പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Posted by

“അതെന്താ ഞങ്ങൾക്ക് കരഞ്ഞൂടെ? ഞങ്ങളും മനുഷ്യർ തന്നെയാ. പിന്നെ ഞാൻ എന്റെ പെണ്ണിന്റെ മുന്നിൽ അല്ലേ കരഞ്ഞത്”

” നീ കരഞ്ഞോ പക്ഷെ നീ കരയുമ്പോൾ നീറുന്നത് എന്റെ ചങ്കാണ്!” ഐഷു വീണ്ടും കണ്ണുനീർ തുടച്ചു.

“മതി കണ്ണീർ സീരിയൽ…! ഞാൻ നിർത്തി കരയുന്നില്ല.” ഞാൻ കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു.

“അപ്പോൾ വിശേഷമം ഒക്കെ മാറിയോ?” അവൾ ചോദിച്ചു.

“നീ ഇങ്ങനെ എന്നോട് ചേർന്ന് കിടക്കുമ്പോൾ എനിക്ക് എന്ത് വിഷമമാഡി”

“അങ്ങനെയാണെങ്കിൽ പുറത്ത് രണ്ട് പേർ വന്ന് നിൽപ്പുണ്ട് ഞാൻ വിളിക്കട്ടെ”

“രണ്ട് പേരോ അതാരപ്പ… രണ്ടാമൻ” ഒന്ന് വിഷ്ണു ആണെന്ന് എനിക്ക് അറിയാമായിരുന്നു.

“ഞാൻ വിളിക്കാം നേരിട്ട് കണ്ട് മനസ്സിലാക്കിയാൽ മതി” അവൾ എന്നിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“എന്നാൽ പോയി വിളിക്ക്!” ഐഷു വിളിക്കാൻ വേണ്ടി പുറത്ത് പോയി. വിഷ്ണുവും പ്രിയയുമാണ് വന്നിരിക്കുന്നത്. ഐഷുവിനോട് വിളിക്കാൻ പറഞ്ഞെങ്കിലും വിഷ്ണുവിനെ കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. അവൻ എല്ലാം ഐഷുവിനോട് പറഞ്ഞു എന്ന് അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി. എന്നാലും അവന്റെ മുഖം കണ്ടാൽ ഞാൻ ചിലപ്പോൾ കണ്ട്രോൾ വിട്ട് പെരുമാറി പോകും. അത് കൊണ്ട് അവന് മുഖം കൊടുക്കാതെ ഞാൻ അവനു എതിർ വശത്തേക്ക് മുഖം തിരിച്ച് വച്ചു.

“ഡാ സാമേ?” വിഷ്ണുവാണ് വിളിച്ചത്.

ഞാൻ വിളി കേട്ടില്ല.

“ഡാ നിനക്ക് എന്നോട് ദേഷ്യമാണ് എന്ന് എനിക്കറിയാം. ഞാൻ അതിനും മാത്ര ചെറ്റ വർത്താനമാണ് നേരത്തെ പറഞ്ഞത്. ഞാൻ ഒന്നും മൊത്തം അറിഞ്ഞില്ലായിരുന്നെഡാ ഒരു ജൂനിയർ പയ്യൻ പറഞ്ഞത് മാത്രമേ ഞാൻ അറിഞ്ഞുള്ളു. പക്ഷെ സത്യം ഞാൻ നിന്നോട് ചോദിക്കണമായിരുന്നു. ഞാൻ അത് ചെയ്തില്ല അതെന്റെ തെറ്റ്. അത് നീ എന്നോട് ക്ഷമിച്ച്കള. പിന്നെ പെങ്ങളെകുറിച്ച് പറഞ്ഞതിന് എല്ലാം നേരിട്ട് ഞാൻ മാപ്പ് ചോദിച്ചിട്ടുണ്ട്. പെങ്ങൾ ക്ഷമിക്കുകയും ചെയ്തു അല്ലെ പെങ്ങളെ” ഐഷുവിനെയാണ് അവൻ പെങ്ങൾ എന്ന് വിളിച്ചത്. ഞാൻ ഐഷുവിനെ നോക്കിയപ്പോൾ അതെ എന്ന് (ക്ഷെമിച്ചു) എന്ന് തലയിട്ടി.

എന്നാലും അവനോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ലായിരുന്നു.

“ഡാ സാമേ ഇങ്ങോട്ട് നോക്കടാ ഒന്ന് ക്ഷമിക്കഡാ…!” എന്നിൽ നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അവൻ എന്നെ ഇക്കിളിയാക്കാൻ തുടങ്ങി. തെണ്ടി ഒടുവിൽ അതിൽ നിന്നും രക്ഷപെടാൻ അവോനോട് ക്ഷെമിച്ചു എന്ന് പറയേണ്ടി വന്നു.

“ആഹ് ക്ഷമിച്ചു നീ വിട്”

“ഹാവു സമദാനമായി, അപ്പോൾ എന്റെ കാര്യം ഒക്കെയായി ഇനി ഇവളുടെ കാര്യം!” പ്രിയയെ മുന്നോട്ട് നിർത്തി വിഷ്ണു പറഞ്ഞു.

“ഇവളുടെ എന്ത് കാര്യം”

“അത് അന്ന് കാര്യം അറിയാണ്ട് ഞാൻ നിന്നെ കുറ്റം പറഞ്ഞില്ലേ അത്” പ്രിയ പറഞ്ഞു.

“അതോ അത് ഞാൻ അപ്പോഴേ വിട്ടു”

“അതെങ്ങനെ ശരിയാകും! എന്നോട് ക്ഷമിക്കാൻ നിനക്ക് ഭയങ്കര പോസ്. ഇവള് മാപ്പ് പോലും ചോദിക്കുന്നന്തിന് മുമ്പ് ക്ഷമിക്കുന്നു.” വിഷ്ണു ഇടയിൽ കേറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *