ഇതെന്താ ബൈക്ക് കാറെടുത്തില്ലേ…
ഉവ്വ..ഇനി തമ്പുരാട്ടിയെ കൊണ്ട് പോകാൻ ഞാൻ പുതിയ ബെൻസുമായിട്ടു വരാം ..വേണേൽ കേറ് പെണ്ണേ….അവളുടെ കുറച്ചു മുൻപുള്ള കളിയാക്കലിൽ തന്നെ ഒന്ന് പൊട്ടിക്കാനുള്ള ദേഷ്യത്തിൽ നിൽക്കുമ്പോൾ ആണ് അവളുടെ അടുത്ത ആജ്ഞാപിക്കൽ…എനിയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു…
പെണ്ണ് തന്റെ മറ്റവൾ..എനിയ്ക്ക് നല്ലൊരു പേരുണ്ട് അത് വിളിക്കാൻ പറ്റുമെങ്കിൽ വിളിച്ചാൽ മതി..
സൗകര്യമില്ല…വേണേൽ വന്ന് കേറ് പെണ്ണേ..എനിയ്ക്ക് ചെന്നിട്ട് വേണം കിടന്നുറങ്ങാൻ..നല്ല ഉറക്കം വരുന്നുണ്ട്…
അല്ലാതെ ഉദ്യോഗത്തിനു പോകാനൊന്നുമല്ലല്ലോ…തീറ്റയും കുടിയും ഉറക്കവുമല്ലേ മെയിൻ തൊഴിൽ…അവൾ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ബൈക്കിന്റെ പിറകിലായി കയറിയിരുന്നു…
അതേ..കുറച്ച് മുന്നോട്ട് നീങ്ങിയിരുന്നാൽ വണ്ടിയെടുക്കുമ്പോൾ വീഴാതിരിക്കും…
അവൾ ബൈക്കിന്റെ തുമ്പത്തായി ഇരിക്കുന്നത് ശ്രദിച്ചപ്പോൾ ഞാൻ പറഞ്ഞു
പിന്നില്ലേ…ഞാൻ ഇതിലും വലിയതിൽ കയറിയിട്ടുണ്ട്…പിന്നല്ലേ ഈ ചക്കട ബൈക്കിൽ…കാണാൻ കൊള്ളാവുന്ന പെണ്പിള്ളേരെ കാണുമ്പോൾ മുട്ടിയുരുമ്മി ഇരിക്കാൻ മോന് ആഗ്രഹം ഉണ്ടാകും അതെന്റെ അടുത്ത് ചിലവാകില്ല
ഇത് വരെയുള്ളത് പോലെയല്ല അതെനിയ്ക്ക് ശരിക്കും കൊണ്ടിരുന്നു…മുൻപ് പറഞ്ഞതോക്കെ എന്റെ ജീവിതത്തിൽ നടന്ന് കൊണ്ടിരുന്ന കാര്യങ്ങൾ ആണെങ്കിൽ …പെണ്ണെന്നു പറയുന്ന ഒരവളുമാരുമായി ഇത് വരെ ഒരു ബന്ധവുമില്ലാത്ത എന്നെക്കുറിച്ചു ഇല്ലാത്ത കാര്യമാണ് ഇപ്പോൾ അവളിൽ നിന്ന് കേൾക്കേണ്ടി വന്നത്…ഞാൻ ദേഷ്യത്തോടെ പല്ലിറുമ്മിക്കൊണ്ടു ആക്സിലേറ്റർ കൂട്ടി ബൈക്കെടുത്തതും..അവളൊന്നു പിറകിലേക്ക് വേച്ച് വീഴാൻ പോയി…എങ്ങനെയോ വീഴാതെ തപ്പിപിടിച്ചു മുന്നോട് ആഞ്ഞപ്പോൾ എന്റെ പിറകിൽ വന്നിടിച്ചു ….വെപ്രാളത്തിൽ എന്റെ ദേഹത്ത് കൈകൾ ചുറ്റി അള്ളിപ്പിടിച്ചിരുന്നു…ഞാൻ ബൈക്ക് നിർത്തിയിട്ട് പിറകിലേക്ക് നോക്കി…അവൾ വല്ലാതെ പേടിച്ചിട്ടുണ്ടെന്നു അവളുടെ മുഖം കണ്ടാൽ അറിയാം…
കാണാൻ കൊള്ളാവുന്ന ആണ്പിള്ളേരെ
കാണുമ്പോൾ ഇത് പോലെ മുട്ടിയുരുമ്മിയിരിക്കാൻ തോന്നും അതെന്റെ അടുത്ത് ചെലവാക്കാൻ നോക്കണ്ട…അത് കേട്ടതും അവൾ ഞെട്ടിപ്പിടഞ്ഞു എന്റെ ദേഹത്ത് ചുറ്റിപ്പിടിച്ചിരുന്ന കൈകൾ വലിച്ചെടുത്ത് പിറകോട്ട് നീങ്ങിയിരുന്നിട്ടെന്റെ നേരെ ദേഷ്യത്തോടെ തുറിച്ചു നോക്കിയിരുന്നു…അവളുടെ അഹന്തയ്ക്ക് ചെറിയൊരു മറുപടി കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു…
വീട്ടിലെത്തി ബൈക്ക് നിർത്തിയതും വിദ്യ ഇറങ്ങി ചാടിത്തുള്ളി എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് താക്കോലെടുത്ത് വാതിൽ തുറന്ന് അകത്തേയ്ക്ക് പോയി…
ഇതെന്ത് സാധനമാണപ്പ…മനുഷ്യരെ കാണാത്ത പോലെ…ചെറുപ്പത്തിൽ എന്ത് നല്ല സ്വഭാവമുള്ള പെണ്ണായിരുന്നു….വലുതാകുമ്പോൾ എല്ലാവരും നന്നായി വരും ഇതെന്താ തല തിരിഞ്ഞു പോയത്…ങേ…ഇതിപ്പോ എനിയ്ക്കും അവൾക്കും കൂടിയുള്ള ട്രോൾ ആയിപ്പോയല്ലോ ഭഗവാനെ…ആ..എന്തെങ്കിലുമാകട്ടെ…ഇന്നൊരു രാത്രി ഈ കുട്ടിപ്പിശാച്ചിനൊപ്പം എങ്ങനെ കഴിച്ചു കൂട്ടുമോയെന്തോ…
ചെറുതായി മഴ ചാറിത്തുടങ്ങിയപ്പോൾ ഞാൻ സിറ്റൗട്ടിൽ കയറി ചെയറിൽ ഇരുന്നു…കുറച്ചു കഴിഞ്ഞപ്പോൾ മഴ ശക്തിയിൽ പെയ്യാൻ തുടങ്ങി…