പൊതുവെ ആൾക്കാർ വിജനമായ ഒരു ബീച്ചാണതെന്ന് ശ്രീയ്ക്ക് തോന്നി.
അരുണിന്റെ പുറകെ അവൾ എൻട്രൻസ് ഗേറ്റും കടന്ന് നടന്നു.
ഓരോ കാലടിയ്ക്കും കുഴിഞ്ഞു പോകുന്ന മണൽത്തരികളിലൂടെ കാലുകൾ വലിച്ചുകൊണ്ട് അയാസപ്പെട്ട് നടക്കുന്ന ശ്രീയെ കണ്ട് അരുണിന് സഹതാപം തോന്നി.
അവൾക്ക് നേരെ കൈ നീട്ടുവാൻ അവൻ തുനിഞ്ഞതും വരുണിന്റെ മുഖം ഓർമ വന്നതിനാൽ ആ ശ്രമത്തിൽ നിന്നും അവൻ പിന്തിരിഞ്ഞു.
തിടുക്കത്തിൽ മുന്നോട്ട് നടക്കുന്ന അരുണിനൊപ്പമെത്താൻ അവൾ പ്രയാസപ്പെട്ടു.
എന്നാലും പരന്നു കിടക്കുന്ന നീല ജലാശയത്തിലേക്കെത്തിച്ചേരാൻ അവൾ വെമ്പൽ കൊണ്ടു.
തന്നെ പോകാനനുവദിക്കാതെ പൂഴിമണൽ കാലുകളിൽ കൊളുത്തിപ്പിടിക്കുന്ന പോലെ ശ്രീക്കുട്ടിയ്ക്ക് തോന്നി.
എന്നാലും തോറ്റ് പിന്മാറാതെ അവൾ കാലുകൾ തട്ടിക്കുടഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.
ആർത്തിരമ്പിയടിക്കുന്ന പാൽത്തിരമാലകളെ ഒരു നോക്ക് മതി മറന്നു നോക്കി നിന്ന ശ്രീക്കുട്ടി അൽപം മാറി അവ്യക്തമായ എന്തോ കേട്ടതും അങ്ങോട്ട് മുഖം വെട്ടിച്ചു നോക്കി.
അവിടെ ഒരു സിമൻറ് ബെഞ്ചിൽ കടൽക്കാറ്റേറ്റ് വില്ലുപോലെ വളഞ്ഞ തെങ്ങോലകൾ നൽകുന്ന തണലിന് കീഴിൽ ഇരുന്ന് വിശ്രമിക്കുന്ന തന്റെ ഭർത്താവിന്റെ ശബ്ദമാണതെന്ന് തിരിച്ചറിഞ്ഞതും അവൾ അങ്ങോട്ടേക്ക് നടന്നു.
അരുൺ താനാർക്കുവേണ്ടിയാണോ സ്ഥലം ഒഴിച്ചിട്ടത് അവിടെ ആ ആളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും എന്താണെന്ന മട്ടിൽ കണ്ണു മിഴിച്ചു നോക്കി.
ശ്രീക്കുട്ടി ഒന്നും മിണ്ടാതെ മുഖം തിരിച്ചിരുന്നു.
അവളുടെ ലോലമായ മിഴികൾ അലയടിക്കുന്ന തിരമാലകൾക്കൊപ്പം ഒഴുകി നടന്നു.
അല്പം നേരം അവർക്കിടയിൽ തളം കെട്ടി നിന്നിരുന്ന മൗനത്തെ മുറിച്ചത് അരുണിന്റെ ശബ്ദമായിരുന്നു.
“എന്താ നിനക്കെന്നോട് പറയാനുള്ളത്? ”
ശബ്ദത്തിന് അല്പം കട്ടി കൊടുത്തുകൊണ്ടു അരുൺ ചോദിച്ചു.
അവന്റെ ചോദ്യം കേട്ടിട്ടും മറുപടി കൊടുക്കാതെ ശ്രീക്കുട്ടി ഇരുന്നു.
അവളൊന്നും മിണ്ടാതെയിരിക്കുന്നത് കണ്ട് അരുണിന് അല്പം ദേഷ്യം തോന്നി.
പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചായാനൊരുങ്ങുന്ന അസ്തമയ സൂര്യന്റെ പൊന്കിരണങ്ങളേറ്റ് ശ്രീയുടെ തങ്കത്താലി ശോഭയോടെ ജ്വലിച്ചു.
അതിന്റെ പ്രതിഫലനം കണ്ണിലേറ്റ് അസഹ്യതയോടെ അരുൺ മുഖം വെട്ടിച്ചു.
ആ താലി കാണുന്തോറും അരുണിന് ആകപ്പാടെ ഒരു വയ്യായ്മ തോന്നി.
ഒന്നും മിണ്ടാതെ കണ്ണുകളടച്ചു അവൻ തണലിന്റെ മറ പറ്റി ഇരുന്നു.
“അരുണേട്ടാ”
“ഹ്മ്മ്മ്”
“അരുണേട്ടാ…… “ശ്രീ നീട്ടി വിളിച്ചു.