കാരണം എന്താണെന്ന് വച്ചാൽ തന്റെ സ്ത്രീകളോടുള്ള വിദ്വേഷപരമായ മനോഭാവം തന്നായിരുന്നു.
സ്വന്തം അമ്മായിടെ മകളായിട്ട് പോലും ഞാനവളുടെ മുഖത്ത് നോക്കുകയോ ചിരിക്കുകയോ പേര് ചൊല്ലി വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ലായിരുന്നു.
വരുൺ ആയിരുന്നു അവൾക്കെല്ലാം.
അത്രേം പൊന്നു പോലെ സ്നേഹിച്ച പെണ്ണിനെ ഒറ്റക്കാക്കിയിട്ട് അവൻ പോയില്ലേ മറ്റൊരിടത്തേക്ക്.
അത് ഓർത്തപ്പോഴേക്കും ഉള്ളിൽ സങ്കടം നുരഞ്ഞു പൊന്തിയതും ശ്രീയുമായുള്ള സംസാരം അവസാനിപ്പിച്ച് അവൻ തിരിച്ചു വീട്ടിലേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങളിൽ ശ്രീയുമായി അരുണിന് യാതൊരുവിധ കോൺടാക്ടും ഉണ്ടായിരുന്നില്ല.
കൂട്ടുകാരുമായി മൊത്തം കറങ്ങിയും ടൂർ പോയും അവൻ സമയം ചിലവഴിച്ചുകൊണ്ടിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം അവൻ വീട്ടിൽ തിരിച്ചെത്തിയ ദിവസം ആയിരുന്നു അന്ന്.
പതിവ് പോലെ 11 മണിക്ക് ഉറക്കം കഴിഞ്ഞു എണീറ്റ അവൻ താഴേക്ക് ഇറങ്ങി ചെന്നതും കണ്ടത് ശ്രീയും ജയനും വീണയും സോഫയിൽ ഇരുന്നു വർത്തമാനം പറയുന്നതായിരുന്നു.
അവർക്ക് സമീപം വിശേഷങ്ങൾ പങ്കു വച്ചു കൊണ്ടു ചിന്മയിയും രാമനാഥനും ജാനകിയമ്മയും ഉണ്ടായിരുന്നു.
അപ്പോഴാണ് ശ്രീ താഴേക്കിറങ്ങി വരുന്ന അരുണിനെ കണ്ടത്.
മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ കാത്തു കാത്തിരുന്ന മുഖം പൊടുന്നനെ കണ്മുൻപിൽ കണ്ടതും ദർശന സൗഭാഗ്യം ലഭിച്ച ആനന്ദത്താൽ ശ്രീക്കുട്ടി അവനെ നോക്കി പുഞ്ചിരിച്ചു.
വൈകി എണീറ്റു വന്നതിന്റെ നാണക്കേടിൽ അരുണും ചമ്മിയ ചിരി ചിരിച്ചു.
അവന്റെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ കണ്ട് അവൾക്കും ചിരി പൊട്ടി.
“ഓഹ് വന്നല്ലോ സാറ്… വെയിൽ മൂട്ടിലടിച്ചാലും എണീക്കാൻ പറ്റില്ലല്ലേ ”
ജാനകിയമ്മ മകനെ കളിയാക്കുന്ന മട്ടിൽ പറഞ്ഞ.
അതിഷ്ട്ടപെടാത്ത മട്ടിൽ അവൻ കലിപ്പോടെ സ്വന്തം അമ്മയെ നോക്കി.
“അതൊന്നും സാരമില്ല ഏട്ടത്തി… ടൂർ പോയി വന്ന ക്ഷീണല്ലേ അതാവും ”
വീണ അവനെ സപ്പോർട്ട് ചെയ്തുകൊണ്ടു ക്രോസ്സ് വിസ്താരം തുടർന്നു.
“ഹ്മ്മ്മ് ഒരു പണിയുമില്ലാണ്ട് ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കലാണ് സാറിന്റെ ഹോബി”
ചിന്മയി പുച്ഛത്തോടെ അവനെ നോക്കി.
സ്വന്തം പെങ്ങളായി പോയി അല്ലേ ചവിട്ടി കൂട്ടി ആ മൂലക്കിട്ടേനെ ഞാൻ… പല്ലിറുമ്മിക്കൊണ്ട് അരുൺ മനസ്സിലോർത്തു.
എല്ലാവരും അരുണിനെ കളിയാക്കുന്നത് കണ്ട് ശ്രീക്കുട്ടിക്ക് ഒത്തിരി വിഷമം തോന്നി.
അവന്റെ മുഖം ഒന്ന് മങ്ങിയതും അത് തനിക്ക് സഹിക്കാൻ പോലും പറ്റുന്നില്ലെന്നുള്ള വസ്തുത അപ്പോഴാണ് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞത്.
അല്പ നേരം അവിടെ ചിലവഴിച്ച ശേഷം എല്ലാവരും ഓരോ വീട്ടു വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു.
കുറേ നേരം അതിനിടയിൽ ഇരുന്നു മുഖം കാണിച്ചെങ്കിലും ഉള്ളുകൊണ്ട് ശ്രീക്കുട്ടിക്ക് ആകെ മടുപ്പ് തോന്നിയിരുന്നു.
അവൾ പതിയെ അവിടെ നിന്നും സ്കൂട്ടായ ശേഷം ചിന്മയിടെ കൂടെ വീട് മൊത്തത്തിൽ ചുറ്റിക്കണ്ടു.
അതിനിടക്ക് അരുണിനെ കുറിച്ച് പല കാര്യങ്ങളും ശ്രീ ചോദിച്ചറിയുന്നുണ്ടായിരുന്നു.