അളിയൻ ആള് പുലിയാ 23 [ജി.കെ]

Posted by

തന്റെ കയ്യിലുണ്ടായിരുന്ന അസ്ലമിന്റെ മൊബൈൽ നമ്പറിൽ ഷബീർ വിളിച്ചു നോക്കി….ഈ നമ്പർ ഇപ്പോൾ നിലവിലില്ല എന്ന മെസ്സേജാണ് കേൾക്കുന്നത്…..

“ഇനി എങ്ങനെ വിളിക്കാനാണ് സുനൈന….അവൻ നിക്കറു മാറുന്നത് പോലെയല്ലേ നമ്പർ മാറുന്നത്….എന്റെ നമ്പർ ബാരി ഇക്ക കൊടുത്തതാണെന്നും പറയുന്നു…അവൾക്കൊന്നു വിളിച്ചു കൂടെ…ക്ഷമയുടെ നെല്ലിപ്പലക കണ്ടത് പോലെ ഷബീർ പറഞ്ഞു….

“ആ അവൾക്കു വേണമെങ്കിൽ വിളിക്കട്ടെ ഇക്ക…..

“നീ പുള്ളേരുടെ പാസ്പോര്ട്ട് ഒക്കെ എടുത്തു വച്ചോ…..

“ആ ഇക്ക….

“ഖത്തറിലേക്കുള്ള ടിക്കറ്റ് നോക്കിയിട്ടു ഹൈ റേറ്റ് ആണ് നാട്ടിൽ നിന്നും കാണിക്കുന്നത്…..ഇനി വിസ അടിച്ചു കിട്ടിക്കഴിയുമ്പോഴേക്കും എത്രയാകുമെന്നു റബ്ബിന് മാത്രം അറിയാം…..

“ഇക്ക…ഞങ്ങളുടെ കാര്യം വല്ലതും സുനീർ പറഞ്ഞാരുന്നോ? സുനൈന ചോദിച്ചു….

“ആ പറഞ്ഞിരുന്നു…ഞാനാണ് നിന്റെ ഡെലിവറി കഴിഞ്ഞിട്ട് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞത്….ഇപ്പോൾ ആറേഴു മാസം ശൂ..എന്ന് പറയുമ്പോൾ അങ്ങ് പോകത്തില്ലേ…അത്രയും നാൾ നീ വൈക്കത്തും പുന്നപ്രയിലുമായിട്ടു നിൽക്ക്…ഞാൻ നോക്കിയിട്ടു വൈക്കത്തു നിൽക്കുന്നതാണ് നല്ലത്…..ഇവിടെ വയ്യാത്ത അമ്മായി മാത്രമല്ലേ ഉള്ളൂ…..

“ഉമ്മാക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു ഉണ്ടെന്ന ബീന മാമി പറഞ്ഞത്…ബീന മാമിയാ കൂടെ…ഒപ്പം അഷിയുടെ മോനുമുണ്ട്…..ആ ആലിയ ഇത്തിക്കു ഒന്ന് പോയി നിന്നൂടെ…..സുനൈന മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു….

“അവർക്കൊന്നും നേരം കാണാത്തില്ലെടീ..ഷബീർ പറഞ്ഞു…..

“ആ പിന്നെ ഇക്ക…..ചിലപ്പോൾ ബീന മാമിയുടെ മോനെയും കൂടി ബാരി ഇക്കയുടെ കമ്പിനിയിൽ കൊണ്ടുപോകാനിരുന്നതാ…..അന്നേരമാണ് അവനു എന്തോ ജോലി നാട്ടിൽ ശരിയാകാൻ സാധ്യത ഉണ്ടെന്നു പറഞ്ഞത്…..

“അല്ലേലും ഈ വന്ന കാലത്തു ഒരു സർക്കാർ ജോലി നല്ലതാ…..ഷബീർ പറഞ്ഞു…പഠിക്കാത്തതിന്റെ ഫലമാണ് ഇന്ന് സെയിൽസ്മാനായി ഇവിടെ കിടക്കേണ്ടി വന്നത്….അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..പിള്ളേരെന്തിയെടീ……

“അതുങ്ങള് അപ്പുറത്തെ ക്വർട്ടേഴ്‌സിലോട്ടു പോയി…ആ അക്കുവും അമ്മുവുമായിട്ടു കളിക്കാൻ…..ഇനി ആ വിമലേച്ചി അവരെ ഇപ്പഴെങ്ങും വിടുമെന്ന് തോന്നുന്നില്ല…..കാരണം ഒന്നാമത് ഇന്ന് നമ്മള് രാത്രിയിൽ പോകുമെന്നുള്ളത് അറിയാം….ആ പിള്ളേർക്കെല്ലാം വലിയ വിഷമം…..പോകുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ വിമലേച്ചിയുടെ കണ്ണ് നിറഞ്ഞു…..

“ഉച്ചക്കാലത്തേക്കും വൈകിട്ടലത്തേക്കും ആ ബൂഫിയയിൽ നിന്നും വലതും വാങ്ങിക്കാം അല്ലെ….ഷബീർ ചോദിച്ചു….

“അയ്യോ ഞാൻ പറയാൻ മറന്നിക്ക…..ഇന്ന് വിമലേച്ചി ഫുഡ് റെഡിയാക്കുന്നുണ്ട്…..പിന്നെ രാത്രിയിലത്തേക്കു വണ്ടി വിളിക്കണ്ട എന്ന് പറഞ്ഞു….മനോജേട്ടൻ കൊണ്ടാക്കാമെന്നു പറഞ്ഞിട്ടുണ്ടെന്ന് വിമലേച്ചി പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *