കടുംകെട്ട് 10 [Arrow]

Posted by

സ്വന്തം കാലിൽ നിൽക്കാനായി എന്നൊരു തോന്നൽ വന്നപ്പോ ഞാൻ രണ്ടും കല്പിച് തറവാട്ടിലേക്ക് തിരികെ ചെന്നു. അന്ന് അമ്മ തന്ന സ്വർണം  ഒക്കെ എടുത്തിരുന്നു. എന്നാലും  അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് നല്ല ഭയം ഉണ്ടായിരുന്നു, അച്ഛനെ ധിക്കരിച് ഇറങ്ങി പോയതല്ലേ. ഇറക്കി വിടുമോ എന്ന് ഒരു ഭയം ഉണ്ടായിരുന്നു, പക്ഷെ പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല. അച്ഛൻ ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തില്ല.  അച്ഛന്റെ മുഖത്ത്  രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഒരു കറക്കം ഒക്കെ കഴിഞ്ഞു വൈകിട്ട് കേറിവരുന്ന എന്നെ നോക്കുന്ന ഭാവം ആയിരുന്നു. എന്നെ മൈൻഡ് ചെയ്യാതെ പുള്ളി ചെയ്തിരുന്ന പണി തുടർന്നു. പക്ഷെ ആ മുഖത്ത് ഞാൻ ആദ്യമായി ഒരു പുഞ്ചിരി കണ്ടു. അച്ഛൻ എന്നെ കണ്ട് പുഞ്ചിരിചു. അതിന് അർഥം എന്നെ അച്ഛൻ അംഗീകരിച്ചു എന്നാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതായിരുന്നു എന്റെ ജീവിത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം.
പിന്നീട് വീടും ബിസിനസും ഒക്കെയായി സന്തോഷത്തോടെ പോവുകയായിരുന്നു ഞാൻ, അന്ന് ആ ദിവസം ഞാൻ textiles ൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ അവളെ ആദ്യം കാണുന്നത്, കൂട്ടുകാരുടെ ഒപ്പം ഡ്രസ്സ്‌ എടുക്കാൻ വന്നതാണ് അവൾ, കൂട്ടുകാരികളോട് ഒക്കെ ഓരോന്ന് പറഞ്ഞ് ചിരിച്ചോണ്ട് നിൽക്കുന്ന അവളുടെ ആ മുഖം ഇപ്പോഴും മനസ്സിൽ മായാതെ ഉണ്ട്. Love at first sight. നിന്റെ അമ്മ, എന്താ പറയുക അവളെ കണ്ട ആ നിമിഷം ഇത്രയും സൗന്ദര്യം ഉള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടേ ഇല്ല എന്നാണ് എനിക്ക് തോന്നിയത്. അവളെ ആർക്കും വിട്ടുകൊടുക്കരുത് സ്വന്തമാക്കണം എന്ന ഒരു വാശി. ഞാൻ അവളെ തന്നെ നോക്കി ഒരുപാട് നേരം ഇരുന്നെങ്കിലും അവൾ ഒരിക്കൽ പോലും ഞാൻ നോക്കുന്നത്  കണ്ടില്ല. അവളോട്‌ ചെന്നു മുട്ടാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. അവളും കൂട്ടുകാരികളും തുണി എടുത്തു പോവുന്ന വരെ ഞാൻ അവളെയും നോക്കി നിന്നു. പക്ഷെ ഇതെല്ലാം രാമു കണ്ടു. അവൻ അവളുടെ ഡീറ്റെയിൽസ് ഒക്കെ തപ്പി എടുത്തു തന്നു, എന്നാലും പ്രേമം ആണെന്ന് പറഞ്ഞു പുറകെ നടക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു, അമ്മ എന്റെ കല്യാണകാര്യം ഒക്കെ വീട്ടിൽ പറഞ്ഞു തുടങ്ങിയത് കൊണ്ട് ഞാൻ അമ്മയോട് പറഞ്ഞു. നമ്മുടെ തറവാടിന് യോജിച്ച ബന്ധം ആയത് കൊണ്ട് അച്ഛനും എതിർ ഒന്നും പറഞ്ഞില്ല. ഒരു മൂനാൻ മുഘേന ഞങ്ങൾ പ്രെപ്പോസൽ നടത്തി. അവർക്കും സന്തോഷം, പിന്നേ എല്ലാം  പെട്ടന്ന് ആയിരുന്നു, ദാ എന്ന് പറയുന്ന മുൻപ് കല്യാണം നടന്നു. കല്യാണത്തിന് മുന്നേ അവളുമായി നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ പോലും അവസരം കിട്ടിയില്ല എന്നതാണ് സത്യം. അതിന് ഞങ്ങൾക്ക് ഞങ്ങളുടെ ആദ്യ രാത്രി വരെ കാത്ത് ഇരിക്കേണ്ടി വന്നു.
ടെൻഷനും എക്സെയിറ്റ്മെന്റും ഒക്കെ ആയി മണിയറയിൽ കത്തിരുന്ന എന്റെ മുന്നിലേക്ക് അവൾ വന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായിയാണ്. എനിക്ക് എന്താണ് എന്ന് ചോദിക്കാൻ കഴിയുന്നതിനു മുന്നേ തന്നെ എന്റെ കാലിൽ വീണവൾ പൊട്ടിക്കരഞ്ഞു. അവളെ പിടിച്ചെഴുന്നേപ്പിച്ചു കാര്യം തിരക്കിയപ്പോൾ അവൾക്ക് അവളുടെ പ്രണയത്തെ കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്. അവളുടെ കോളജിൽ സീനിയർ ആയിരുന്ന ആളുമായി അവൾ പ്രണയത്തിൽ ആയിരുന്നു. അത് അവളുടെ ഏട്ടന്മാർ അറിഞ്ഞു, അയാൾ ഒരു അനാഥനും പാവപ്പെട്ടനും ഒക്കെ ആയിരുന്നകൊണ്ട് അവളുടെ ഏട്ടമാരും അച്ഛനും ഒക്കെ ആ ബന്ധത്തെ എതിർത്തു. ആ സമയത്ത് ആണ് ഞാൻ പ്രെപ്പോസലുമായി വന്നത്. അവളുടെ വീട്ടുകാർ രണ്ടാമത് ഒന്ന് ആലോചിക്കാതെ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു. എന്നോട് ഇതൊക്കെ പറയാൻ അവൾ പലവട്ടം ശ്രമിച്ചു അന്നേരം ഒക്കെ അവളുടെ ബന്ധുക്കൾ ഇടക്ക് കയറി. അവസാനം ഞങ്ങളുടെ നിച്ഛയം നടക്കുന്നതിന് രണ്ട് ദിവസം മുന്നേ നാടുവിട്ടു പോവാൻ അവർ തീരുമാനിച്ചു. പക്ഷെ, അവൾ ഒരു പകൽ മുഴുവൻ അയാളെ കാത്തു നിന്നെങ്കിലും അയാൾ വന്നില്ല. അവളുടെ ഏട്ടന്മാർ കൊടുത്ത കാശും വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *