ഞാൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ തന്നെ തീരുമാനിച്ചു.
ടാ .. ഇവിടെ ഈ പുകക്കുന്ന സാധനങ്ങൾനങ്ങൾ ഒക്കെ വിൽക്കുന്ന കട എവിടാ..
ഞാൻ വൈശാഖിനോട് ചോദിച്ചു.
എന്ത് കഞ്ചാവാണോ ?
അവൻ തിരികെ ചോദിച്ചു…
ടാ മൈരെ ഞാൻ അതല്ല ഉദ്ദേശിച്ചത് ഈ പൂജാ സാധനങ്ങൾ ഒക്കെ വിൽക്കുന്ന കട എവിടാ എന്നാ ?
ഞാൻ പറഞ്ഞു .
അത് അടുത്ത ജംഗ്ഷനിൽ തന്നെ ഉണ്ട്.
അവൻ പറഞ്ഞു.
“”എടാ നീ വല്ല കൂടോത്രം ചെയ്യാൻ പോവുകയാണോ .,..
വൈശാഖ് ചോദിച്ചു.
ഏയ് അല്ലടാ ഇത് വേറെ ഒരാൾക്കാ ഞാൻ പറഞ്ഞു.
അങ്ങനെ ഞാൻ കടയിൽ പോയി പുകക്കാൻ ഉള്ള എല്ലാ സാധനങ്ങളും വാങ്ങി .
“””ആൾ ഒഴിഞ്ഞ സ്ഥലം””” അത് എന്റെ വീട്ടിൽ നിന്നും കുറച്ചു പോയാൽ പുഴയും കാടും ഒക്കെ ഉള്ള ഒരു സ്ഥലം ഉണ്ട് ആ കാടിന്റെ ഉള്ളിൽ ഒരു വലിയ കരിങ്കൽ പാറക്കെട്ട് ഉണ്ട്.
അവിടേക്ക് അങ്ങനെ ആരും വരാറില്ല.
വെള്ളം വറ്റിയാൽ ചില കള്ള് കുടിയന്മാർ വരാരുണ്ടെന്നത് ഒഴിച്ചാൽ.
അത്യാവശയത്തിനു ധൈര്യം ഉള്ള ഒരാൾക്ക് മാത്രമേ രാത്രി സമയങ്ങളിൽ അങ്ങോട്ട് പോകാൻ കഴിയൂ.
ആ കാടിനെ ചുറ്റിപ്പറ്റി നാട്ടുകാർക്കിടയിൽ പല അന്തവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.
ആ കാട് നിൽക്കുന്ന പ്രദേശം കാഞ്ഞിരക്കുളം ഗ്രാമത്തിന്റെ തെക്കു ഭാഗത്താണ്.
ആ കാട് ചെകുത്താൻമാരുടെ വാസസ്ഥലം ആണെന്നാണ് പരക്കെയുള്ള വിശ്വാസം.
“”” മകനെ ….
പൂജാ സ്റ്റോറിൽ നിന്ന് ഇറങ്ങിയ ഞാൻ ഈ വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്..
നോക്കുമ്പോൾ കീറി പറിഞ്ഞ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു വൃദ്ധ സന്ന്യാസി…
“”മകനെ …. അദ്ദേഹം വീണ്ടും വിളിച്ചു..
ഞാൻ അദ്ദേഹത്തിന്റെ നേരെ നടന്നു ചെന്ന് ..,..
“” എന്തിനാ സ്വാമിജീ അവിടുന്ന് എന്നെ വിളിച്ചത് എന്നു ചോദിച്ചു..
“”മകനെ “” നിന്റെ ജന്മ നിയോഗം നമുക്ക് ദൃശ്യമായ ലോകത്തിനും അപ്പുറമാണ് ..,.
നീ അദൃശ്യ ലോകത്തെ ദർശനം ലഭിച്ചവനും.,.. പൂർവ ജന്മത്തിലെ ജീവ ത്യാഗത്തിന്റെ ഫലമായി പുണ്യാത്മക്കളിൽ പെട്ടവനും ആകുന്നു.
സന്ന്യാസി പറഞ്ഞു..
സ്വാമിജി എനിക്ക് ഒന്നും മനസിലായില്ല അവിടുന്ന് എന്താണ് ഉദ്ദേശിക്കുന്നത്..,.
ഞാൻ പറഞ്ഞു.