പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Posted by

നിമ്മി : ഷി……. അതെപ്പൊ മുതലാടി എന്റെ തുഷാര ആയത്…. ഏട്ടൻ ആരും അറിയാതെ നൈസായിട്ട് പാലം വലിക്കുന്നുണ്ടെന്നാ തോന്നുന്നെ….

ഞാൻ: എന്റെ പൊന്നോ…. ഞാൻ ആ ഒരു ഫ്ലോയിൽ അങ്ങനെ പറഞ്ഞതാ… നീ ഇനി അതിൽ പിടിച്ച് തൂങ്ങല്ലേ എന്റെ നിമ്മീ….

ഷി  : ആഹ്… ആ…. ഫ്ലോയൊക്കെ നമുക്ക് മനസിലാവുന്നുണ്ട്… പെണ്ണിനും മുഖത്ത് നാണം ഒക്കെ വന്നല്ലോ….

തുഷാര : ഒന്ന് പോ ഷിൽനേച്ചി….  വെറുതേ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കല്ലേ… ഏട്ടൻ നല്ല ആളാ…

നിമ്മി : കണ്ടോടി ഷി…… ഏട്ടൻ നല്ല ആളാണെന്ന്….
അസ്ഥിക്ക് പിടിച്ചു മോളേ….. നിന്റെ ഏട്ടൻ കൈവിട്ടുപോയി…
എന്തായാലും നല്ല ചേർച്ച ഉണ്ട് രണ്ടാളും….

ഞാൻ : എന്റെ പൊന്ന് മക്കളേ…. കാല് പിടിക്കാം ഒന്ന് നിർത്തുമോ…

ഷി : ഇല്ല മോനേ…. എന്തോ കള്ളത്തരം ഉണ്ട് രണ്ടും കൂടി…..
എന്നാലും ഇന്നലെ കണ്ടപ്പോഴേക്കും സെറ്റ് ആക്കിയോ… ഏട്ടൻ ആള് കൊള്ളാലോ…. ചേ.. എന്നെ നാണം കെടുത്താൻ…

തുഷാര :  ഏച്ചീ സത്യം… ഒന്നും ഇല്ല… ഞാൻ പ്രേമിക്കുകയും ഇല്ല… ഏട്ടൻ അത് ചുമ്മാ അങ്ങനെ പറഞ്ഞതാ

നിമ്മി : കണ്ടോടി ഷി…. ഇവൾ ഏട്ടന്റെ സൈഡാ…
ഇത് ഉറപ്പിച്ചോ… ഇനി ഒന്നും നോക്കാനില്ല.

(അവിചാരിതമായി വീണു കിട്ടിയ അവസരം ആണെങ്കിലും പിള്ളേർ രണ്ടും തകർക്കുന്നുണ്ട്… ഇപ്പോഴാ എനിക്ക് നിമ്മിയോട് കുറച്ച്‌ ബഹുമാനം ഒക്കെ തോന്നിയത്…. എന്തായാലും ഇത് തന്നെ അവസരം… അമ്മായിക്കും തുഷാരയെ നന്നായി ഇഷ്ടപെട്ടിട്ടുണ്ട്… അപ്പൊ ഇത് തന്നെ മതി ഇനി അമലിന്…)

ഞാൻ  : മതിയെടി…. അവൾ ആരെയും പ്രേമിച് കല്യാണം കഴിക്കാൻ ഒന്നും നിൽക്കില്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്… അവളുടെ അച്ഛന് കൊടുത്ത വാക്കാ അത്… അതുകൊണ്ട് നിങ്ങൾ വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്…

ഷി  : ഓഹോ….അപ്പൊ ഏട്ടൻ ഇവളുടെ ജാതകം വരെ അറിഞ്ഞുവച്ചിട്ടുണ്ട് അല്ലെ…. എടാ ഭയങ്കരാ …
നിമ്മി…. ഇപ്പൊ നമ്മൾ ആരായി….

നിമ്മി  : നീ ശശി….. ഞാൻ സോമനും…. ഇവർ രണ്ടും ഡീപ് ലവ് ആടി… ഇതൊക്കെ നമ്മുടെ മുന്നിൽ ഉള്ള നാടകം അല്ലെ….

ഞാൻ : അതേ… നിങ്ങൾ രണ്ടും ഇനി കുറച്ച് നേരം മിണ്ടാതിരുന്നെ… ഞാൻ എന്റെ തുഷാരയോട് ഒരു കാര്യം പറയട്ടെ…

ഷി : ഓഹ്…. ഇപ്പൊ എന്റെ തുഷാര ആയി അല്ലെ…. ഏട്ടൻ തുടങ്ങിക്കോ….
നിമ്മി …മിണ്ടരുതെ….

നിമ്മി : ഇല്ലെടി…. നമ്മൾ ബൗൾഡ്…

ഞാൻ: തുഷാരെ…. ഞാൻ ഒരു കാര്യം പറയാം… നീ അതിന് മറുപടി ഒന്നും പറയണ്ട… ചുമ്മാ കേട്ടാൽ മതി.. ഇത് മനസിൽ വച്ച് നിൽക്കുകയും അരുത്…

തുഷാര : എന്താ ഏട്ടാ…. എല്ലാരും കൂടി എന്നെ വിഷമത്തിൽ ആക്കല്ലേ… ഏട്ടൻ പറഞ്ഞോ.

ഞാൻ: മോളേ തുഷാരെ… സത്യം പറയാലോ.. നിന്നെ അന്ന് ആദ്യമായി ഹോസ്പിറ്റലിൽ വച്ച് കണ്ടപ്പോൾ ഞാൻ വായും പൊളിച്ചു നോക്കി നിന്നിട്ടുണ്ട്. അത് കഴിഞ്ഞ് ഷിൽന വീട്ടിൽ വന്ന് നിന്റെ കാര്യം പറഞ്ഞപ്പോഴും മനസിൽ എന്തോ ഒരു ഫീലിംഗ് വന്നിരുന്നു… പിന്നെ ഇന്നലെ നിന്നെ നേരിട്ട് എന്റെ മുന്നിൽ കണ്ടപ്പോ സത്യം പറയാലോ… ഞാൻ ഏതോ സ്വപ്നലോകത്തിൽ ആണെന്ന വിചാരിച്ചത്…

തുഷാര : ഏട്ടാ……

ഞാൻ : ആയില്ലെടോ… ഞാൻ മുഴുവൻ പറയട്ടെ…
ഇന്നലെ നിന്നോട് കൂടുതൽ സംസാരിക്കുകയും ചെയ്തപ്പോ ഞാൻ ഉറപ്പിച്ചതാ

Leave a Reply

Your email address will not be published. Required fields are marked *