“അത് തന്നെ…! ‘If it is too good to be true something is wrong’” ഇത് കെട്ട് ഐഷു എന്നെ മിഴിച്ചു നോക്കി നിൽപ്പുണ്ട്.
“അതായത് ‘ഒരു കാര്യം ശരിയാണെന്ന് എല്ലാ തെളിവുകളും പറയുന്നുണ്ടെങ്കിൽ അവിടെ എന്തോ പ്രശ്‌നമുണ്ട്.
ഇവിടെ അറ്റ്ലീസ്റ്റ് രണ്ട് പേരെങ്കിലും കള്ളം പറഞ്ഞാലേ ഒരു ലൂപ് ആകുകയുള്ളു! അതായത് ലൂപിന്റെ തുടക്കകാരനും ഒടുക്കക്കാരനും. എന്റെ ഊഹം ശരിയണെങ്കിൽ രണ്ട് പേരല്ല അതിൽ കൂടുതൽ പേർ ആർക്കോ വേണ്ടി കള്ളം പറയുന്നുണ്ട്”
“നിനക്കെന്താ അങ്ങനെ തോന്നാൻ”
“നമ്മളുമായി ഒരു വിദ്വെഷവുമില്ലാത്ത ഇത്രയും പേർ നമ്മളെ നാറ്റിക്കാൻ വേണ്ടി ഇത് ചെയ്യില്ല. ഇത് പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്തവന്റെ ആവിശ്യം നടപ്പാക്കാൻ വേണ്ടി പരിശ്രമിച്ച ചിലരും ഈ കൂട്ടത്തിൽ കാണും. അല്ലാതെ ആരെങ്കിലും ഷെയർ ചെയ്തോളും എന്ന് വിശ്വസിച്ച് അവൻ വിട്ട് പോകില്ല.”
“അതും ശരിയാണ്…”
“പക്ഷെ എനിക്ക് അറിയാത്തത് മറ്റൊന്നാണ്. ഇങ്ങനെ ചെയ്തവൻ ഒരു ഡമ്മി പ്രതിയെ വിട്ട് പോകേണ്ടതാണ് ഇവിടെ അങ്ങനെ ആരുമില്ലല്ലോ?”
“ആരു പറഞ്ഞു ഇല്ലായെന്ന്” ഐഷു അത് പറഞ്ഞപ്പോൾ എന്നിൽ അത്ഭുതമൂറി.
“ഉണ്ടോ ആരാ അത്”
“വേറാര് നീ തന്നെ. ഞാൻ നിന്റെ കൂടെ നിന്നത് കോണ്ട് അത് അവർക്ക് സ്ഥാപിക്കാൻ പറ്റിയില്ലെങ്കിലും ഇപ്പോഴും ഭൂരിഭാകത്തിന്റെയും മുന്നിൽ പ്രതി നീ തന്നെയാണ്.”
“അതെ…! അത് ഞാൻ ഓർത്തില്ല.”
“അല്ല ഇത്രയൊക്കെ മനസ്സിലാക്കിട്ടും നമുക്ക് ആളെ കിട്ടിയില്ലല്ലോ”
“അതാണ് ഞാൻ പറഞ്ഞ് വന്നത്. ഇത്രയും പ്ലാൻ ചെയ്ത് ചെയ്തവൻ ഏത് തരത്തിലുള്ള അന്വേഷണവും അവനിൽ എത്താൻ പാടില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടാകും.”
“അപ്പോൾ പിന്നെ നമ്മൾ എന്ത് ചെയ്യും”
“എല്ലാ ബുദ്ധിമന്മാരും ഒരു മണ്ടത്തരമെങ്കിലും കാണിക്കും, അതാണ് നമ്മുടെ പിടിവള്ളി.”
“പക്ഷെ ആ മണ്ടത്തരം എങ്ങനെ കണ്ട് പിടിക്കും”
“ഇതിൽ അവന്റെ മണ്ടത്തരം അവന്റെ ശക്തിയാണ്”
“ശക്തിയോ..?”
“അതെ ഇത്രയുമൊക്കെ പെർഫെക്റ്റായി ഒരു ക്രൈം ചെയ്യാൻ ഹി മസ്റ്റ് ബി പവർ ഫുൾ. ജൂനിയഴ്സിനയും സീനിയേഴ്‌സിനെയും ഒരുപോലെ സ്വതീനിക്കാൻ മാത്രം ഇൻഫ്ലുൻസ് ഉള്ളവൻ അത് പണമായാലും മറ്റെന്തായാലും. ഇത്രയും ചെറിയ സമയം കൊണ്ട് ഇത്രയും ചെയ്യാൻ മാത്രം കൂർമ്മ ബുദ്ധിയുള്ളവൻ. ഇതിനേക്കാൾ ഒക്കെ മുകളിൽ എന്നോട് അല്ലെങ്കിൽ നിന്നോട് അതുമല്ലെങ്കിൽ നമ്മൾ രണ്ട് പേരോടും ഏരിയത്ത പകയുള്ളവൻ.”
“ഇതൊക്കെയുള്ള ആരാണ്?”
“കണ്ടോ ഇങ്ങനെയുള്ള ഒരാളെ പോലും നമുക്ക് പെട്ടെന്ന് ഓർമ്മ വരുന്നില്ല. പക്ഷെ ചെറുതായിട്ട് ഒന്ന് അന്വേഷിച്ചാൽ കിട്ടും. ഈ സംഭവം മൊത്തം നടന്നത് കോളേജിൽ തന്നെയായത്കൊണ്ട് കോളേജിലുള്ള ആൽ തന്നെയായിരിക്കും. പിന്നെ എന്റെ ഊഹം ശരിയാണെങ്കിൽ എന്റെ ക്ലാസ്സിൽ തന്നെയുള്ളവനായിരിക്കും.”
“അതെന്താ നീ അങ്ങനെ പറഞ്ഞത്”