് അവൻ കാത്തിരിക്കുന്നുണ്ടാവും”

“അയ്യോ ചേച്ചി ഞാനിത് ചെയ്തിട്ട് പൊക്കോളാം”

“എന്റെ പൊന്നോ വേണ്ട അതൊക്ക ഞാൻ തന്നെ ചെയ്യാ.. ഇപ്പൊ എന്റെ മോള് സ്ഥലം വിട്ടോ”

ചിന്മയി അവളെ ഉന്തി ത്തള്ളി അടുക്കളയ്ക്ക് വെളിയിലാക്കി.

ശ്രീക്കുട്ടി ചമ്മലോടെ ചിന്മയിയെ നോക്കി തലയാട്ടിയ ശേഷം സ്‌റ്റെപ്സ് കയറി റൂമിലേക്ക് പോയി.

റൂമിന്റെ ഡോർ അകത്തു നിന്നും പൂട്ടി തിരിഞ്ഞു നോക്കിയതും ശ്രീ കണ്ടത് തന്നെയും കാത്ത് അക്ഷമയോടെയിരിക്കുന്ന അരുണേട്ടനെ ആയിരുന്നു.

ശ്രീക്കുട്ടിയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി.

ആ തിളക്കം തിരിച്ചറിഞ്ഞതും അവളുടെ ഉള്ളിൽ മഞ്ഞു പെയ്യുന്ന പ്രതീതി ആയിരുന്നു.

അന്ന് ആ ഡയറിയിലൂടെ അറിഞ്ഞ അരുണിന്റെ സ്നേഹവും കെയറിങ്ങും  നേരിട്ടറിയാൻ അവൾക്ക് കൊതിയായി.

അരുൺ പയ്യെ എണീറ്റു വന്ന് ടി ഷർട്ട് ധൃതിയിൽ ഊരിക്കളഞ്ഞു.

അരുണിന്റെ നഗ്നമായ നെഞ്ച് കണ്ടതും ശ്രീയ്ക്ക് എന്തൊക്കെയോ തോന്നി തുടങ്ങി.

ആ നെഞ്ചിലെ ചൂടും പറ്റിയുറങ്ങാൻ അവൾക്ക് കൊതിയായി.

Leave a Reply

Your email address will not be published. Required fields are marked *