വണ്ടർ വുമൺ [Amal Srk]

Posted by

” ദിവസവും രാവിലെ വന്ന് ഇതേ ഡയലോഗ് തന്നെ പറയാൻ നിനക്ക് മടുപ്പില്ലേ…? ”

ജോണി ചോദിച്ചു.

” നിന്റെ ലൈഫ് കണ്ടിട്ട് എനിക്ക് സഹിക്കണില്ല.. ”

” എന്താ എന്റെ ലൈഫിന് ഒരു കുഴപ്പം…? ”

” ഈ ജീവിതത്തിൽ എന്ത് എന്റർടൈൻമെന്റ് ആടോ നിനക്ക് ഉള്ളത്…? ”

” ഞാൻ ഈ ജീവിതത്തിൽ സംതൃപ്തനാണ്… ”

ജോണി പറഞ്ഞു.

” എനിക്കൊന്നും നിന്നെപ്പോലെ ജീവിക്കാൻ പറ്റത്തേ ഇല്ല… ”

” അതുകൊണ്ടാണല്ലോ… നീ ഒരു പണിക്കും പോവാതെ കാരണവന്മാരുടെ കാശുകൊണ്ട് പുട്ടടിച്ചു ജീവിക്കുന്നേ…
അതെന്തായാലും എനിക്ക് പറ്റത്തില്ല… ”

ജോണി പറഞ്ഞു.

” അത് വിട്… ഇന്നാണ് DC യുടെ Shazam റിലീസ് ചെയ്യുന്നത്… നമ്മക്ക് പോയി കാണണ്ടേ… ”

ടോണി ചോദിച്ചു.

” ഞാൻ ഇല്ലെടാ… ഒരു മൂഡില്ല… ”

” ഈ മൂഡ് എപ്പോ വരും…? ”

” അത് പറയാൻ പറ്റില്ല… ”

” ഡാ.. ഒന്ന് വാടാ… പടം സൂപ്പർ ഹിറ്റ്‌ ആവാൻ ചാൻസ് ഉണ്ട്… ”

” ഇന്ന് ഞാൻ ഒട്ടും തയ്യാറല്ല… ”

” എപ്പോഴും ഇങ്ങനെ കൃഷിയും ചെയ്തു കഷ്ടപെടുകയല്ലേ നീ… ഇന്ന് കുറച്ചു റിലാക്സ് ആവ്… ”

ടോണി അവനെ ഒരുപാട് നിർബന്ധിച്ചു.

” ഓക്കേ… ഞാൻ സമ്മതിച്ചു… ”

ജോണി ഒടുവിൽ സമ്മതം മൂളി.

10 മണിയുടെ ബസ്സിന്‌ അവർ ടൗണിലേക്ക് പുറപ്പെട്ടു. ഗ്രാമത്തിൽ നിന്ന് ടൗണിലേക്ക് ഒരു മണിക്കൂർ യാത്രയുണ്ട്. 11:30 നാണ് Shazam ന്റെ ഷോ.

ഇരുവരും ഷോ കണ്ട് പുറത്തിറങ്ങി.
സിനിമ വളരെ മോശമാണെന്ന് രണ്ടുപേരുടെയും മുഖഭാവത്തിൽ നിന്നിം മനസ്സിലാവും.

” പടം ഇത്ര പോക്ക് പടമാണെന്ന് ഞാൻ കരുതിയതല്ല… ”

ടോണി പറഞ്ഞു.

” നിന്റെ വാക്കും കേട്ട് ഇറങ്ങി തിരിച്ചു എന്റെ ചെകിടത്ത് അടിക്കണം. ”

ജോണി പറഞ്ഞു.

” എനി ബാറ്റ്മാനിലാണ് പ്രതിക്ഷ.”

ടോണി പറഞ്ഞു.

” വണ്ടർ വുമൺ ന് ശേഷം റിലീസ് ചെയ്ത ഒരു പടവും എനിക്ക് ഇഷ്ടപ്പെട്ടില്ല… ”

ജോണി പറഞ്ഞു.

” എന്ത് പറഞ്ഞാലും അവന്റെയൊരു വണ്ടർ വുമൺ. നിനക്ക് ആരോ അതില് കൈവിഷം തന്നിട്ടുണ്ട്. ”

ടോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *