❤️അനന്തഭദ്രം 9❤️
Anandha Bhadram Part 9 | Author : Raja | Previous Part
** മാംസപേശികളെ കശക്കിയെടുത്ത് കൊണ്ട് കുത്തിയ കത്തി വലിച്ചൂരിയ അവൻ പതിയെ എന്റെ മുന്നിലേക്ക് നീങ്ങി നിന്നു….ഇടുപ്പിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ കൈകൾ കൊണ്ട് തടയാനുള്ള വിഫലശ്രമത്തിനിടയിലും എന്നെ തളർത്തിയത്, പകയും പുച്ഛവും കലർന്ന ക്രൂരമായ ചിരിയോടെ മുന്നിൽ നിൽക്കുന്നത് എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു……**
“”ജസ്റ്റിൻ,,, നീ,,…….ആഹ്…ഹ്ഹ്…..””
വേദന സഹിക്കാനാവാതെ ഞാൻ നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് പോയി…
ജസ്റ്റിന്റെ പുറകിൽ നിന്നും ആരൊക്കെയോ അങ്ങോട്ട് നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു… ഇരുട്ടിൽ നിന്നും ആ അരണ്ട വെളിച്ചത്തിലേക്ക് കയറി വന്നവരിൽ മുന്നിൽ നിന്നിരുന്ന ആളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു…….. ക്രൂരമായ ചിരിയോടെ അയാൾ എന്റെ മുമ്പിലേക്ക് നീങ്ങി നിന്നു…..
“‘നടേശൻ……!!””
നടേശനായിരുന്നു അത്……ഭദ്രയുടെ വല്ല്യമ്മയുടെ സഹോദരൻ….അയാളുടെ ഒപ്പം നാലഞ്ച് പേർ വേറെയും ഉണ്ടായിരുന്നു…..
“‘ സത്യം പറഞ്ഞാൽ താല്പര്യമുണ്ടായിട്ടല്ല അനന്താ,, നിന്നോട് എനിക്ക് പ്രത്യേകിച്ച് ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ല…..പക്ഷേ ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നീ ഒരു തടസ്സമാണ്.. അല്ല,, നീ മാത്രമാണ് തടസ്സം… അത് കൊണ്ട് നിന്നെയങ്ങ് ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചു….എന്നന്നേക്കുമായി….. അല്ലേ അൻവർ….””
തന്റെ സമീപത്തായി നിന്നിരുന്ന ജസ്റ്റിന്റെ തോളിൽ കൈമുട്ട് കയറ്റി വച്ചു കൊണ്ട് നടേശൻ എന്നെ നോക്കി പറഞ്ഞു…
“”ഹോ സോറി.. നിനക്ക് പരിചയം ജസ്റ്റിനെയാണല്ലോ… പക്ഷേ ഞങ്ങൾക്കിവൻ അൻവർ ആണ്,,, അൻവർ മാലിക്… ഞങ്ങൾക്ക് മാത്രമല്ല പോലീസിനും…””
ജസ്റ്റിനെയും എന്നെയും മാറി മാറി നോക്കി കൊണ്ട് നടേശൻ അല്പം കൂടി എന്റെയരികിലേക്ക് നീങ്ങി….അവിടെ നിലത്ത് ജസ്റ്റിന്റ കയ്യിൽ നിന്നും വീണ് കിടന്നിരുന്ന സെലിന്റെ ഷാൾ ഞാൻ നിരങ്ങി നീങ്ങി കയ്യിലെടുത്തു….എന്നിട്ട് പതിയെ അരയിലെ മുറിവിന് മുകളിലൂടെയായി വലിച്ചു മുറുക്കി കെട്ടി….പതിയെ കൈ കുത്തി എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തി… മുറിവിന്റെ വേദന സഹിക്കാനാവാതെ ഞാൻ വീണ് പോയി… നിലത്ത് നിന്നും എഴുന്നേൽക്കാനുള്ള എന്റെ പരാക്രമം കണ്ട് നടേശനും ജസ്റ്റിനും പൊട്ടി ചിരിച്ചു……
എങ്കിലും പതിയെ ഞാൻ എഴുന്നേറ്റു നിന്നു…