അരൂപി [ചാണക്യൻ]

Posted by

ഒരുപക്ഷെ അരുണേട്ടൻ നേരിട്ട് ഇഷ്ടമാണെന്നു പറഞ്ഞിരുന്നെങ്കിൽ പോലും താനിങ്ങനെ ടെൻസ്ഡ് ആവില്ലായിരുന്നു.

ഇതിപ്പോ എന്നെ കീഴ്‌പ്പെടുത്തി കളഞ്ഞു ആ ഡയറിലെ വരികൾ… ശ്രീ മനസിൽ ഓർത്തുകൊണ്ടിരുന്നു.

പാവം അറിഞ്ഞിരുന്നില്ല ആ ഡയറി മറ്റൊരാളുടെ നെഞ്ചിടിപ്പും ഉയിരും ആയിരുന്നെന്ന്.

“അപ്പൊ ഞാനോ ചേച്ചി?  കോമയിൽ ആകുന്നതിനു മുൻപ് ഞാനെങ്ങനാ അരുണേട്ടനെ സ്നേഹിച്ചിട്ടുള്ളെ? ”

ശ്രീ മുഖമുയർത്തി ചിന്മയിയെ നോക്കി.

“മോളും അവനെ ഒരുപാട് സ്നേഹിച്ചിട്ടുണ്ടായിരുന്നു… ജീവന് തുല്യം.. നിങ്ങളെ പോലെ മറ്റാരും ഇതുവരെ സ്നേഹിച്ചിട്ടുണ്ടാവില്ല.അസൂയ ആയിരുന്നു എല്ലാവർക്കും. കണ്ണ് കൊണ്ടതാ മറ്റുള്ളവരുടെ. അതല്ലേ അന്ന് ആക്‌സിഡന്റ് ഉണ്ടായതും അവൻ ഞങ്ങളെ……”

പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അവൾ വായടച്ചു.

അപ്പോഴാണ് ചിന്മയിക്ക് തന്റെ അബദ്ധം മനസിലായത്.

അറിയാതെ ഇപ്പൊ വരുണിന്റെ കാര്യം പറഞ്ഞു പോയേനെ എന്നോർത്ത് അവൾ ഭയത്തോടെ ശ്രീക്കുട്ടിയെ നോക്കി.

ചേച്ചി പറഞ്ഞു വന്നത് എന്താണെന്ന് മനസിലാവാതെ ശ്രീ സംശയത്തോടെ പുരികം പൊക്കി.

ചിന്മയി ഒരു ചിരിയുടെ മൂടുപടം അണിഞ്ഞുകൊണ്ടു അവളുടെ കവിളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണുനീർ പയ്യെ തുടച്ചു കളഞ്ഞു.

അവളുടെ കരഞ്ഞു കലങ്ങിയ മിഴികളിൽ അവൾ ഒരു ചുംബനം അർപ്പിച്ചു.

“മോള് ഇനി അതൊന്നും ഓർത്ത് വിഷമിക്കണ്ടട്ടോ.. എല്ലാം ശരിയാവും ”

ശ്രീയെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടു ചിന്മയി പറഞ്ഞു.

ആ വാക്കുകൾ വല്ലാത്ത ആശ്വാസം നേരുന്ന പോലെ ശ്രീയ്ക്ക് തോന്നി.

അല്പ സമയം കഴിഞ്ഞതും ചിന്മയി അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു റൂമിൽ നിന്നും വെളിയിലേക്കിറങ്ങി.
.
.
.
വൈകുന്നേരം ഹാളിൽ ഇരിക്കുകയായിരുന്നു രാമനാഥനും ജാനകിയമ്മയും.

അവർക്ക് സമീപം ചിന്മയിയും ഉണ്ട്.

അവരെ നോക്കിക്കൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു അരുൺ.

അവന്റെ മുഖം ആകെ വലിഞ്ഞു മുറുകിയിരുന്നു.

ശ്രീക്കുട്ടിയും ജയനും വീണയും തിരിച്ചു പോയിട്ട് മണിക്കൂറുകളെ ആയുള്ളൂ.

“നീ എന്ത് പണിയാ കാണിച്ചേ? അവന്റെ ഡയറി എന്റേതാണെന്ന് പറഞ്ഞതെന്തിനാ? ”

കലി തുള്ളിക്കൊണ്ട് അരുൺ അലറി.

അവന്റെ അലർച്ച കേട്ട് ചിന്മയി അല്പം ഭയന്നു.

രാമനാഥനും ജാനകിയമ്മയും ഒന്നും മിണ്ടാതെ പരസ്പരം നോക്കി.

“ടാ ആ സമയത്ത് വേറൊരു വഴിയും ഞാൻ കണ്ടില്ല… അതുകൊണ്ടല്ലേ ”

ചിന്മയി ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു.

എന്ന് വച്ച് അത്രേം വലിയൊരു കള്ളം അവളോട് പറയണായിരുന്നോ?  ഉള്ള സത്യം അങ്ങ് തുറന്നു പറഞ്ഞൂടായിരുന്നോ? “

Leave a Reply

Your email address will not be published. Required fields are marked *