ഡോക്ടർ : അപ്പൊ നിങ്ങളെങ്ങനെ അവിടെ എത്തി? ഞാൻ : അവനെ വിളിച്ചിട്ട് കിട്ടാണ്ടായപ്പോൾ ആന്റി ന്നെ രാവിലെ വിളിച്ചിരുന്നു,,,, അങ്ങനെ വന്നതാ,,,,…… ഡോക്ടർ :എനിവേ എത്രയും പെട്ടന്നെത്തിച്ചത് നന്നായി,,,,, ആളുടെ സിറ്റുവേഷൻ മോശാണ്,,,, ചിലപ്പൊരു സർജറി വേണ്ടി വന്നേക്കാം,,, അതിനു മുന്നേ ഹെഡ് സ്‌കാൻ ചെയ്യാനുണ്ട്,,,,? എന്നിട്ട് ഡോക്ടർ സിസിലിയോട് : ബാത്‌റൂമില് വീണപ്പോ തലയ്ക്കു പൊട്ടല് വന്നിട്ടുണ്ടെന്ന് തോന്നുന്നു,,,,,
എനിവേ ദൈവത്തെ വിളിക്ക്,,,,, അതും പറഞ്ഞു അയാൾ മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോൾ വീണ്ടുമെന്റെ നേർക്കു തിരിഞ്ഞുകൊണ്ട് : താനെന്തായാലും തന്റെ കൂട്ടുകാരനെ വിളിച്ചോണ്ടിരിക്ക്,,,, അപ്പച്ചനീ സ്റ്റേജിൽ കിടക്കുമ്പോള് ഏറ്റോം അടുത്ത് വേണ്ടത് ഭാര്യയും മോനും തന്നെയാ,,,,, അതും പറഞ്ഞുകൊണ്ട് അയാൾ ക്യാഷ്വാലിറ്റി റൂമിലേക്ക് പോകുന്നു….. അയാൾ പോയ ശേഷം സിസിലി കരഞ്ഞുകൊണ്ട് എന്നെ വന്നു കെട്ടിപിടിക്കുന്നു…
ആ ഹോസ്പിറ്റൽ അന്തരീക്ഷത്തിൽ പെട്ടന്നവൾ വന്നെന്നെ കെട്ടിപിടിച്ചപ്പോൾ ഞാനാകെ ഒന്ന് കൺഫ്യൂസ്ഡ് ആയി…..
പെട്ടന്ന് ഞാൻ ചുറ്റിലും ആൾക്കാരെ നോക്കികൊണ്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അവളുടെ തലമുടിയിൽ തട്ടി തലോടികൊണ്ട് : ഏയ് വിഷമിക്കാതിരക്ക്,,,, ഒന്നുണ്ടാവില്ലാന്നെ,,,,,, അങ്ങനെ പറഞ്ഞിട്ട് ആരും കാണാതെ അവളുടെ ചെവിയിൽ : സിസിലീ,,,, ആരു ചോദിച്ചാലും ഞാൻ പറഞ്ഞ പോലെയേ പറയാവൂ,,,,,, തോമാച്ചായൻ വീഴാൻ കാരണം നമ്മള് രണ്ടാളും ആണെന്ന് പുറം ലോകറിഞ്ഞാ പിന്നെ നമ്മള് രണ്ടാളും അകത്താ,,,,,,……. അത് പറഞ്ഞപ്പോൾ അവൾ തലപൊക്കി എന്നെ നോക്കുന്നു…. ഞാനപ്പോൾ വീണ്ടുമവളോട് ശബ്ദം താഴ്ത്തി : ജയിലിൽ പോകും നമ്മള്,,,,….. അവളതിന് “”ഹ്മ്മം”” ന്ന് മൂളുന്നു…..
ഞാനപ്പോൾ വീണ്ടും : ഞാൻ പറയണേ പോലെ ആരു ചോദിച്ചാലും പറയാവൂ,,,, നീ രാവിലെ എണീറ്റ് നോക്കുമ്പോൾ അങ്ങേര് ബാത്‌റൂമില് വീണു കിടക്കണൂ,,,, ഫോണിൽ ആൽബിയെ കിട്ടാണ്ടായപ്പോൾ നീ എന്നെ വിളിച്ചു വരുത്തി,,,, കേട്ടില്ലേ,,,,,,…….
അവളപ്പോൾ “””മ്മ്മ്മ്മം “”” ന്ന് മൂളുന്നു….. എന്നിട്ട് വീണ്ടും തലയുയർത്തികൊണ്ട് : അല്ലാ പ്പോ തോമാച്ചായൻ സുഖമായാ എല്ലാം പറയില്ലേ,,,,,…… എന്റെ കണ്ണുകളിൽ രക്തയോട്ടം വർധിച്ചപോലെ അവളെ നോക്കികൊണ്ട് : ഡോക്ടറ് പറഞ്ഞത് വെച്ച് തോമാച്ചനിനി തിരിച്ചു വരൂന്നു തോന്നണില്ല,,,, ഹോസ്പിറ്റലിലേക്കെത്തിക്കുമ്പോ തന്നെ തോമാച്ചൻ ഏതാണ്ട് പോയിട്ടുണ്ട്,,,,,,…… ഞാനത് പറഞ്ഞു കേട്ട് സിസിലി പെട്ടന്നൊന്ന് ഞെട്ടി,,,, അവളുടെയാ ഞെട്ടൽ കണ്ടിട്ട് ഞാനവളോട് : എന്താ നിന്റെ കേട്യോൻ ചാവും ന്ന് കേൾക്കുമ്പോ നിനക്കൊരു വിഷമം,,,,,,…….. സിസിലി : വിഷമല്ലാ ദിലീ,,,, അങ്ങേർക്കെങ്ങാനും അങ്ങനെ ന്തേലും പറ്റിയാ പിന്നെ നമ്മള് കൊലപാതകത്തിന് അകത്തു പോവില്ലേ,,,,,,……. ഞാനപ്പോൾ അവളോട് : ങ്ഹാ,,,, അതോണ്ടാ ഞാൻ മുന്നേ തന്നെ ആരു ചോദിച്ചാലും നിന്നോടിങ്ങനെ പറയാൻ പറഞ്ഞെ,,,,,……