അൻഷുൽ ഒന്ന് ആലോചിച്ചതിനു ശേഷം അവളോട് സംസാരിച്ചു..
”സ്വാതി.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം..”
സ്വാതി ആകസ്മികമായി മറുപടി പറഞ്ഞു..
”ഇപ്പോൾ ഒന്നും പറയണ്ട അൻഷു.. ഞാനൊന്ന് കുളിച്ചിട്ട് അല്പ സമയം വിശ്രമിക്കാൻ പോകുവാ.. എനിക്ക് നല്ല ക്ഷീണം തോന്നുന്നുണ്ട്..”
അൻഷുൽ: “സ്വാതി.. ഞാൻ..”
സ്വാതി തന്റെ ഭർത്താവിനെ കൂടുതൽ സംസാരിക്കാൻ അനുവദിച്ചില്ല.. അൽപ്പം കർശനമായ സ്വരത്തിൽ വീണ്ടും അവൾ പറഞ്ഞു..
”ഞാൻ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞില്ലേ.. ഇപ്പോൾ എനിക്ക് വയ്യ..”
അൻഷുൽ പിന്നെ മടിച്ചുകൊണ്ട് തന്റെ സംസാരം നിർത്തി.. സ്വാതി പിന്നെ പോയി ബാത്റൂം തുറന്ന് അകത്തേക്ക് കയറി..
അൻഷുൽ തന്റെ തല കുനിച്ചുകൊണ്ട് ഇരുന്നു.. എന്നിട്ട് ഒന്ന് തലയുയർത്തി ആ കട്ടിലിനടുത്തുള്ള മേശയിലേക്ക് നോക്കി..
ആ മേശയിൽ വച്ചിരുന്ന ഒരു ഫോട്ടോ ഫ്രെയിമിലേക്ക് നോക്കിയപ്പോൾ അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.. തന്റെ ഭാര്യയുടെയും ജയരാജിന്റെയും ഒരു ചിത്രം ആയിരുന്നു അത്.. അവർ അന്ന് പിക്നിക്കിനു പോയ ദിവസം.. ജയരാജ് ആവശ്യപ്പെട്ടതിന് ശേഷം രമേഷ് ക്ലിക്കു ചെയ്ത ഫോട്ടോയായിരുന്നു അത്..
അതിൽ, ജയരാജിന്റെ കൈ സ്വാതിയുടെ അരക്കെട്ടിലായിരുന്നു.. സ്വാതിയുടെ കൈ രണ്ടും ജയരാജിന്റെ തോളിലുമായി അയാളോട് വളരെ അടുത്ത് ചേർന്ന് നിന്നുകൊണ്ട് എടുത്തിരുന്ന ഫോട്ടോ ആയിരുന്നു അത്… അവൻ വീണ്ടും തന്റെ തല താഴ്ത്തിക്കൊണ്ട് ആ മുറിക്കു വെളിയിലേക്കിറങ്ങി..
സ്വാതി പിന്നെ അന്നവനു മുന്നിൽ അധികം വന്നില്ല.. വൈകിട്ട് അവർക്ക് അത്താഴം വിളമ്പിക്കൊടുത്ത് അവളും കഴിച്ച ശേഷം സോഫയിൽ വന്നിരുന്ന് സ്വാതി TV കണ്ടു കൊണ്ടിരിക്കുകയായിരുന്നു.. അൻഷുൽ അവസരം കിട്ടിയതു പോലെ നേരെ അവളുടെ അടുത്തേക്ക് ചെന്നു.. കുറച്ചു നേരം അടുത്തിരുന്ന് അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.. സ്വാതിയും അവനെ നോക്കി.. പക്ഷേ ഒന്നും പറയാതെ അവൾ TVയിലേക്ക് തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.. അൻഷുൽ പിന്നെയും തന്നെ അങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ സ്വാതി അവനെ നോക്കി ചോദിച്ചു..
“എന്താണ് കാര്യം അൻഷൂ?.. എന്തിനാ നിങ്ങൾ എന്നെ ഇങ്ങനെ തന്നെ നോക്കുന്നത്..?”
അൻഷുൽ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.. എന്നിട്ട് പറഞ്ഞു..
“സ്വാതി.. ഞാൻ പറയുന്നതൊന്നു നീ കേൾക്കണം.. നീ എന്തോ തെറ്റ് ചെയ്യുന്നുണ്ട്.. നിങ്ങൾ രണ്ടു പേരും.. നിങ്ങൾ രണ്ടു പേരും എന്നിൽ നിന്ന് എന്തൊക്കെയോ മറച്ചുവെക്കുകയാണ്.. നീയും ജയരാജേട്ടനും തമ്മിൽ എന്തെങ്കിലും അടുപ്പമുണ്ടോ എന്ന് എനിക്ക് തോന്നിപ്പോകുന്നു..”
സ്വാതി അവനെ അങ്ങനെ കുറച്ചു നേരം നോക്കിക്കൊണ്ടിരുന്നു.. എന്നിട്ട് ഒരു ഭാവവുമില്ലാതെ മറുപടി പറഞ്ഞു..
“അൻഷൂ.. നിങ്ങൾ വളരെയധികം വേണ്ടാത്ത കാര്യങ്ങൾ കാട് കയറി ചിന്തിക്കുന്നുണ്ട് ഇപ്പൊ.. പോയി മരുന്ന് കഴിച്ച് കിടന്ന് ഉറങ്ങാൻ നോക്ക്..”
അൻഷുൽ അവളെ വീണ്ടും ചോദ്യം ചെയ്യാൻ ശ്രമിച്ചുവെങ്കിലും പിന്നീട് സ്വാതി മറുപടി പറയാൻ തയ്യാറായില്ല.. അവൾ TV ഓഫ് ചെയ്ത് അവിടെ നിന്ന് എഴുന്നേറ്റ് പോയി.. അവൻ എന്തു ചെയ്യണമെന്ന് അറിയാതെ വല്ലാത്തൊരു അവസ്ഥയിൽ അവിടെ ഇരുന്നു…