ശ്രീ ആത്മഗതം പറഞ്ഞുകൊണ്ടു ചുറ്റും നോക്കി.
ആ വീടിന്റെ ആഡംബരവും പ്രൗഢിയും അവളുടെ കണ്ണുകൾക്ക് വിരുന്നേകി.
അവൾ അതെല്ലാം കണ്ട് ആസ്വദിച്ചുകൊണ്ടിരുന്നു.
“അവളെ മുറിയിലേക്ക് കൊണ്ടു പോയിക്കോ”
ജയന്റെ ശബ്ദം കേട്ടതും ശ്രീ ഞെട്ടി തിരിഞ്ഞു നോക്കി.
അപ്പോഴേക്കും വീണ അവളുടെ കയ്യും പിടിച്ചു കോണ്ട് സ്‌റ്റെപ്സ് കയറി തുടങ്ങിയിരുന്നു.
വീണയുടെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചു അല്പം ഭയത്തോടെ അവൾ ഓരോ സ്റ്റെപ്പുകളും സൂക്ഷിച്ചു കയറി.
ഒരു വലിയ റൂമിന് മുൻപിൽ എത്തിയതും വീണ ആ വാതിൽ തള്ളി തുറന്നു.
തുറന്ന വാതിലിലൂടെ ശ്രീയുടെ കയ്യും പിടിച്ചുകൊണ്ടു അവർ നടന്നു.
ആ മുറിയുടെ ഭംഗിയും ലക്ഷ്വറി സെറ്റപ്പും കണ്ട് ശ്രീക്കുട്ടിയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി.
ഇത്രേം വലിയ സുഖ സൗകര്യങ്ങൾ തനിക്ക് ഉണ്ടെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചില്ല.
അമ്മ പറഞ്ഞതനുസരിച്ചു ഒരു കുഞ്ഞു വീടും നാട്ടിൻ പുറവും ആയിരുന്നു അവളുടെ മനസ് നിറയെ ഉണ്ടയിരുന്നത്.
ആ വലിയ വീടിനുള്ളിൽ ഒരു റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക് പോകാൻ ഓട്ടോ വല്ലതും വിളിക്കേണ്ടി വരുമെന്ന് അവൾക്ക് തോന്നി”
“മോളെ ശ്രീ അതാണ് ബാത്രൂം… ഒന്ന് ഫ്രഷ് ആയിക്കോട്ടോ.. പിന്നെ ഈ വാർഡ്റോബ് മൊത്തം മോൾടെ ഡ്രെസ്സുകളാ.. ഇഷ്ട്ടം ഉള്ളത് എടുത്തണിഞ്ഞോ… അമ്മ അടുക്കളയിൽ കാണുവേ ”
വീണ അതും പറഞ്ഞു പോകുവാൻ തുനിഞ്ഞു.
അപ്പോഴേക്കും ശ്രീക്കുട്ടി അമ്മയുടെ കയ്യിൽ കയറി പിടിച്ചു.
വീണ എന്താണെന്ന അർത്ഥത്തിൽ തന്റെ മകളെ നോക്കി.
“അമ്മേ എന്നെ ഒറ്റക്കിട്ടിട്ട് പോവല്ലേ… ഈ വീടും റൂമൊക്കെ കണ്ടിട്ട് പേടിയാവണൂ വല്ലാതെ..”
ശ്രീ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
അത് കേട്ടതും വീണ ചിരി തുടങ്ങി.
ഹഹഹ.. എന്റെ പൊന്നു വാവേ ഇത് നിന്റെ വീടാ… ഇത് നിന്റെ റൂമും.. പിന്നെന്തിനാ അമ്മയുടെ മോള് പേടിക്കുന്നേ.. ചുമ്മാ ഓരോന്നോർത്ത് ടെൻഷൻ ആവണ്ട കേട്ടോ. ഒന്ന് പോയി ഫ്രഷ് ആവ്… അപ്പോഴേക്കും അമ്മ കഴിക്കാൻ എന്തേലും എടുത്തു വയ്ക്കാം”
വീണ അവളെ സമാധാനിപ്പിച്ച ശേഷം പുറത്തേക്ക് പോയി.
ശ്രീക്കുട്ടിയുടെ കണ്ണുകൾ ആ മുറിയിലാകെ ഓടി നടന്നു.
എല്ലായിടത്തുമുള്ള തന്റെ ഫോട്ടോസ് അത്ഭുതത്തോടെ നോക്കി കണ്ടു.
എല്ലായിടത്തും ഒന്നോടിച്ചു നോക്കിയ ശേഷം അവൾ ബാത്റൂമിലേക്ക് ഫ്രഷ് ആവാനായി കയറി.
.
.
ഹാളിൽ ജയനുമായി സംസാരിച്ചിരിക്കുവായിരുന്നു അരുൺ.
പെട്ടെന്ന് ഒരു അര്ജന്റ് കാൾ വന്നതും അയാൾ അവിടുന്ന് മാറിപ്പോയി.
അപ്പോഴേക്കും ബോറടിച്ച അരുൺ തിരികെ പോകാനായി തീരുമാനമെടുത്ത ശേഷം യാത്ര ചോദിക്കാനായി അടുക്കളയിലേക്ക് നടന്നു.
അവിടെ പണിക്കാരികളുമായി തിരക്കിട്ട അടുക്കളപണിയിൽ ആയിരുന്നു വീണ.