കെട്യോളാണ് മാലാഖ 2
Kettyolanu Malakha Part 2 | Author : M D V
[ Previous Part ]
ലാപ്ടോപിന്റെ ലോഗിൻ സ്‌ക്രീനിൽ എന്റെയൊപ്പം ഹണിമൂണിന് എടുത്ത ഒരു ഫോട്ടോ ആയിരുന്നു.
പാസ്സ്‌വേർഡ് ഞാൻ അക്ഷര എന്നടിച്ചപ്പോൾ ഉള്ളിലോട്ടു കേറിയില്ല.
അക്ഷര അജയ് എന്നടിച്ചപ്പോളും കയറിയില്ല.
ഒരു രസത്തിനു അക്ഷര നന്ദൻ എന്നടിച്ചു നോക്കണോ ..?
ആ ചുമ്മാ അടിച്ചേക്കാം എന്ന് വെച്ചു അടിച്ചപ്പോൾ.
ദേ തുറന്നു ലാപ്ടോപ്പിന്റെ ഹോം സ്ക്രീൻ.!!
അക്ഷര നന്ദനെ കെട്ടിപിടിച്ചുകൊണ്ട് അവന്റെ കവിളിൽ കടിച്ചു നിക്കുന്ന ഒരു ഫോട്ടോയാണ് വോൾപേപ്പർ ആയിട്ട് വന്നത്. ഞെട്ടി തരിച്ചുകൊണ്ട് ഞാൻ ഒരു നിമിഷം നിന്നു!
സത്യത്തിൽ ഞാൻ രണ്ടു കാര്യം കൊണ്ടാണ് അപ്പൊ ഞെട്ടിയത്.
ഒന്ന്)
അക്ഷര! അവൾ ഉള്ളിന്റെ ഉള്ളിൽ നന്ദനെ ഒത്തിരി ആരാധിക്കുന്നു, ഒരുപക്ഷെ ആരെക്കാളും കൂടുതൽ..
എന്നെക്കാളും കൂടുതൽ, എനിക്കങ്ങനെ ആരാധിക്കപ്പെടാൻ മാത്രം ഒന്നുമില്ല അതുള്ളതു തന്നെ!. പക്ഷെ അക്ഷരയ്ക്ക് നന്ദനോട് അടങ്ങാത്ത ആവേശമാണ് ഉള്ളിൽ എന്നതു ഞാൻ മനസിലാക്കി തുടങ്ങി…
രണ്ട്)
എന്നെ കവിളിൽ കടിക്കുന്ന ഫോട്ടോയിലെ അക്ഷരയല്ല നന്ദന്റെ കവിളിൽ കടിക്കുന്ന അക്ഷര എന്നത് ഫോട്ടോയിൽ പ്രകടമാണ്.
അവളുടെ വികാരങ്ങൾ കുറേക്കൂടെ ഇന്റെൻസ് ആണ്, അത് കാണുമ്പോൾ ഭർത്താവല്ലാത്ത ഒരാളെ ഇങ്ങനെയും കെട്ടിപിടിക്കാം എന്ന് തോന്നി. മനസിലും ശരീത്തിലും അവൾക്ക് നന്ദനെ വേണമെന്ന് പറയാതെ പറയുന്ന ആ ഭാഷ്യം. സമ്മതിച്ചു പെണ്ണിനെ.