“നോ…. ”
ഡോക്ടർ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ജയന്റെ അലർച്ച അവിടെ മുഴങ്ങി.
ആ വയസ്സനായ പിതാവിനെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
ശരീരത്തിലാകെ ഒരു തളർച്ച തോന്നിയതും വീഴാതിരിക്കാനായി അദ്ദേഹം അടുത്തുള്ള കൈവരിയിൽ കൈകൊണ്ട് താങ്ങി പിടിച്ചു.
“ഹേയ് ജയൻ… ആർ യു ഓക്കേ? ”
ഡോക്ടരുടെ ചോദ്യം കേട്ടതും ജയൻ തലയാട്ടി.
മിണ്ടാൻ ആവാതെ ഒരു ഊമയെ പോലെ അയാൾ നിസഹായനായി അവിടെ നിന്നു.
അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ഡോക്ടർ ചുമലിൽ കൈയിട്ടുകൊണ്ടു പറഞ്ഞു.
ഒന്നും ഓർത്തു പേടിക്കണ്ട ജയാ…. ഇത് ടെംപോററി ആയി സംഭവിച്ചതാണെന്ന് ഞാൻ പറഞ്ഞില്ലേ… കുറച്ചു നാൾ കഴിയുമ്പോൾ അവൾക്ക് എല്ലാ ഓർമകളും തിരിച്ചു കിട്ടും ബി കൂൾ ”
ഡോക്ടർ ജയനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
അദ്ദേഹം ഓക്കേ ആയിയെന്ന് അറിഞ്ഞതും ഡോക്ടർ റൗണ്ട്സിനു പോയി.
ജയൻ ഒന്നും മിണ്ടാതെ നേരെ റൂമിലേക്ക് നടന്നു വന്നു.
ജയനെ കണ്ടതും ചിന്മയിടെ മുഖം വിടർന്നു.
“അങ്കിൾ ഡോക്ടർ എന്താ പറഞ്ഞേ? ”
ചിന്മയിടെ ചോദ്യം കേട്ടതും ജയൻ ഒന്ന് ഞെട്ടിക്കൊണ്ട് മുഖം ഉയർത്തി നോക്കി.
എല്ലാവരുടെയും കണ്ണുകൾ തന്നിലാണെന്നു അസ്വസ്ഥതയോടെ അയാൾ തിരിച്ചറിഞ്ഞു.
എങ്കിലും ഇത്രേം കാലം കൂടെ നിന്നവരോട് ഒന്നും മറച്ചു വക്കേണ്ടതില്ലെന്ന് അയാൾക്ക് തോന്നി.
“മോൾക്ക് കുഴപ്പമൊന്നുല്ല… പിന്നെ ടെംപോററി ആയി മെമ്മറി ലോസ് ഉണ്ടാകുമെന്ന പറഞ്ഞത് പേടിക്കാനൊന്നുമില്ല”
ജയൻ പറഞ്ഞു കഴിഞ്ഞതും നിമിഷ നേരത്തേക്ക് റൂമിൽ ആകെ നിശബ്ദത പടർന്നു.
ആരും ഒന്നും മിണ്ടാതെ ഞെട്ടലോടെ ജയനെ തന്നെ നോക്കി.
പൊടുന്നനെ ആരോ വിതുമ്പുന്ന ശബ്ദം കേട്ട് എല്ലാവരും പരസ്പരം നോക്കി.
വീണ മുഖം പൊത്തി കരയുന്നത് കണ്ട് ജാനകിയമ്മ വേഗം വന്ന് അവളെ സമാധാനിപ്പിച്ചു.
ഇതൊക്കെ കേട്ടുകൊണ്ടായിരുന്നു മുറിയിലേക്ക് അരുൺ പൊടുന്നനെ കയറി വന്നത്.
അരുണിനെ കണ്ടതും ജയന് അല്പം ആശ്വാസം തോന്നി.
വരുണിന്റെ വേർപാടിന് ശേഷം അവർക്കാർക്കും ഒരു കുറവ് പോലും വരുത്താതെ നോക്കിയിരുന്നത് അരുൺ ആയിരുന്നു.
വരുൺ ജീവിച്ചിരുന്നപ്പോൾ എങ്ങനായിരുന്നോ അതുപോലെ തന്നായിരുന്നു അരുണും അവർക്ക്.