കടുംകെട്ട് 10 [Arrow]

Posted by

കാറിന്റെയോ ബൈക്കിന്റെ യോ കി എടുക്കാത്തത് കൊണ്ടും പുറത്തേക്ക് പോവാൻ വഴിയില്ല. ഗേറ്റ് അടഞ്ഞു തന്നെ കിടക്കുകയാണ്, എന്നാലും അച്ഛൻ ഒന്ന് അവിടെ വരെ ചെന്ന് നോക്കി. റോഡിൽ ഒക്കെ ഒന്ന് നോക്കിയിട്ട് അവിടെ ഇല്ലാ എന്ന് പറയും പോലെ കൈ കൊണ്ട് കാണിച്ചു.
ദേ, ചേച്ചി, നോക്ക് അച്ചു എന്നെ തോണ്ടി വിളിച്ചു കാണിച്ചപ്പോൾ ആണ് പൂളിന്റെ സൈഡിൽ കിടക്കുന്ന അങ്ങേരെ ഞാൻ കാണണ്ടത്.
വേണ്ട പോവണ്ട, അവൻ കുറച്ച് നേരം ഒറ്റക്ക് ഇരിക്കട്ടെ അവിടേക്ക് പോവാൻ പോയ അച്ചുവിനെ അച്ഛൻ തടഞ്ഞു. അച്ഛൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയകൊണ്ട് ആവും അച്ചു പുള്ളി ശല്യം ചെയ്യാൻ നിന്നില്ല, അവർ രണ്ടുപേരും തിരികെ വീട്ടിലേക്ക് പോയി. പക്ഷെ എനിക്ക് അങ്ങേരെ ഒറ്റക്ക് വിട്ടിട്ട് പോരാൻ തോന്നിയില്ല, എന്നോട് പൊട്ടിത്തെറിക്കും എന്ന് അറിയാമായിരുന്നിട്ടും ഞാൻ അങ്ങേരുടെ അടുത്തേക്ക് ചെന്നു. പൂളിൽ കാൽ ഇട്ട് നിലത്തെ ആർട്ടിഫിക്ഷൽ പുല്ലിൽ മലർന്ന് കിടക്കുകയാണ് പുള്ളിക്കാരൻ. ഞാൻ വന്നതിന്റെ കാൽപ്പെരുമാറ്റം കേട്ടിട്ട് ആവും അങ്ങേര് കണ്ണ് തുറന്ന് ഒന്ന് നോക്കി, ദേഷ്യപ്പെടും എന്നാണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷെ പുള്ളി ഒന്നും പറഞ്ഞില്ല, ഞാൻ വന്നത് അറിയാത്ത പോലെ കിടന്നു. ആ ധൈര്യത്തിൽ ഞാൻ അങ്ങേരുടെ അരുകിൽ ഇരുന്നു. പുള്ളി ഒന്നും മിണ്ടാതെ കണ്ണ് അടച്ചു കിടന്നു.
അതേ…. കുറേ നേരത്തെ മൗനതിന് ശേഷം ഞാൻ വിളിച്ചു, അങ്ങേര് കണ്ണ് തുറന്ന് ഒന്ന് നോക്കി. ചെറിയ പേടി ഉണ്ടായിരുന്നു എങ്കിലും ഞാൻ പറഞ്ഞു തുടങ്ങി.
നിങ്ങൾ ശരിക്കും ഒരു സെൽഫിഷ് ആണ്, ‘ഞാൻ’, ‘എന്റെ’ എന്നൊരു ചിന്ത മാത്രമേ നിങ്ങളുടെ മനസ്സിൽ ഉള്ളു. നിങ്ങൾ എപ്പോഴും സ്വന്തം കാര്യം മാത്രമല്ലേ നോക്കാറുള്ളത്?? ഒരിക്കലെങ്കിലും അവരുടെ സൈഡിൽ നിന്ന് നോക്കണം എന്ന് തോന്നിയിട്ടുണ്ടോ??
