അന്ന് രാത്രി രവിയോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴോക്കെ അവളുടെ മനസിൽ മനോജ് ആയിരുന്നു. അന്ന് വൈകിട്ട് സ്‌കൂൾ കാന്റീനിൽ അയാളോടൊപ്പം കാപ്പി കുടിച്ചത് വലിയ കാര്യമായി അവൾക്ക് തോന്നി… തന്റെ ഭർത്താവിന് തീർച്ചയായും അതൊരു സർപ്രൈസ് ആകും എന്നാലോജിക്കുമ്പോൾ അവൾ കൂടുതൽ എക്സയ്റ്റഡ് ആയി “കിടക്കുമ്പോൾ പറയാം ” അവൾ മനസ്സിലോർത്തു…
ഭക്ഷണമൊക്കെ കഴിഞ്ഞു പൂജ മുറിയിലേക്ക് വരുമ്പോൾ രവി മദ്യസേവ തുടങ്ങിയിട്ടുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ രവിയൊന്ന് പുഞ്ചിരിച്ചു എന്നിട്ട് രണ്ടാമത്തെ പെഗ്ഗ് ഒഴിക്കാൻ തുടങ്ങി.
ഇന്റർനെറ്റിൽ ആർട്ടിക്കിൾ വായിച്ചതിൽ മിക്കതിലും ഇത്തരത്തിലുള്ള ദമ്പതികൾ ഒരുമിച്ചു മദ്യപിക്കാറുണ്ട് എന്നവൾ മനസിലാക്കിയിരുന്നു. രവി മദ്യപിക്കുന്നത് കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് അതാണ് ഓർമ്മ വന്നത്.
“രവിയെട്ടാ എനിക്കും ഒരു ഗ്ളാസ് തരുമോ…. ? ” അവൾ ധൈര്യം സംഭരിച്ചു ചോദിച്ചു.
“എടീ അതിനിത് ബിയർ അല്ല. ഹോട്ട് ആണ്..നിനക്ക് ശരിയാവില്ല. ” അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
” അതിപ്പോൾ കുടിച്ചു നോക്കിയാലല്ലേ അറിയൂ…”
കോളജിൽ പഠിക്കുമ്പോൾ ടൂർ പോയ ദിവസം കൂട്ടുകാറികളുമൊത്ത് ഒരു ടിൻ ബിയർ കുടിച്ച അനുഭവം പൂജ രവിയോട് പറഞ്ഞിരുന്നു. അവൾക്കതിന്റെ രുചി ഇഷ്ടപ്പെട്ടില്ലായിരുന്നു.
“എനിക്കെന്താ കുടിച്ചോളൂ… പക്ഷെ വാള് വെച്ചാൽ സ്വയം വൃത്തിയാക്കേണ്ടി വരും പറഞ്ഞേക്കാം…” അയാൾ ആ പെഗ്ഗ് അവൾക്ക് നീട്ടി…
“വാളൊന്നും വെക്കില്ല രവിയെട്ടാ….. ” പൂജ പെഗ്ഗ് വാങ്ങി ചുണ്ടോടടുപ്പിച്ചു. രവി അപ്പോൾ ജിക്ജാസയോടെ അവളെ നോക്കുകയായിരുന്നു.
നിർബന്ധിച്ചു മേടിച്ച് കഴിക്കുന്നത് കൊണ്ട് അയാൾക്ക് മുന്നിൽ നാണം കെടാൻ അവൾ ഒരുക്കമായിരുന്നില്ല. ഒറ്റ വലിക്ക് ആ പെഗ്ഗ് അവൾ അകത്താക്കി…!! ചവർപ്പ് പ്രതീക്ഷിച്ച അവൾക്ക് പക്ഷെ അതിന്റെ രുചി അത്ര അരോചകമായി തോന്നിയില്ല.
“ഇപ്പൊ എങ്ങനെയുണ്ട് മോനു….. ” പൂജ കണ്ണിറുക്കി രവിക്ക് ഗോഷ്ടി കാണിച്ചു.
“ഹഹഹ… അവിടെ നിക്ക് , കുറച്ചു സമയം കഴിയട്ടെ എന്നിട്ട് പറയാം…. ” രവിക്ക് ചിരി അടക്കാനായില്ല. അയാൾ രണ്ട് പെഗ്ഗ് കൂടെ കഴിച്ച ശേഷം അവളെയും കൂട്ടി കട്ടിലിൽ കിടന്നു. ഒരു ഗ്ളാസ് കൂടെ കഴിക്കണം എന്നുണ്ടായിരുന്നു പൂജക്ക്. എങ്കിലും ചോദിച്ചില്ല. ഇപ്പോൾ അവർ കട്ടിലിലാണ്