അരുണിന്റെ കൈകൾ അവളുടെ നിതംബ ഗോളങ്ങളിലൂടെ ഒഴുകി നടന്നു.
അപ്പോഴും ചുണ്ടിലെ പിടുത്തം അവൻ വിട്ടിരുന്നില്ല.
ശ്രീയുടെ പരിചയക്കുറവ് ഒറ്റയടിക്ക് മനസിലായ അരുൺ കൂടുതൽ അഭ്യാസത്തിന് മുതിരാതെ അവളുടെ തേനൂറും ചുണ്ടുകളെ തന്റെ ചുണ്ടുകൾ കൊണ്ടു താലോലിച്ചുകൊണ്ടിരുന്നു.
ശ്രീക്കുട്ടിക്ക് ഇതൊക്ക പുതു അനുഭവങ്ങളായിരുന്നു.
അവൾ അത് ആസ്വദിച്ചു കൊണ്ടിരുന്നു.
അതിൽ മതിമറന്നു നിന്നു.
അരുൺ നൽകുന്ന ഓരോ ചുടുചുംബനത്തിന്റെയും ആലസ്യത്തിൽ അവളുടെ മനസ് അപ്പൂപ്പൻ താടി പോലെ അന്തരീക്ഷത്തിലൂടെ പാറി നടന്നു.
പൊടുന്നനെ കതക് തുറക്കുന്ന ശബ്ദം കേട്ടാണ് ഇരുവരും ഞെട്ടിപ്പിടഞ്ഞു മാറിയത്.
ഭയം കൊണ്ട് ശ്രീക്കുട്ടി വല്ലാതെ കിതച്ചിരുന്നു.
ഹൃദയം പതിന്മടങ്ങ് വേഗതയിൽ മിടിച്ചു കൊണ്ടിരുന്നു.
റൂമിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന ചിന്മയി കിളി പോയ അവസ്ഥയിലായിരുന്നു.
അവർ ചെയ്തോണ്ടിരുന്ന കാര്യം പെട്ടെന്ന് ഓർത്തതും ചിന്മയിക്ക് വല്ലാതെ ലജ്ജ തോന്നി.
അവളുടെ കവിളുകൾ ചുവന്നു.
ഇപ്പൊ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി.
“എന്തുവാടാ അനിയാ.. എന്റെ കെട്ടിയോൻ പോലും എനിക്കിങ്ങനെ ഉമ്മ തന്നിട്ടില്ല.. അറിയോ? ”
ചേച്ചിടെ പറച്ചിൽ കേട്ട് അരുണിന് ചിരി പൊട്ടി.
പക്ഷെ ശ്രീക്കുട്ടി അപ്പോഴും ആകെ ചമ്മി നാറി നിൽക്കുവായിരുന്നു.
ചിന്മയിയെ ഫേസ് ചെയ്യാൻ അവൾ ബുദ്ധിമുട്ടി.
“നീ അളിയനോട് പറഞ്ഞാ മതിയെടി അങ്ങേര് തരും”
“ഉവ്വ കോപ്പ് തരും ”
ചിന്മയി അവനെ നോക്കി ഒരു ലോഡ് പുച്ഛം വിതറി.
“ചായ കുടിക്കാൻ വിളിച്ചു അമ്മ… അതിനാ ഞാനിങ്ങോട്ട് പോന്നേ.. അപ്പോഴല്ലേ കെട്ടിയോ റെയും കെട്ടിയോളുടെയും റൊമാൻസ് കാണാൻ പറ്റിയേ ”
ചിന്മയി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. അരുൺ ആകെ വിളറി വെളുത്തു.
ചിന്മയിടെ മുഖത്ത് നോക്കാൻ ശ്രീയ്ക്ക് മടിയായി.
ഇപ്പൊ ഭൂമി പൊട്ടിപിളർന്നു അടിയിലേക്ക് താഴ്ന്നു പോകണേ എന്നവൾ പ്രാർത്ഥിച്ചു
“ആഹാ ഇത്രേം നേരായിട്ടും ഇവിടൊരാൾക്ക് ചമ്മൽ പോയിട്ടില്ലേ…? ഇഞ്ചി കടിച്ച കുരങ്ങന്റ മുഖം പോലുണ്ടല്ലേ? ”
അപ്പൊഴാണ് അരുൺ ശ്രീയെ ശ്രദ്ധിക്കുന്നത്.
ചേച്ചി പറഞ്ഞത് ശരിയാണെന്ന് ഒറ്റനോട്ടത്തിൽ അവന് മനസിലായി.
ചിരി കടിച്ചു പിടിച്ചു കൊണ്ട് അരുൺ ചിന്മയിയെ നോക്കി.
“ഹാ ഞാനിവളെയും കൊണ്ടു പോകുവാ.. ചായ കുടിക്കാൻ ”
“ഹ്മ്മ് ശരി ”
അരുൺ തലയാട്ടി.