അരൂപി [ചാണക്യൻ]

Posted by

അരൂപി

Aroopi Author : Chanakyan

 

മണിക്കൂറുകൾ നീണ്ടു നിന്ന മയക്കത്തിനു വിരാമമിട്ടു കൊണ്ടു ശ്രീക്കുട്ടി പയ്യെ തന്റെ കണ്ണുകൾ ബലമായി വലിച്ചു തുറന്നു.

ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ ജനൽക്കമ്പികളിൽ തട്ടി ചിതറി തെറിച്ചുകൊണ്ടു അവളുടെ മേൽ പതിഞ്ഞുകൊണ്ടിരുന്നു.

ഉറക്ക പിച്ചൊക്കെ അല്പം മാറിയതും ശ്രീക്കുട്ടി ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു.

എന്നാൽ ശരീരത്തിന് മേലുള്ള ഭാരം കാരണം അവൾക്ക് എണീക്കാൻ സാധിച്ചില്ല.

ആ ഭാരം എടുത്തുയർത്താൻ ശ്രമിച്ചതും അവൾ പരാജയത്തിലേക്ക് വഴുതി വീണു.

ഉറക്കം കാരണം അടഞ്ഞു പോകുന്ന കൺപോളകൾ അമർത്തി തിരുമ്മിക്കൊണ്ട് അവൾ ചുറ്റുമൊന്നു നോക്കി.

അപ്പോഴാണ് തന്റെ നിറഞ്ഞ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന അരുണിനെ അവൾ ശ്രദ്ധിക്കുന്നത്.

അന്ധാളിപ്പോടെ നിമിഷ നേരത്തേക്ക് സുഖമായി ഉറങ്ങുന്ന അരുണിന്റെ മുഖം അവൾ നോക്കിക്കണ്ടു.

പൊടുന്നനെ എന്തോ മനസിലേക്ക് ഓടിയതും ശ്രീയുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.

കണ്ണുകൾ പുറത്തേക്ക് തള്ളി.

മിടിക്കുന്ന മനസോടെ അവൾ അരുണിനെ തള്ളി മാറ്റിക്കൊണ്ട് ബെഡിൽ ചാടിയിരുന്നു.

ദേഹത്തോടെ പറ്റി ചേർന്നു കിടന്നിരുന്ന പുതപ്പ് താഴേക്ക് ചുരുളുകളായി വകഞ്ഞു വീണപ്പോഴാണ് താൻ നഗ്നയാണെന്ന സത്യം അവൾ ഞെട്ടലോടെ മനസിലാക്കിയത്.

പുതപ്പ് ദേഹത്തോട് വാരി ചുറ്റി അവൾ പകപ്പോടെ കട്ടിലിൽ കിടക്കുന്ന അരുണിനെ ഒരു നിമിഷം തുറിച്ചു നോക്കി.

അപ്പോഴാണ് ആ മുറിയുടെ ഭിത്തിയിൽ തൂക്കിയിട്ടിട്ടുള്ള അവരുടെ കല്യാണ ഫോട്ടോയിലേക്ക് ശ്രീയുടെ കണ്ണുകൾ പതിഞ്ഞത്.

അരുണിന്റെ കയ്യും പിടിച്ചു സർവ്വാഭരണവിഭൂഷയായി അവന്റെ താലിയും പേറി ചിരിച്ചു കൊണ്ടു നിൽക്കുന്ന തന്റെ ചിത്രം കണ്ടതും ഒന്ന് പൊട്ടിക്കരയാൻ ശ്രീക്കുട്ടിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *