“എന്തൊക്കെയാണ് കാഴ്ചകൾ” ഞാൻ കൊച്ചു കുട്ടിയെ പോലെ ചോദിച്ചു.
“ഒരു സ്‌ഥലത്തു പ്രൊട്ടസ്ററ് പോലെ എന്തോ നടക്കുന്നത് മുകളിൽ നിന്ന് നോക്കുമ്പോ കണ്ടു”
“മറ്റൊരു സ്‌ഥലത്തു കറുത്ത പുക പോലെ കെട്ടിടങ്ങൾക്ക് തീപിടിക്കുന്നു”
“നദിയിലെ വെള്ളം ആകെ കറുത്ത് മൂടിയിരിക്കുന്നു”
“മലിനമാണോ മൊത്തവും?”
“അതെ”
“കാർ ബീയ്ജിങ്ങിലേക്ക് എത്തിയപ്പോൾ, അവിടെയുള്ള മനുഷ്യരുടെ കോലം കണ്ടപ്പോൾ എനിക്ക് വല്ലാതെ വിമ്മിട്ടം വന്നു.”
“എന്താണ് മനുഷ്യരുടെ കോലത്തിനു..?”
“കണ്ണുകൾ എല്ലാം പുറത്തേക്ക് വന്നതുപോലെ… ആരോഗ്യമുള്ള ഒരു മനുഷ്യനെ പോലും ചുറ്റും കാണാനില്ല, സ്ത്രീകളും അങ്ങനെ തന്നെ. എല്ലാവരുടെയും ശരീത്തിൽ പലതരം ഇലക്ട്രോണിക് ഉപകാരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്, ഞാൻ ഒരു സ്ത്രീയോട് സംസാരിച്ചപ്പോൾ അവരുടെ യഥാർത്ഥ ശബ്ദം പോലെയല്ല തോന്നിയത് മറിച്ചു അതൊരു റോബോട്ട് സംസാരിക്കുമ്പോലെയാണ് തോന്നിയത്.”
“അത്രക്കും വിചിത്രമാണോ?”
“പറയാൻ വാക്കുകളില്ല.”
“എന്നിട്ട് അമ്മയ്ക്കു സംസാരിയ്ക്കാൻ സഹായിക്കുന്ന ആ ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയോ?”
“ഉം. അതിനേക്കാൾ ഭീകരമായ ഉപകരണങ്ങൾ അവിടെയുണ്ടായിരുന്നു.”
“എന്താണ് അത്.”
“ഇന്നിപ്പോൾ നമ്മുടെ പ്രൈവസി എന്ന വാക്കിനു ഫേസ്ബുക് വാട്സാപ്പ് ഇതൊക്കെയാണ് വില്ലന്മാർ അല്ലെ?”
“അതെ…” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.