നിങ്ങൾ സങ്കടപെട്ടിട്ടില്ല എന്ന് അല്ല ഞാൻ പറയുന്നത്, നിങ്ങളുടെ കണ്ണീരിൽ ചവിട്ടി നിന്ന് ആണ് അവർ സന്തോഷിച്ചത്, അവരെ കുറിച്ച് അറിയാതെ അങ്ങനെ ഒന്നും പറയരുത്. ഈ കുറഞ്ഞ പ്രായത്തിൽ ആ പെൺകൊച് ഒരുപാട് സങ്കടം അനുഭവിച്ചിട്ടുണ്ട്, അവളുടെ അച്ഛൻ ഒരു ഹാൻഡിക്യാപ്ഡ് ആയിരുന്നു, ലോട്ടറി ഒക്കെ വിറ്റ് ആണ് ജീവിച്ചിരുന്നത്, ഇളയ അനിയൻ ജനിച്ചു കുറച്ചു വർഷം കഴിഞ്ഞ് അദ്ദേഹം മരിച്ചു, അതോടെ ആ പെങ്കൊച്ചിന്റേം അവളുടെ  മെന്റലി സ്റ്റേബിൾ അല്ലാത്ത ആ അനിയനേം വളർത്താൻ നിങ്ങളുടെ അമ്മ ഒരുപാട് കഷ്ട്ടപ്പെട്ടു ഓരോ വീട്ടിൽ വേലക്ക് പോയും മറ്റുമാണ് ആ അമ്മ അവരെ വളർത്തിയത്, അമ്മ പണിക്ക് പോവുമ്പോ ബുദ്ധി സ്ഥിരത ഇല്ലാതെ അനിയനെ നോക്കണ്ട ചുമതല അവൾക്ക് ആയിരുന്നു, ദൈവം പിന്നയും ആ കൊച്ചിനോട് ക്രൂരത കാണിച്ചു, നിങ്ങളുടെ അമ്മക്ക് കാൻസർ ആയി, അതോടെ അവരുടെ ജീവിതം വീണ്ടും താര്മാറായി. അപ്പോഴാ അച്ഛൻ ഇവരെ കാണുന്നത് അമ്മയുടെ ചികിത്സയും ഇവർ ഇരുവരുടെ പഠിത്തവും അച്ഛൻ ഏറ്റെടുത്തു, പക്ഷെ അമ്മ മരിച്ചതോടെ അവർക്ക് ആരും ഇല്ലാതെ ആയി, ഇനി ഇപ്പൊ ഈ ലോകത്ത് അവർക്ക് സ്വന്തം എന്ന് പറയാൻ നിങ്ങൾ മാത്രമേ ഉള്ളു..
അവരെ ഉപേക്ഷിക്കരുത്, ഇനിയും ആ പാവങ്ങളെ കഷ്ട്ടപ്പെടുത്തതരുത് ഞാൻ പറഞ്ഞു നിർത്തിയിട്ട് പുള്ളിയെ ഒന്ന് നോക്കി, അങ്ങേരുടെ സ്വഭാവം വെച്ച് ഞാൻ പറഞ്ഞത് കേട്ട് പുള്ളിക്ക് നല്ല ദേഷ്യം വരും, എന്നെ തല്ലാനും മടിക്കില്ലന്ന് അറിയാം എങ്കിലും എവിടെന്നോ കിട്ടിയ ബലത്തിൽ പറഞ്ഞതാണ്. ഞാൻ ഒരുനിമിഷം കണ്ണ് ഇറുക്കി അടച്ചു ഇരുന്നു,
ശ്ശ് … പുള്ളി ഒരു ധീർക്ക നിശ്വാസം വിടുക മാത്രമാണ് ചെയ്തത്. ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ മാനം നോക്കി കിടക്കുന്ന അങ്ങേരെ ആണ് കണ്ടത്.
ആരതി… ഇത്തിരി നേരത്തെ മൗനതിന് ശേഷം എന്നെ വിളിച്ചു, ഞങ്ങൾ രണ്ടു പേരും മാത്രം ഉള്ളപ്പോ ഇത്ര ആത്മാർത്ഥമായി എന്നെ അങ്ങേര് എന്റെ പേര് വിളിക്കുന്നത് ഇതാദ്യമായിയാണ്. ആ വിളി കേട്ടപ്പോ വല്ലാത്ത ഒരു സന്തോഷം എന്റെ ഉള്ളിലൂടെ കടന്ന് പോയി.

Leave a Reply

Your email address will not be published. Required fields are marked *