കടുംകെട്ട് 10 [Arrow]

Posted by

.
” ഡീ നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു. ഞാൻ എത്ര തവണ വിളിച്ചു എന്നോ നിനക്ക് ആണ് ഫോൺ ഒന്ന് എടുത്താൽ എന്താ.. ”
ഐഷു പെട്ടന്ന് ദേഷ്യത്തിൽ അതൊക്കെ പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു വന്ന ഞാൻ ഒന്ന് ഞെട്ടി. അവളുടെ മിസ്സ്‌ കാൾ ഞാൻ കണ്ടിരുന്നു, പിന്നെ വിളിക്കാം എന്ന് ഓർത്ത് ഫോൺ സൈലന്റ് ആക്കിയത് ആണ്. അവളോട്‌ ഒരു സോറി പറഞ്ഞു എല്ലാം പിന്നെ പറയാം എന്നും പറഞ്ഞു ഞങ്ങൾ റിഹേഴ്സൽ നടക്കുന്ന ഇടത്തേക്ക് ചെന്നു. അവിടെ ആളുകൾ ചെറിയ ചെറിയ ടീം ആയി തിരിഞ്ഞും ഒറ്റക്കും ഒക്കെ അവരവരുടെ ഡയലോഗ് കൾ പ്രാക്ടീസ് ചെയ്യുകയാണ്. നല്ല മൂഡിൽ ആയത് കൊണ്ട് ഞാൻ എല്ലാം കണ്ടു കൊണ്ട് ഒരു സൈഡിൽ ഇരുന്നു.
എന്താടി നല്ല മൂഡിൽ ആണല്ലോ,  അജു ഏട്ടൻ നിന്റെ ഡ്രസ്സ്‌ വലിച്ചു കിറിയതിന്റെ ആണോ?? കുറച്ച് കഴിഞ്ഞപ്പോ ഐഷു എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു.
ഒന്ന് പോടി ആ മുരടനെ ഒക്കെ ആര് ഓർക്കാനാ, ഞാൻ വേറെ ഒരാളെ കുറിച്ച് ആലോചിക്കുവായിരുന്നു. . ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.
അതാരാ പുതിയ ഒരാൾ?? നീ ഇത്രയും നേരം എവിടെ ആയിരുന്നു?? അവൾ ചോദിക്കുമ്പോൾ ഗൗരവഭാവം ആയിരുന്നു. ഇത്രയും നേരം ഞാൻ ഫോൺ എടുക്കാത്തതിന്റെ ദേഷ്യവും മറ്റും ആ മുഖത്തുണ്ടായിരുന്നു. പാവം ടെൻഷൻ അടിച്ചിട്ടുണ്ടാവും.
ദേവേട്ടൻ. ഞാൻ ദേവേട്ടന്റ വീട്ടിൽ ആയിരുന്നു
ദേവേട്ടനോ??  അതാരാ പുതിയ അവതാരം?? ഐഷു. ഞാൻ നടന്ന സംഭവങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ അവൾക്ക് പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞ് അവൾ മൂക്കത്ത് വിരൽ വെച്ചു.
ന്താണ് മോളെ പ്രണയം വഴി മാറി ഒഴുകാൻ പോകുവാണോ?? എന്തായാലും നീ പറഞ്ഞ വെച്ച് നോക്കുമ്പോ ഈ ദേവേട്ടൻ അത്ര മോശം അല്ല. ഒരു കൈ നോക്ക്. ഐഷു എന്നെ ടീസ് ചെയ്യും പോലെ പറഞ്ഞു.
പോടീ അങ്ങനെ പ്രേമം ഒന്നുമില്ല, എന്താ പറയുക ദേവേട്ടൻ ആയാലും ഏട്ടന്റെ അമ്മആയാലും എനിക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ എന്ന ഒരു ഫീൽ ആ… അല്ലാതെ… ഞാൻ ഒന്ന് നിർത്തി.
ഇങ്ങനെ ഒക്കെ തന്നെയാണ് തുടങ്ങുന്നേ, ന്തായാലും നിന്റെ മുരടനെക്കാൾ ബെറ്റർ ഇയാൾ ആണെന്നാ എനിക്ക് തോന്നുന്നത് ഐഷു.
നീ അത് വിട്ടേ അവൾ പറഞ്ഞു പറഞ്ഞ് അയാളിൽ എത്തിയപ്പോ ഞാൻ കലിപ്പ് ആയി. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി, ഐഷു ക്യാമ്പ് ഫയർ സെറ്റ് ആക്കാൻ പോയി. ഞാൻ വീണ്ടും തനിച്ചായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ അങ്ങേരെ കണ്ടത്, അജു എന്ന അർജുൻ.  ആരോടോ ഫോണിൽ സംസാരിക്കുവാന്. അയാൾ സംസാരിച്ചു കൊണ്ട് തന്നെ പതിയെ എഴുന്നറ്റ് എങ്ങോട്ടോ പോയി. ഞാൻ അങ്ങേർക്ക് വലിയ ശ്രദ്ധി കൊടുക്കാൻ നിന്നില്ല.  വീണ്ടും ഓരോന്ന് ആലോചിച്ച് അവിടെ ഇരുന്നു.
ആരതി വാ പ്രാക്ടീസ് നോക്കാം, കുറച്ചു നേരം കഴിഞ്ഞു ഒന്ന് രണ്ടു പേർ വന്നു വിളിച്ചു. വെറുതെ ഇരുന്നു മടുത്തകൊണ്ട് ഞാനും എഴുന്നേറ്റു. പിന്നെ ഒന്ന് നിന്നു.
ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറിയിട്ട് വരാം ദേവേട്ടൻ വാങ്ങി തന്ന ഷർട്ട് ആണ്. വെറുതെ അത് ചീത്തയാക്കണ്ടല്ലോ. അത് പറഞ്ഞ് ഞങ്ങൾ സ്റ്റേ ചെയ്യുന്ന കെട്ടിടത്തിന്റെ അവിടേക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ അവിടെ ആകെ ഇരുട്ട് കുത്തി കിടക്കുകയാണ്. ഞാൻ റൂമിന്റെ മുന്നിലെ ലൈറ്റ് ഓൺ ആക്കി. അന്നേരം ആണ് റൂമിന്റെ അകത്തു നിന്ന് വല്ലാത്ത ഒരു അപശബ്ദം ഒക്കെ കേട്ടത്, ഒരു തരം കുറുകലും ശീൽക്കാരവും ഒക്കെ. റൂമിൽ ആരോ ഉണ്ട്. ഞാൻ വാതിലിൽ മുട്ടാൻ ആദ്യം ഒന്ന് മടിച്ചു. പിന്നെ മുട്ടി. കുറച്ചു സമയം കഴിഞ്ഞാണ് വാതിൽ തുറന്നത്. ധന്യേച്ചി, ഞങളുടെ സൂപ്പർ സീനിയർ ആണ്, ഞാൻ, ചേച്ചി, എന്റെ ക്ലാസ്സിലെ ആനി, ഞങ്ങൾ മൂന് പേരുമാണ് ഇവിടെ റൂം ഷെയർ

Leave a Reply

Your email address will not be published. Required fields are marked *