“അത്രക്ക് കൊതിയാണെങ്കിൽ ഞാൻ പുറത്ത് പോയി വാങ്ങിയിട്ട് വരാം”
“പൊടി അവിടുന്ന് അപ്പോൾ ഈ ഊണ് എന്ത് ചെയ്യും”
“ആഹ് അതും ശരിയാണ്…! എഴുന്നേറ്റ് ഇരിക്ക് ഇന്ന് നമുക്ക് ഈ ഊണ് കഴിക്കാം നാളെ ഞാൻ ബിരിയാണി വാങ്ങി തരാം”
എന്റെ കൈ വയ്യാത്തത് കൊണ്ട് ഐഷു തന്നെയാണ് എനിക്ക് വാരി തന്നത്. എന്തോ അവളുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുമ്പോൾ എന്തോ അതിന് ഒരു പ്രത്യേക ടെസ്റ്റ് ഉണ്ടായിരുന്നു.
“നീ കൂടി കഴിക്കെടി…” ഐഷു എന്നെ ഊട്ടുന്നത് മാത്രം കണ്ട് ഞാൻ അവളോട് പറഞ്ഞു.
“ആഹ് കഴിക്കാം..” അവളങ്ങനെ പറഞ്ഞെങ്കിലും ഞാൻ വീണ്ടും രണ്ട് മൂന്ന് തവണ നിർബന്ധിച്ചപ്പോഴാണ് അവളും കഴിക്കാൻ തുടങ്ങിയത്. അങ്ങനെ കഴിച്ച് കഴിയാറാപ്പോഴാണ് ഞങ്ങൾക്ക് പുതിയ ഒരു ആദിഥി വന്നത്. വേറാരുമല്ല ഗോകുൽ സാറാണ് സാറിനെ കണ്ടപ്പോൾ ഞങ്ങൾ പെട്ടെന്ന് കഴിച്ച് തീർത്തു. അവൾ എനിയ്ക്ക് വായും കഴുകി തന്ന ശേഷം വേസ്റ്റ് കളയാൻ വേണ്ടി പുറത്തേക്ക് പോയി.
“ഇരിക്ക് സാർ…” എന്റെ അടുത്തുള്ള കസേര കാണിച്ച് ഞാൻ സാറിനോട് പറഞ്ഞു.
“മ്മ്മ്… സാമിന് ഇപ്പോഴെങ്ങനെയുണ്ട് ” സാറ് കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു
“ആഹ് ഈ കയ്യിലെ പൊട്ടാലേ ഉള്ളു അല്ലാണ്ട് വേറെ പ്രശനമൊന്നോമില്ല.”
” ഞാൻ ആ സമയത്ത് കോളേജിൽ ഇല്ലായിരുന്നു ഫുഡ് കഴിക്കാൻ പുറത്ത് പോയതാ! തിരിച്ച് വന്നപ്പോഴാ വിവരം അറിയുന്നത്”
“മ്മ്മം അല്ല ഞാൻ ഇവിടെ ഉണ്ടെന്ന് സാറെങ്ങനെ അറിഞ്ഞു.”
“ഞാൻ കാര്യം അറിഞ്ഞപ്പോഴേ വിഷ്ണുവിനെ വിളിച്ച് ചോദിച്ചു. അവനാ പറഞ്ഞത്..!”
“മ്മ്മ്”
“സി എസ്സിലെ സഗാറാനല്ലേ?”
“അതെ സാർ”
“ഇത്രയൊക്കെ നിന്നോട് ചെയ്യാൻ അവന് നിന്നോട് എന്തെങ്കിലും മുൻവിരോധമുണ്ടോ”
“ഏയ് അങ്ങനെയൊന്നുമില്ല സാർ”
“നിന്നെയും ഐശ്വരയേയും തമ്മിൽ തെറ്റിക്കുക അല്ലെങ്കിൽ, നിങ്ങളെ രണ്ട് പേരെയും നാറ്റിക്കുക. എങ്ങനെ നോക്കിയാലും പക കൂടുതൽ നിന്നോട് ആണ്”
“മ്മ്മം” അതിനും ഞാൻ ഒന്ന് മൂളുക മാത്ര ചെയ്തു.
“എന്നിട്ടും അവൻ എന്തിന് ഇത് ചെയ്തു. അവനുമായി എന്താ പ്രശ്നം എന്നും ഒന്നും നിനക്ക് അറിയില്ല”
“ഇല്ല സാർ അറിയില്ല” ഞാൻ ശക്തമായ വോയ്‌സിൽ തന്നെയാണ് അത് പറഞ്ഞതെങ്കിലും എന്റെ ഉള്ളിൽ പല പഴയ കാഴ്ചകളും വന്ന് മറഞ്ഞു.
“എന്നാൽ ശരി, ഞാൻ ഇറങ്ങുകയാ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്”
“ശരി സാർ കാണാം”
“കാണാം” സാർ അത് പറഞ്ഞു പോയി. ഞാൻ പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ല എന്ന് ആ മുഖം കണ്ടാൽ അറിയാമായിരുന്നു.
സാറ് പോയി കഴിഞ്ഞ ഉടൻ ഐഷു റൂമിലേക്ക് വന്നു.
“എന്താടാ സാറ് പെട്ടെന്ന് പോയോ”