“ഹായ് ജോ. എന്താ അവിടെ പരിപാടി ?”
“ഒന്നുമില്ല ഡാഡി, ചുമ്മാ വിളിച്ചതാ ..നിങ്ങൾ എവിടിയെത്തി?”
രാധിക ഫോൺ പിടിച്ചു വാങ്ങിക്കൊണ്ട്
“ഞങ്ങൾ ദൂരെ ദൂരെ ഒരിടത്താ ജോ…ഹ…ഹ ”
“അതെവിടാ….ദൂരെ ദൂരെ ഒരിടം..”
“ഹും ….ദൂരെ ന്നു വെച്ചാ…എവിടെയോ….ആണ്.
അറിയില്ല ജോ ….ഞാൻ എന്റെ കാമുകനൊപ്പം സ്വപ്ന ലോകത്താണ്…..മോനെ, മോനെന്തിനാ ഞങ്ങളെ ശല്യപ്പെടുത്താൻ ഇങ്ങോട്ട് വിളിക്കുന്നത്?”
രാധിക കാറ്റിൽ പറക്കുന്ന മുടികൊതികൊണ്ട് പറഞ്ഞു.
“എനിക്കെന്റെ ഡാഡിയെ വിളിച്ചൂടെ?”
“ഉഹും, പാടില്ല . ഇനി ഞങ്ങൾ തിരിച്ചു വരും വരെ വിളിക്കാൻ പാടില്ല.” രാധിക ചിരിച്ചുകൊണ്ട് അവളുടെ മുഖത്തും തുടയിലും അടിക്കുന്ന കാറ്റും കൊണ്ട് തണുപ്പെട്ടു ആ മലയടിവാരത്തിലേക്ക് നടന്നു. താഴെ നോക്കിയപ്പോൾ ചൊട്ട കിളവൻ ദൂരെയെങ്ങോ എത്തിയിരിക്കുന്നു..
ഡാഡി ആ ചായക്കടയുടെ മുൻപിലെ ബെഞ്ചിലേക്ക് ഇരുന്നുകൊണ്ട് “ചേട്ടാ എത്ര മണിവരെ കടയുണ്ടാകും?”
“5 മണികഴിഞ്ഞില്ലേ, ഞാൻ ഇനി അരമണിക്കൂർ കഷ്ടി ഉണ്ടാകും.” അകത്തു നിന്നും ഒരു കറുത്ത് മെലിഞ്ഞ മനുഷ്യൻ പറഞ്ഞു. അയാൾക്ക് പുറത്തേക്കുള്ള വ്യൂ സ്വല്പം കുറവാണു കിട്ടുക.
“ഈ സ്‌ഥലത്തു മുറിയൊക്കെ കിട്ടുമോ ചേട്ടാ ?”
“മുറിയൊന്നും കാണത്തില്ല..സാർ…പിന്നെ വല്ലപ്പോഴും ഇതുപോലെ ആളുകൾ വരുമ്പോ ഇവിടെ തന്നെ അങ്ങു ടെന്റ് അടിച്ചു കിടക്കുകൂടുകയാണ് പതിവ്, പിന്നെ ആവശ്യപ്പെട്ടാൽ ഞാൻ ഭക്ഷണം മാത്രം വീട്ടിൽ നിന്ന് ഉണ്ടാക്കി കൊടുക്കയും ചെയ്യും .!”