വൃത്തിയാക്കുമ്പോൾ അൻഷുൽ അവളോട് ചോദിച്ചു,
“സ്വാതി ഇന്ന് നീ എന്നോടൊപ്പം ഉറങ്ങാൻ കിടക്കാമോ?..”
സ്വാതി ഒരു നിമിഷം അവനെ നോക്കി, എന്നിട്ട് അവനെ നോക്കാതെ മറുപടി പറഞ്ഞു..
“അതിന് ആ കിടക്ക ചെറുതല്ലേ.. എനിക്കും സോണിയമോൾക്കും ഒരുമിച്ച് നിങ്ങളോടൊപ്പം ആ കട്ടിലിൽ കിടക്കാൻ കഴിയില്ല..”
അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് അൻഷുൽ പറഞ്ഞു..
“സ്വാതി.. ഞാൻ ചോദിച്ചത്, എനിക്കും സോണിയമോൾക്കും ഇന്ന് നിന്നോടൊപ്പം ജയരാജേട്ടന്റെ മുറിയിൽ ഉറങ്ങാൻ പറ്റില്ലേ എന്നാണ്..”
സ്വാതി ഉടൻ മറുപടി പറഞ്ഞു,
“അൻഷൂ, അത്.. അത് ജയേട്ടന്റെ കിടപ്പുമുറി അല്ലെ? അല്ലാതെ നമ്മുടേതല്ലല്ലോ?..”
അൻഷുൽ ഒന്ന് ആലോചിച്ചുകൊണ്ടു തന്നെ അവളോട് ന്യായവാദം ചെയ്തു..
“അതിനെന്താ?.. നിന്റെയും ജയരാജേട്ടന്റെയും മുറി.. ശെരി, സമ്മതിച്ചു.. എന്നാലും അയാൾ ഇവിടെ ഇല്ലാത്ത ഈ ദിവസങ്ങളിൽ എങ്കിലും എനിക്ക് നിന്നോടൊത്ത് അവിടെ ഉറങ്ങാൻ കഴിയില്ലേ?.. നിനക്കും അത് ആഗ്രഹമില്ലേ?.. ജയരാജേട്ടൻ തിരിച്ചെത്തുമ്പോൾ ഞാൻ എന്റെ മുറിയിലേക്ക് മാറി കിടന്നോളാം.. പിന്നെ അദ്ദേഹം നിന്റെ കൂടെ കിടന്നോളും..”
ഈ അവസാന വാചകം പറഞ്ഞപ്പോൾ അൻഷുലിന് സ്വയം ലജ്ജ തോന്നി.. അത് വായിൽ നിന്ന് വന്നപ്പോൾ അവന് അറിയില്ലായിരുന്നു സ്വാതി അപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന്..
സ്വാതിയ്ക്കും അത് വിചിത്രമായി തോന്നി.. പക്ഷേ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല.. അവളുടെ ഉള്ളിലും അന്ന് അവനുമൊത്ത് ഉറങ്ങണമെന്നായിരുന്നു ആഗ്രഹം.. പക്ഷെ, തന്റെ ഉള്ളിലെ ഈഗോ അതവളെക്കൊണ്ട് അങ്ങനെ സമ്മതിപ്പിക്കാതെ നിർത്തിയിരിക്കുകയായിരുന്നു.. അവൾ നിർവികാരയായി അവന് മറുപടി നൽകി..
“ഉം ശരി.. നമുക്ക് മോളോടൊപ്പം അവിടെ കിടക്കാം..”
വീട്ടുജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ജയരാജിന്റെ ബെഡ്‌റൂമിനകത്തേക്ക് പോകാൻ സ്വാതി അൻഷുലിനോട് ആവശ്യപ്പെട്ടു.. സോണിയമോളെ കൊണ്ടുവരാൻ സ്വാതി അൻഷുലിന്റെ കിടപ്പുമുറിയിലേക്ക് പോയി..
അതേസമയം അൻഷുൽ വീൽചെയറും ഉരുട്ടി ജയരാജിന്റെ മുറിയിലേക്ക് കടന്ന് ചെന്നു.. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവൻ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും കുറച്ച് തവണ മാത്രമാണ് അവനീ മുറിയിൽ കയറിയിട്ടുള്ളത്..
അവൻ അകത്തേക്ക് ചെന്നപ്പോൾ, ജയരാജിന്റെ കിടപ്പുമുറി മുമ്പത്തെ അവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടുന്നതായി തോന്നി.. കിടപ്പുമുറി ഇപ്പോൾ കൂടുതൽ ഭംഗിയായി വച്ചിരിക്കുന്ന പോലെയായിരുന്നു.. ശരിക്കും ഒരു മണിയറക്കുള്ളിൽ വന്ന പ്രതീതി പോലെ.. ആഡംബരമായ കട്ടിലും, കിടക്കയും, വലിയ അലമാരിയും, AC ഇട്ട് തണുപ്പിച്ച അന്തരീക്ഷവും..
കഴിഞ്ഞ മാസം ജയരാജ് വാങ്ങിയ പുതിയ വാർഡ്റോബും ഡ്രസ്സിംഗ് ടേബിളും അവൻ കണ്ടു.. ബെഡ്സൈഡ് ടേബിളിൽ ചെന്ന് ആ ഫോട്ടോ ഫ്രെയിമിലേക്ക് അവൻ വീണ്ടുമപ്പോൾ നോക്കി.. അതിൽ ജയരാജും സ്വാതിയും നവദമ്പതികളെപ്പോലെ കെട്ടിപ്പിടിച്ച് ഒരുമിച്ച് നിൽക്കുന്നത്… എന്നാൽ ഇത്തവണ അവന്റെ കണ്ണിൽ നിന്ന് കണ്ണീരോ ഉള്ളിലൊരു ആസ്വസ്ഥതയോ ഒന്നും വന്നില്ല.. അവനതെല്ലാം പ്രതീക്ഷിച്ചതു പോലെയായിരുന്നു മനസ്സിലപ്പോൾ…